പാവമൊരു പാവക്കുട്ടിപോലിരുന്ന
പാലിന്റെ നിറമുള്ള പൗർണ്ണമി
പോലെയായിരുന്ന
പട്ടിന്റെ മനസ്സുള്ള പെണ്ണവളിന്ന് നിന്നു,
പടവെട്ടാനുറച്ചു തന്നെ
പലരും കൂടി നിന്ന സഭയിൽ
മറുവാക്കോതി ചെമ്മേ
പാവമവളഹങ്കാരിയായി മാറി
നിമിഷവേഗാൽ
പറയാൻ പാടില്ല
മറുവാക്കെന്നറിഞ്ഞിട്ടും
പറഞ്ഞുവല്ലോ ഇന്നവൾ
കാർക്കശ്യത്തോടെ
പകൽ വെളിച്ചത്തിൽ
അനീതിക്കെതിരെ പലരും
കണ്ണടച്ചപ്പോൾ
പതറാതെ നിന്നവൾ പൊരുതി
നീതിക്കായി
പാവക്കുട്ടിപൊലിരുന്നവളുടെ പുതിയ
ഭാവം കണ്ട്
പേടിച്ചുപോയി മനുഷ്യർ പിന്നിലേക്ക്
നീങ്ങി നിന്നു
പാപപങ്കിലമായ ലോകത്തിന്റെ
അനീതികൾക്കെതിരെ
പൊരുതിയവൾ, അഹങ്കാരിയെന്ന
പേരും നേടി!!
വൈക❤