17.1 C
New York
Tuesday, October 3, 2023
Home US News ബക്‌സ് കൗണ്ടിയിലെ ഒരു വീട്ടുമുറ്റത്ത് കറങ്ങി നടക്കുന്ന കറുത്ത കരടിയുടെ വീഡിയോ ദൃശ്യം ലഭിച്ചു

ബക്‌സ് കൗണ്ടിയിലെ ഒരു വീട്ടുമുറ്റത്ത് കറങ്ങി നടക്കുന്ന കറുത്ത കരടിയുടെ വീഡിയോ ദൃശ്യം ലഭിച്ചു

റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്

പെർകാസി, – ബക്‌സ് കൗണ്ടിയിലെ വനത്തിൽ കറങ്ങിനടന്ന ഒരു കറുത്ത കരടി വാരാന്ത്യത്തിൽ വീട്ടു പരിസരങ്ങളിൽ പ്രവേശിച്ചെന്നും, അതിനാൽ ആ പ്രദേശത്തെ സ്ഥലവാസികൾ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.

വെസ്റ്റ് കാലോഹിൽ സ്ട്രീറ്റിനും ബ്ലൂമിംഗ് ഗ്ലെൻ റോഡിനും ഇടയിലുള്ള നോർത്ത് 5-ാം സ്ട്രീറ്റിന് സമീപം പെർകാസിയിൽ വെള്ളിയാഴ്ചയാണ് കരടിയെ ആദ്യമായി കണ്ടത്. കരടി തെക്കോട്ട് തിരിഞ്ഞ് ബ്രാഞ്ച് റോഡിലേക്ക് പോയെങ്കിലും ശനിയാഴ്ച പെർകാസിയിൽ നിന്ന് ഏകദേശം 5 മൈൽ തെക്ക് ഹിൽടൗൺ ടൗൺഷിപ്പിലെ ഒരു താമസക്കാരന്റെ വീട്ടുമുറ്റത്ത് കറങ്ങുന്ന കരടിയുടെ വീഡിയോ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.

ആരും കരടിയുടെ അടുത്തേക്ക് പോകരുതെന്നും, കണ്ടാലുടൻ പോലീസുമായി ബന്ധപ്പെടണമെന്നും മുന്നറിയിപ്പ് നൽകി. ശൈത്യകാലത്തേക്ക് ഹൈബർനേഷനിൽ സ്ഥിര താമസമാക്കുന്നതിന് മുമ്പ് ഭക്ഷണം തേടുന്ന കറുത്ത കരടികൾ ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ കൂടുതൽ ആക്രമണകാരികളാകാൻ സാധ്യതയുണ്ടെന്ന് വന്യജീവി വിദഗ്ധർ പറയുന്നു.

റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള സെന്റർ 2023 – ലെ അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചു

നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരും തങ്ങളുടെ പ്രവർത്തന മേഘലകളിൽ പ്രതിഭ തെളിയിച്ചവരുമായ എട്ട് ഇന്ത്യൻ അമേരിക്കൻ മലയാളികളെ കേരള സെന്റർ 2023 ലെ അവാർഡ് ജേതാക്കളായി പ്രഖ്യാപിച്ചു. ഒക്ടോബർ 28...

👬👫കുട്ടീസ് കോർണർ 👬👫 (പതിനാറാം വാരം)

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക്(A)ദിനവിശേഷങ്ങൾ, (B)കുസൃതി ചോദ്യങ്ങളും ഉത്തരവും, (C)പൊതു അറിവും കൂടാതെ (D)ഒരു സ്റ്റാമ്പിന്റെ കഥ കൂടി വായിക്കാം.... ട്ടോ 😍 എന്ന് സ്വന്തം ശങ്കരിയാന്റി. 👫A) ദിന വിശേഷങ്ങൾ ഒക്ടോബർ മാസത്തിലെ ദിനങ്ങൾ ഒക്ടോബർ 1 -...

*കൗതുക വാർത്തകൾ* ✍റാണി ആന്റണി മഞ്ഞില

🌻മരിയാന ട്രെഞ്ച്. ​സമുദ്രത്തിനടിയിൽ ലോകത്തിലെ ഏറ്റവും ആഴമുള്ള ഗർത്തമാണ് മരിയാന ട്രെഞ്ച്. കരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെപ്പോലും ഉള്ളിലൊതുക്കാനാകുന്ന മഹാ ആഴം. ജപ്പാൻ, ഫിലിപ്പീൻസ്, പാപുവ ന്യൂഗിനിയ എന്നീ രാജ്യങ്ങൾക്കിടയിൽ 2500 കിലോമീറ്റിലധികമായി സമുദ്രത്തിനടിയിൽ...

ജേക്കബ് തരകന് (കുഞ്ഞുമോൻ) അന്ത്യാഞ്ജലി

ന്യു ജേഴ്‌സി: പുനരൈക്യ പ്രസ്ഥാനത്തിലൂടെ 1930 ൽ മലങ്കര കത്തോലിക്കാ സ്ഥാപനത്തിന് ഊടും പാവും നൽകിയ ആർച്ച് ബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ്, ബിഷപ്പ് അലോഷ്യസ് (കൊല്ലം), മാർ തെയോഫിലോസ്, ഡീക്കൻ അലക്‌സാണ്ടർ...
WP2Social Auto Publish Powered By : XYZScripts.com
error: