17.1 C
New York
Wednesday, August 17, 2022
Home Taste ജസിയഷാജഹാൻ തയ്യാറാക്കുന്ന ഇന്നത്തെ വിഭവം: 'കൊഞ്ചുബിരിയാണി വിത്ത് സ്വീറ്റ് സ്പൈസി സാലഡ്...

ജസിയഷാജഹാൻ തയ്യാറാക്കുന്ന ഇന്നത്തെ വിഭവം: ‘കൊഞ്ചുബിരിയാണി വിത്ത് സ്വീറ്റ് സ്പൈസി സാലഡ് & ഈന്തപ്പഴ ചട്നി’ – (പാചകപംക്തി -10)

തയ്യാറാക്കിയത്: ജസിയഷാജഹാൻ

ഇന്നത്തെ വിഭവം:

കൊഞ്ചുബിരിയാണി വിത്ത് സ്വീറ്റ് സ്പൈസി സാലഡ് & ഈന്തപ്പഴ ചട്നി

(സിമ്പിൾ & ടേസ്റ്റീ )

ആവശ്യമുള്ള സാധനങ്ങൾ

1. കൊഞ്ച് : 1 kg
2 . സവാള വലുത് : മൂന്നെണ്ണം
ഇഞ്ചി : അരയിഞ്ചു കഷണം
വെളുത്തുള്ളി: അഞ്ചല്ലി
പച്ചമുളക് : മൂന്നെണ്ണം
തക്കാളി വലുത് : മൂന്നെണ്ണം
മല്ലിച്ചെപ്പ് : നന്നായി കഴുകി അരിഞ്ഞത് അരക്കപ്പ്

3. പെരിംജീരകം : ഒരു ടേബിൾ സ്പൂൺ
പട്ട വലിയ കഷണം : ഒന്ന്
ഗ്രാമ്പൂ : അഞ്ചെണ്ണം
തക്കോലം : മൂന്നെണ്ണം
ഏലക്കായ് ചതച്ചത് : നാലെണ്ണം
ഉണങ്ങിയ വഴനയില : രണ്ട്

4. മഞ്ഞൾ പൊടി : കാൽ ടീസ്പൂൺ
മുളകുപൊടി : ഒരു ടീസ്പൂൺ
മല്ലിപ്പൊടി : അര ടീസ്പൂൺ
കുരുമുളക് നന്നായി ചതച്ചത് : അര ടീസ്പൂൺ
ഉലുവ വറുത്തു പൊടിച്ചത് : കാൽ ടീസ്പൂൺ

5. ബസ്മതി അരി : ഒരു കിലോ
അണ്ടിപ്പരിപ്പ് നന്നായി പൊടിച്ചത് : പത്തെണ്ണം
കിസ്സ്മിസ് : ഒരു ഡസേർട്ട് സ്പൂൺ
നെയ്യ് : ഒരു ഡസേർട്ട് സ്പൂൺ
വെളിച്ചെണ്ണ : രണ്ടു ഡസേർട്ട് സ്പൂൺ
തൈര് : അരക്കപ്പ്
കാരറ്റ് ഇടത്തരം : ഒന്ന്
ഉപ്പ് : പാകത്തിന്

പാചകം ചെയ്യുന്ന വിധം

കൊഞ്ച് തൊലികളഞ്ഞ് തലയോടുകൂടി (എത്ര ചെറിയ കൊഞ്ചും നിങ്ങൾക്ക് ഈ രീതിയിൽ പരീക്ഷിക്കാം. )നന്നായി ഉപ്പിട്ട് ഉരച്ചു മൂന്നാലുവെള്ളം കഴുകി
വെള്ളം വാലാൻ വക്കുക.

സവാള തൊലികളഞ്ഞ് നന്നായി കഴുകി ക്രോസ് അരിഞ്ഞുവക്കുക. ഇഞ്ചിയും, വെളുത്തുള്ളിയും തൊലികളഞ്ഞ് നന്നായി കഴുകി കൊത്തിയരിയുക. പച്ചമുളക് രണ്ടായി മുറിച്ചു വക്കുക.തക്കാളി നന്നായി കഴുകി ഓരോന്നും എട്ടു കഷണങ്ങളായി മുറിക്കുക. കാരറ്റ് ചുരണ്ടി നന്നായി കഴുകി കാൽ ഇഞ്ചുകഷണങ്ങളായി മുറിക്കുക. കിസ്സ്മിസ് കഴുകി വക്കുക. ബസ്മതി അരി നന്നായി മൂന്നാലുവെള്ളം കഴുകി വെള്ളം വാലാൻ വക്കുക.

ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ അതിൽ യഥാക്രമം സവാള ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി എന്നിവയിട്ട് ഒരഞ്ചുമിനിട്ട് ഇടത്തരം തീയിൽ വഴറ്റി അതിൽ കൊഞ്ചും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും പെരിംജീരകം ചതച്ചതും ഇട്ട് നന്നായി ഇളക്കിയോജിപ്പിച്ച് ചെറുതീയിൽ ഒരഞ്ചുമിനിട്ട് മൂടിവേവിക്കുക. (ഇതോടൊപ്പം മറ്റൊരടുപ്പിൽ ഒൻപത്  ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വക്കുക.) വീണ്ടും മൂടിതുറന്ന് ഇളക്കുക. മുളകുപൊടി, മല്ലിപ്പൊടി ,കുരുമുളക് പൊടി,ഉ ലുവാപ്പൊടി,തൈര് എന്നിവ യഥാക്രമം ചേർത്ത് ഉപ്പു പാകം ഒന്നു നോക്കി വീണ്ടും അടച്ചുമൂടി അഞ്ചുമിനിട്ട് വേവിക്കുക.

പിന്നീട് മൂടിതുറന്ന് കഴുകി വച്ചിരുന്ന ബസുമതി അരിയും കാരറ്റ്‌ അരിഞ്ഞതും പട്ടയും ഗ്രാമ്പുവും തക്കോലവും ഏലക്കായ് ചതച്ചതും ഒപ്പം നെയ്യുമൊഴിച്ച് ചെറുതീയിൽ നന്നായി ഇളക്കി വറക്കുക. അഞ്ചുമിനിട്ട് കഴിഞ്ഞശേഷം അണ്ടിപ്പരിപ്പു പൊടിച്ചതും കിസ്സ്മിസും മല്ലിയിലയും വഴനയില നാലായി കീറിയതും
ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച് തന്ന അളവിലുള്ള തിളച്ചവെള്ളവുംചേർത്ത്
ഉപ്പു ആവശ്യമെങ്കിൽ ചേർത്ത് ഒട്ടും വായുകടക്കാതെ ചെറുതീയിൽ മൂടി വേവിക്കുക. വെള്ളം വറ്റിയാലുടൻ വാങ്ങിവയ്ക്കുക. (വേവ് കൂടുതലുള്ള അരിയാണെങ്കിൽ തിളച്ചവെള്ളം അല്പം കൂടി ഒഴിച്ച് മൂടി വേവിക്കുക.)

നല്ല മണവും രുചിയുമുള്ള കൊഞ്ചുബിരിയാണി റെഡി. (ആവശ്യമുള്ളവർക്ക് വേണമെങ്കിൽ സവാള വറുത്തിട്ട് അലങ്കരിക്കാം.)


സ്വീറ്റ് & സ്പൈസി സാലഡ്

ആവശ്യമുള്ള സാധനങ്ങൾ

1. സവാള വലുത് :ഒന്ന്
തക്കാളി : ഒന്ന്
കാപ്സിക്കം : ഒന്ന്
സാലഡ് വെള്ളരി :ഒന്ന്
കാരറ്റ് : വലുത് ഒന്ന്
കൈതച്ചക്ക നന്നായി പഴുത്തത് :അര മുറി
മല്ലിച്ചെപ്പ് : ഒരു പിടി

