17.1 C
New York
Wednesday, March 29, 2023
Home Kerala പി. എം. എൻ നമ്പൂതിരി മലയാളി മനസ്സ് യു എസ് എയുടെ 'അഡ്വൈസറി ബോർഡ് അംഗം'

പി. എം. എൻ നമ്പൂതിരി മലയാളി മനസ്സ് യു എസ് എയുടെ ‘അഡ്വൈസറി ബോർഡ് അംഗം’

വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ മലയാളിമനസ്സിന്റെ മുന്നോട്ടുള്ള യാത്രക്ക് മാറ്റുകൂട്ടാൻ എഞ്ചിനീയറിങ് മേഖലയിലും സാഹിത്യരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച ശ്രീ പി. എം. എൻ നമ്പൂതിരിയെ മലയാളി മനസ്സ് യു എസ് എ യുടെ അഡ്വൈസറി ബോർഡ് അംഗമായി നിയമിച്ചതായി മലയാള മനോരമ മുൻ സീനിയർ എഡിറ്ററും മലയാളിമനസ്സ് മാനേജിങ് എഡിറ്ററുമായ ശ്രീ മാത്യു ശങ്കരത്തിൽ അറിയിച്ചു.

തൃശ്ശൂർ ജില്ലയിൽ മണ്ണുത്തിക്ക് സമീപം ഒല്ലൂക്കര ദേശത്ത് പടിഞ്ഞാറെതടം മനയിൽ അന്തരിച്ച ശ്രീ മാധവൻ നമ്പൂതിരിയുടെ മകനായ പി.എം.എൻ നമ്പൂതിരി മെക്കാനിക്കൽ എജിനീയറായി ദീർഘകാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ്.

പഠനശേഷം അദ്ദേഹം ജോലി തേടി ബോംബയിൽ പോകുകയും അവിടെ പല കമ്പനികളിലും എജിനീയറായും തുടർന്ന് ചീഫ് എജിനീയറായും പ്രവർത്തിക്കുകയും ചെയ്തു. മുംബൈയിലെ ബഹുരാഷ്ട്ര കമ്പനിയായ Asian Electronics Ltdൽ ചീഫ് എജിനിയറായി 2 വർഷം പ്രവർത്തിച്ച ശേഷം ഗുജറാത്തിലെ ബൾസാർ ഇലക്ട്രോണിക്സിൽ Technical ഡയറക്ടറായി പ്രവർത്തിച്ചു.തുടർന്ന് Industrial project management എന്ന കോഴ്സ് പഠിക്കുകയും, RBI യുടെ approved project consultant ആവുകയും പലകമ്പനികളുടെയും project consultant ആയി പ്രവർത്തിക്കുകയും ചെയ്തു. 7 വൻകിട വ്യവസായങ്ങളും 13 ചെറുകിട വ്യവസായങ്ങളും ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലായി സ്ഥാപിക്കുകയുണ്ടായി. അതിൽ 4 ആയുർവേദ യൂണിറ്റുകളും രണ്ടു അലോപ്പതി യൂണിറ്റുകളും ഉൾപ്പെടുന്നുണ്ട്.

ബാഗ്ലൂരിലെ Export oriented Unit ആയ S.A Rawther spices Ltd ൽ Genaral manager ആയി 7 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ ജോലി ചെയ്യുന്ന അവസരത്തിൽ
ആ കമ്പനിയും ജർമ്മനിയിലെ ഒരു വൻകിട കമ്പനിയായ World Spices Ltd ഉം ചേർന്ന് ആന്ധ്രയിലെ അനന്തപുർ ജില്ലയിൽ സ്ഥാപിച്ച 130 കോടി രുപയുടെ Export oriented unit ( E. O.U) ൻ്റെ chief project consultant ആയി പ്രവർത്തിച്ചും അദ്ദേഹം പ്രശസ്തി നേടിയിട്ടുണ്ട്.

ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം വേദങ്ങളും, ഉപനിഷത്തും, സഹസ്ര നാമങ്ങളും, ഭഗവദ് ഗീതയും ,സംസ്കൃതവും ഓൺലൈനിൽ പഠിപ്പിക്കുന്നു. ഓൾ ഇന്ത്യാ ഉപനിഷത്ത് അസോസിയേഷൻ്റെ അദ്ധ്യാപകനായും പ്രവർത്തിക്കുന്നു.

ഇതിനു പുറമെ കവിതകളും ,ചെറുകഥകളും ലേഖനങ്ങളും പല മാഗസീനുകളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. രണ്ടു ലേഖനങ്ങളായ ശുഭചിന്തയും അറിവിൻ്റെ മുത്തുകളുo മലയാളി മനസ്സ് പത്രത്തിൽ പ്രസിദ്ധീകരിക്കുന്നു. പ്രസിദ്ധ എഴുത്തുകാരി ലളിതാംബിക അന്തർജ്ജനത്തിൻ്റെ പേരക്കിടാവ് ലളിതയാണ് അദ്ദേഹത്തിന്റെ ഭാര്യ. രണ്ടു ആൺമക്കൾ

വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള പി എം എൻ നമ്പൂതിരിയുടെ നിയമനം മലയാളിമനസ്സിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ശക്തിയും ഊർജ്ജവും പകരുമെന്ന് മാനേജ്‌മെന്റ് വിലയിരുത്തി.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: