17.1 C
New York
Wednesday, March 22, 2023
Home Literature ഓർമ്മകളിൽ കുളിരു പകരുന്ന വൃശ്ചികമാസം ✍ ബിന്ദു രാജേഷ് ഫുജൈറ

ഓർമ്മകളിൽ കുളിരു പകരുന്ന വൃശ്ചികമാസം ✍ ബിന്ദു രാജേഷ് ഫുജൈറ

ബിന്ദു രാജേഷ് ഫുജൈറ✍

വൃശ്ചികമാസത്തിന് എന്തോ ഒരു പ്രത്യേക ഭംഗിയുണ്ട്. ചുറ്റും ശരണം വിളികളും അയ്യപ്പൻ പാട്ടുമൊക്കെയായി ഭക്തിസാന്ദ്രമായ ദിനങ്ങൾ. കെട്ടുനിറയും ചിറപ്പുമൊക്കെ കൂടുതൽ മനോഹരിയാക്കിയിരുന്ന സന്ധ്യകൾ.

എൻ്റെ കുട്ടിക്കാലത്ത് കുഞ്ഞച്ഛൻ എല്ലാ വർഷവും മുടങ്ങാതെ മലയ്ക്ക് പോയിരുന്നു. നൊയമ്പുദിനങ്ങളിൽ കുളിച്ച് ശുദ്ധമായി വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം പാകം ചെയ്തിരുന്ന അടുക്കള. എനിക്ക് ഓർമ വെച്ചപ്പോൾ തൊട്ട് അമ്പലത്തിലായിരുന്നു കുഞ്ഞച്ഛൻ കെട്ടുനിറച്ചിരുന്നത്.
ഈശ്വരവിശ്വാസമില്ലാതിരുന്ന അച്ഛനും കുഞ്ഞച്ഛൻ്റെ കെട്ടുനിറയ്ക്ക് അമ്പലത്തിൽ വരും. അച്ഛൻ തരുന്ന നാണയത്തുട്ടുകൾ ദക്ഷിണയായി ഞങ്ങൾ കുഞ്ഞച്ഛന് നൽകി കാലു തൊട്ട് തൊഴുകും. അവിലും മലരും പഴവും ചേർന്ന പ്രസാദവും വാങ്ങി ഞങ്ങൾ വീട്ടിലേയ്ക്ക് നടക്കും. കുഞ്ഞച്ഛൻ ശരണം വിളികളുമായി മല ചവിട്ടാനും…..

ചേന്ദമംഗലത്തെ കൊച്ചമ്മാവൻ്റെ ( ഏറ്റവും ഇളയ അമ്മായിയുടെ ഭർത്താവ്) കെട്ടുനിറ എപ്പോഴും ചെറിയൊരു പേടിയോടെയായിരുന്നു കണ്ടു നിന്നിരുന്നത്. ശരണം വിളികളുടെ ഒരു ഘട്ടത്തിൽ കൊച്ചമ്മാവൻ അരമണിയൊക്കെ കെട്ടി ഉറഞ്ഞു തുള്ളുമ്പോൾ ഞാൻ നെഞ്ചിടിപ്പോടെ വാതിലിനു പിന്നിൽ മറഞ്ഞു നിന്നു. പിന്നീട് ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ പഴയ ആളായി കെട്ടു നിറയ്ക്കുന്ന കൊച്ചമ്മാവനെ ഞാൻ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ആ സമയത്ത് ഏത് മാനസികാവസ്ഥയിലൂടെയാകും കൊച്ചമ്മാവൻ കടന്നു പോയിട്ടുണ്ടാകുക എന്ന് ഇപ്പോ ഞാനാലോചിയ്ക്കാറുമുണ്ട്.

കുഞ്ഞച്ഛൻ്റെ കെട്ടു നിറയ്ക്ക് കർപ്പൂരത്തിൻ്റേയും നെയ്യിൻ്റേയും ഗന്ധവും ശരണം വിളികളുടെ കുളിർമ്മയുമായിരുന്നെങ്കിൽ കൊച്ചമ്മാവൻ്റെ കെട്ടുനിറയ്ക്ക് പേടിയുടെയൊരു തിക്കുമുട്ടലായിരുന്നു. ഉടുക്കു കൊട്ടിപ്പാടുന്ന അയ്യപ്പൻ പാട്ടിൻ്റെ താളത്തിൽ അലിയുമ്പോഴും ഇടയ്ക്കിടെ മിഴികൾ കൊച്ചമ്മാവനു നേരെ പായും. അയ്യപ്പൻ പാട്ടിൻ്റെ താളം മുറുകി വരുമ്പോൾ കൊച്ചമ്മാവൻ വിറച്ചു തുടങ്ങുമ്പോൾ ഞാൻ പതിയെ അടുത്തു നിൽക്കുന്ന ആരുടെയെങ്കിലും പിന്നിലേയ്ക്ക് നീങ്ങി എൻ്റെ കാഴ്ചയ്ക്ക് തിരശീലയൊരുക്കും.

കൊച്ചമ്മാവൻ്റെ അമ്മാവൻ കെട്ടുനിറപ്പിയ്ക്കുന്ന പെരിയസ്വാമി ആയിരുന്നതുകൊണ്ടും കൊച്ചമ്മാവൻ സഹായിയായി പോകാറുള്ളതുകൊണ്ടും മിക്ക ദിവസങ്ങളിലും അവലും മലരും പായസവുമൊക്കെയായി പ്രസാദത്തിൻ്റെ ഒരു പങ്ക് അമ്മായി ഞങ്ങൾക്കായി കൊണ്ടുത്തരും. അതു കൊണ്ടു തന്നെ മണ്ഡലക്കാലം ഞങ്ങൾക്ക് പ്രസാദ രുചിയുടെ കാലവും കൂടിയായിരുന്നു.

കുഞ്ഞച്ഛനൊപ്പം ഒരിക്കൽ നൊയമ്പെടുത്ത് കെട്ടുനിറച്ച് മല കയറിയതും കുട്ടിക്കാലത്തെ നല്ല ഓർമ്മകളിലൊന്നായി അവശേഷിയ്ക്കുന്നു.

കെട്ടുനിറയും അയ്യപ്പൻ പാട്ടും അയ്യപ്പൻ്റമ്പലത്തിലെ ചിറപ്പും ശരണംവിളികളുമൊക്കെ നഷ്ടമായിട്ട് കാലമേറെയായി. എങ്കിലും ഇന്നും വൃശ്ചികം തുടങ്ങുമ്പോൾ മനസിൽ ശരണം വിളിയുടെ കുളിർമയാണ്. ഓർമ്മകൾക്ക് നെയ്ത്തേങ്ങയുടെ ഗന്ധമാണ്.

ഇത്തവണയും യേശുദാസിൻ്റെ ഗംഗയാറു പിറക്കുന്നു എന്ന ഗാനത്തോടെ വൃശ്ചികം തുടങ്ങിയപ്പോൾ എന്നിലും പഴയ ഓർമ്മകളുടെ ഒരു ഗംഗാപ്രവാഹം…

ബിന്ദു രാജേഷ് ഫുജൈറ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഹുയാങ്സാങും ശ്രീബുദ്ധനും ✍ശ്രീകുമാരി ശങ്കരനെല്ലൂർ

സ്വർലോകം. സന്മാർഗ്ഗികളായവരാണ് സ്വർലോകത്തിൽ എത്തുന്നത് .പ്രസിദ്ധ ബുദ്ധമത ഗ്രന്ഥകർത്താവായ ഹുയാങ് സാങ് സ്വർഗ്ഗത്തിന്റെ വിവിധ ഭാഗത്തിലൂടെ സഞ്ചരിക്കുകയാണ് . അമേരിക്ക ജപ്പാൻ ബ്രിട്ടൻ തുടങ്ങിയ പല രാജ്യക്കാരെ കണ്ടു കണ്ട് വരുമ്പോൾഒരു വിജനമായ സ്ഥലത്ത്...

മടുപ്പ് (കവിത) ✍അനിത പൈക്കാട്ട്

ഒറ്റയ്ക്കാവുന്ന തൃസന്ധ്യകളിൽ നോവിന്റെ കടൽ ഇളകി മറിയുന്നു, ചിത്തത്തിൽ പേര് പറയാനാവാത്ത എതോ വിഷാദം കരൾ കൊത്തി പറിക്കുന്നു, കഥ പറയാത്ത ചുമരുകളും ചിരിക്കൊരു മറുചിരി തരാത്ത വീടിന്റെ അകത്തളങ്ങളും... മടുപ്പേറിയ ദിനങ്ങൾ സമ്മാനിക്കുന്ന മനസ്സിന്റെ താളപ്പിഴക്കു അടുക്കളച്ചുമരുകൾ സാക്ഷി, പാത്രങ്ങളുടെ മുഖങ്ങൾ ഒട്ടിയതും പൊട്ടിയതും എന്റെ കളിയാട്ടത്തിന്റെ നേർക്കാഴ്ചകൾ... സ്നേഹിക്കാൻ ആരുമില്ലാത്തവളുടെ ഗദ്ഗദങ്ങൾക്ക് പല്ലിയും പഴുതാരയും മാത്രം സാക്ഷി.. നിന്നെ പ്രണയിച്ച്...

തായദെെവങ്ങളും താ(യ്)വഴിയും. ✍രാജൻ പടുതോൾ

  കുംഭമാസം അവസാനിച്ചു. ഈയാണ്ടിലെ അവസാനത്തെ രണ്ടേകാല്‍ ഞാറ്റുവേലകളടങ്ങുന്ന മീനമാസം തുടങ്ങുകയും ചെയ്തു. മീനമാസം പൂരങ്ങളുടെ മാസമാണ്.വടക്കന്‍കേരളത്തില്‍ മീനത്തിലെ കാര്‍ത്തികനാള്‍ തുടങ്ങി പൂരംനാളുവരെ കാമദേവപൂജയുടെ ഉത്സവം ആണ്. ക്ഷേത്രങ്ങളിലും കാവുകളിലും തറവാട് ഭവനങ്ങളിലുമാണ് പൂരോത്സവങ്ങൾ നടക്കുക....

പാവക്കുട്ടി (കവിത) ✍വൈക

പാവമൊരു പാവക്കുട്ടിപോലിരുന്ന പാലിന്റെ നിറമുള്ള പൗർണ്ണമി പോലെയായിരുന്ന പട്ടിന്റെ മനസ്സുള്ള പെണ്ണവളിന്ന് നിന്നു, പടവെട്ടാനുറച്ചു തന്നെ പലരും കൂടി നിന്ന സഭയിൽ മറുവാക്കോതി ചെമ്മേ പാവമവളഹങ്കാരിയായി മാറി നിമിഷവേഗാൽ പറയാൻ പാടില്ല മറുവാക്കെന്നറിഞ്ഞിട്ടും പറഞ്ഞുവല്ലോ ഇന്നവൾ കാർക്കശ്യത്തോടെ പകൽ വെളിച്ചത്തിൽ അനീതിക്കെതിരെ പലരും കണ്ണടച്ചപ്പോൾ പതറാതെ നിന്നവൾ പൊരുതി നീതിക്കായി പാവക്കുട്ടിപൊലിരുന്നവളുടെ പുതിയ ഭാവം കണ്ട് പേടിച്ചുപോയി മനുഷ്യർ പിന്നിലേക്ക് നീങ്ങി നിന്നു പാപപങ്കിലമായ...
WP2Social Auto Publish Powered By : XYZScripts.com
error: