Wednesday, April 24, 2024
Homeഅമേരിക്കകേരളത്തിലെ വന്യമൃഗ നിയമങ്ങൾ ജനജീവനു വേണ്ടി പരിഷ്കരിക്കണം: ഓർമാ ഇൻ്റർനാഷണൽ

കേരളത്തിലെ വന്യമൃഗ നിയമങ്ങൾ ജനജീവനു വേണ്ടി പരിഷ്കരിക്കണം: ഓർമാ ഇൻ്റർനാഷണൽ

ഫിലഡൽഫിയ/ പാലാ: ജനജീവ വിരുദ്ധങ്ങളായ നിയമപ്പഴുതുകൾ കൊണ്ട് വികൃതമായ , വന്യമൃഗ നിയമങ്ങൾ, മനുഷ്യ ജീവൻ്റെ മൂല്യങ്ങളെ മാനിക്കുന്ന വിധം, ഉടച്ചു വാർക്കണമെന്നും; കള്ളിങ് ( Culling = അധിക മൃഗ സംഖ്യാ നിയന്ത്രണത്തിനുള്ള മൃഗവേട്ട) ഉൾപ്പെടെഉള്ള പരിഹാരമാർഗങ്ങൾ അവലംബിക്കണമെന്നും, ഓർമാ ഇൻ്റർനാഷണൽ, (ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസ്സിയേഷൻ ഇൻ്റർനാഷണൽ) ഭാരത-കേരള സർക്കാരുകളോട് അഭ്യർത്ഥിച്ചു.

“ഏതെങ്കിലും മൃഗ സ്നേഹ പ്രസ്ഥാനങ്ങളുടെ കേവല ഫണ്ടിനു വേണ്ടി, വിലപ്പെട്ട ഭാരത പൗരന്മാരെ, മൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുവായി ബലികൊടുക്കുന്നത്, സ്വതത്ര ജനാധിപത്യ റിപ്പബ്ളിക്കിനോ ആധുനിക മനുഷ്യ പ്രമാണങ്ങൾക്കോ യോജിക്കുന്നതല്ല. പ്രകൃതിയ്ക്ക് അർത്ഥം ചമയ്ക്കുന്ന മനുഷ്യൻ്റെ ജീവനെ, നിസ്സാരവത്ക്കരിക്കുന്നതും, ഇരിക്കുന്ന കമ്പുമുറിയ്ക്കുന്നപോലുള്ളതുമായ, യുക്തിരഹിത നിയമങ്ങൾ, പരിഷ്കൃതകേരളത്തിനോ ഭാരതത്തിനോ നിരക്കുന്നതല്ലാ എന്നാണ്, നാൾക്കു നാൾ കേരളത്തിലുണ്ടാകുന്ന, മൃഗ ശല്യ നരഹത്യകൾ, വ്യക്തമാക്കുന്നത്.

ആധുനിക ലോകക്രമത്തിലെ, ശാസ്ത്രീയ വന്യമൃഗ സംരക്ഷണ നിയമങ്ങളുടെ മാതൃകകളെ സ്വീകരിക്കുവാൻ, ഇന്ത്യാ ഗവണ്മെൻ്റും കേരള സർക്കരും തയ്യാറാകണം. ജനങ്ങളുടെ ജീവനും കാർഷികോപജീവനത്തിനും സ്വൈര്യ ജീവനും സഞ്ചാരത്തിനും ഒന്നിനു പിറകേ മറ്റൊന്ന് എന്ന് ക്രമത്തിൽ ഹാനിയാകുന്ന വന്യ മൃഗ വിഹാരത്തിന്, കള്ളിങ് (അധിക മൃഗ സംഖ്യാ നിയന്ത്രണത്തിനുള്ള മൃഗവേട്ട) ഉൾപ്പെടെഉള്ള പരിഹാരങ്ങളും ഉണ്ടാകണം. കേരളത്തിൽ പെരുകുന്ന വന്യമൃഗാധിപത്യത്തിൽ, ലോകമെമ്പാടുമുള്ള മലയാളികളുടെ ആശങ്കയും ദു:ഖവും ഗവണ്മെൻ്റുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നു”.

ഓർമാ ഇൻ്റർനാഷണൽ പബ്ളിക് അഫ്ഫയേഴ്സ് ഫോറം ചെയർ വിൻസൻ്റ് ഇമ്മാനുവേൽ പ്രമേയം അവതരിപ്പിച്ചു. ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ടാലൻ്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ്, കേരളാ ചപ്റ്റർ പ്രസിഡൻ്റ് കുര്യാക്കോസ് മാണിവയലിൽ, ഫിനാഷ്യൽ ഓഫ്ഫിസർ സജി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. പ്രസിഡൻ്റ് ജോർജ് നടവയൽ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിൻ സ്വാഗതവും, ട്രഷറാർ റോഷിൻ പ്ളാമൂട്ടിൽ നന്ദിയും പറഞ്ഞു.

പി ഡി ജോർജ് നടവയൽ

RELATED ARTICLES

Most Popular

Recent Comments