തയ്യാറാക്കുന്ന വിധം

കൈതച്ചക്ക തൊലികളഞ്ഞ് നന്നായി കഴുകി തീരെ ചെറിയ കഷണങ്ങളാക്കുക. കാരറ്റ് തൊലികളഞ്ഞ് നന്നായി കഴുകികൊത്തിയരിയുക.നന്നായി കഴുകിയ സവാള ക്രോസ് അരിയുക. തക്കാളിയും ചെറിയ കഷണങ്ങളാക്കുക സാലഡ് വെള്ളരി കൊത്തിയരിയുക. കാപ്സിക്കം നന്നായി കഴുകി നല്ല ഭംഗിയിൽ ചതുരകഷണങ്ങളായി മുറിക്കുക. എല്ലാം കൂടി ഒരു ഭംഗിയുള്ള പാത്രത്തിൽ ഇട്ട് അൽപ്പം ഉപ്പും ചേർത്ത് നന്നായി ഒരു സ്പൂൺ കൊണ്ട് ഇളക്കി യോജിപ്പിക്കുക. നന്നായി കഴുകിയ മല്ലിച്ചെപ്പുകൊണ്ട് അലങ്കരിച്ച് വിളമ്പാം.

ഈന്തപ്പഴ ചട്നി

ആവശ്യമുള്ള സാധനങ്ങൾ

1. ഈന്തപ്പഴം : ഇരുപത് എണ്ണം
2. വെളുത്തുള്ളി ഇഞ്ചിപേസ്റ്റ് : ഒരു ടീസ്പൂൺ
3. മുളകുപൊടി: ഒരു ടീസ്പൂൺ
4. പുളി പിഴിഞ്ഞത്: ഒരു ടീസ്പൂൺ (നല്ല കട്ടിയിൽ)
5. ശർക്കര ഉരുക്കി അരിച്ചത് (നല്ല കട്ടിയിൽ) : ഒരു ഡസേർട്ട് സ്പൂൺ
6. വെളിച്ചെണ്ണ : രണ്ടു ടേബിൾ സ്പൂൺ
7.കായപ്പൊടി,ഉലുവാവറുത്തുപൊടിച്ചത് : ഒരു നുള്ള്
8. കടുക് ,ഉപ്പ് :ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ഈന്തപ്പഴം കഴുകി അകത്തെ കുരു കളഞ്ഞ് രണ്ടായി പിളർന്നിട്ട് അല്പം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഒരു ചുവടു കട്ടിയുള്ള ചെറിയ പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിച്ച് ഇഞ്ചിവെളുത്തുള്ളി
പേസ്റ്റ് ഇട്ടു ചെറു തീയിൽ നന്നായി ഒന്നു വഴറ്റുക. പച്ചമണം മാറുമ്പോൾ മുളക് പൊടി ചേർത്ത് ഒന്നു ചെറുതായി മൂപ്പിക്കുക. അതിൽ അരച്ചുവച്ചിരിക്കുന്ന
ഈന്തപ്പഴപേസ്റ്റും പുളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായൊന്നിളക്കി അരക്കപ്പ്
ചൂടുവെള്ളവും ചേർത്ത് ഒന്ന് തിളപ്പിക്കുക. (നല്ല കുറുകിയ പരുവത്തിൽ ആണ് ചട്നി ഇരിക്കേണ്ടത്) . ഇറക്കുന്നതിന് തൊട്ടു മുൻപ് തന്നിരിക്കുന്ന അളവിൽ ശർക്കര പാനിയും മേമ്പൊടിക്ക് ഒരു നുള്ള് കായപ്പൊടിയും ഉലുവാപ്പൊടി യും ചേർത്ത് നന്നായിളക്കി ഒന്നു തിളച്ചാലുടൻ വാങ്ങി വയ്ക്കുക. ഈയൊരു ചട്നി കുട്ടികളും നന്നായി ഇഷ്ടപ്പെടുന്ന ഒരു ഐറ്റം ആണ്.

ഇനി പപ്പടം പൊള്ളിച്ച് നാരങ്ങാ അച്ചാറുമെടുത്ത് ചൂടോടെ നല്ല ഭംഗിയുള്ള പാത്രങ്ങളിൽ എല്ലാ ഐറ്റംസും വിളമ്പികുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് സന്തോഷമായി കഴിക്കുക.എല്ലാ കൂട്ടുകാരും ഈ വിഭവങ്ങൾ ഒന്നു പരീക്ഷിക്കുമല്ലോ ?….

അടുത്തയാഴ്ച പുതിയൊരു വിഭവുമായി വീണ്ടും കാണാം .നന്ദി.

 

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: