17.1 C
New York
Wednesday, September 22, 2021
Home Literature “ONE IDEA CAN CHANGE YOUR LIFE SIR JI “!!!

“ONE IDEA CAN CHANGE YOUR LIFE SIR JI “!!!

✍മേരി ജോസി മലയില്‍, തിരുവനന്തപുരം.

ഒരിക്കൽ ഞാനും എന്റെ കുടുംബവും താമസിക്കുന്ന തിരുവനന്തപുരത്തുള്ള ഫ്ലാറ്റിന്റെ അയൽക്കാരായി എത്തിയത് ആക്രിക്കച്ചവടം നടത്തുന്നവരായിരുന്നു. സാധാരണയായി ഡോക്ടർമാരും കംസ്റ്റമസ്സ് ഉദ്യോഗസ്ഥരാണ് അവിടെ വാടകയ്ക്കായി താമസിക്കാൻ വരാറുള്ളത്. എന്തായാലും പുതിയ താമസക്കാരുടെ വരവോടെ ഫ്ലാറ്റിനു ചുറ്റുമുള്ള പറമ്പിൽ പഴയ ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കൂളർ ……അങ്ങനെ പലതരം ആക്രി സാധനങ്ങൾ കൊണ്ട് നിറഞ്ഞു. ആദ്യത്തെ രണ്ടാഴ്ച യാതൊരുവിധ പ്രശ്നങ്ങളും ഇല്ലായിരുന്നു.എന്നാൽ പിന്നിട് ആക്രി സാധനങ്ങൾ നിരത്തി വെച്ച് വലിയ ശബ്ദത്തിൽ പൊളിച്ചെടുക്കാൻ തുടങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളിൽ രാവും പകലും എന്നില്ലാതെ വലിയ ശബ്ദകോലാഹലമായി. ശാന്തജീവിതം നയിച്ചിരുന്ന ഞങ്ങളുടെ എല്ലാ സ്വസ്ഥതയും തകർക്കുന്ന രീതിയിലുള്ള ശബ്ദമലീനകരണം നടത്തി പോന്നു.

രണ്ടു മൂന്നു പ്രാവശ്യം വീട്ടുടമസ്ഥനോടു പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. ഒരു പക്ഷേ വാടക കൂടുതലായി ലഭിക്കുന്നതു കൊണ്ടാകാം. ആർക്കാണോ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് അവർക്ക് വീട് മാറാം എന്ന നിലപാടിലായിരുന്നു വീട്ടുടമസ്ഥൻ. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഫ്ലാറ്റ് ഉപേക്ഷിച്ചു പോകാനും മനസ്സു വന്നില്ല.

നമ്മൾ തീരെ നിസ്സാരരായി കരുതുന്ന ആക്രിക്കച്ചവടക്കാരുടെ ജീവിതനിലവാരം നമ്മളെക്കാൾ ഉയർന്നതും അവരുടെ വരുമാനം വളരെ ഉയർന്നതാണെന്നും ആ കുറഞ്ഞ ദിവസങ്ങളിൽ നിന്നും മനസ്സിലായി. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ വന്ന് അധ്വാനിക്കുന്ന അവരോട് എനിക്ക് അസൂയ ആണെന്നായിരുന്നു എന്റെ ഭർത്താവിന്റെ നിലപാട്.

ഇതര ഫ്ലാറ്റ് നിവാസികളുമായി ആലോചിച്ച് ഞങ്ങൾ ഒരു പ്ലാനിട്ടു.താഴത്തെ നിലയിൽ താമസിക്കുന്ന ആക്രിക്കച്ചവടക്കാർ ശബ്ദ മലിനീകരണം തുടങ്ങുമ്പോൾ അതിനേക്കാൾ ഉച്ചത്തിൽ ആദ്യത്തെ നിലയിൽ താമസിക്കുന്ന ഞങ്ങൾ ഉപയോഗ്യശൂനമായ ഒരു മെറ്റൽ സ്റ്റൂളിൽ ചുറ്റിക കൊണ്ടടിക്കാൻ തുടങ്ങി. അവർ 2 പ്രാവശ്യം കൊട്ടുമ്പോൾ ഞങ്ങൾ 4 പ്രാവശ്യം ആയിരിക്കും കൊട്ടുക.അങ്ങനെ ഒരു ദിവസം കടന്നു. രാത്രി 12 മണിക്ക് അലാറം വെച്ച് ഉണർന്ന് അവരൊക്കെ ഗാഡനിദ്രയിലായിരിക്കുന്ന സമയത്ത് ചുറ്റിക കൊണ്ട് തറയിൽ ചെറുതായി കൊട്ടി അവരുടെ ഉറക്കം കെടുത്തി.അടുത്ത 2 ദിവസം കൂടി ഈ കലാപരിപാടികൾ തുടർന്നു.അതോടെ ഫ്ലാറ്റിനു പുറത്തു താമസിക്കുന്ന വീട്ടുകാരും കൂടി പരാതിപ്പെടാൻ തുടങ്ങി. കാര്യങ്ങളുടെ പോക്ക് അത്ര സുഗമമല്ല എന്ന് മനസ്സിലാക്കിയപ്പോൾ തീരുമാനം വീട്ടുടമ മാറ്റി. ഒരു മാസത്തിനുള്ളിൽ അവരെ പറഞ്ഞു വിലക്കി. അതോടെ അവർ ശബ്ദമലിനീകരണ പരിപാടി നിറുത്തുകയും അതിനു മറ്റൊരു സ്ഥലം കണ്ടെത്തുകയും ചെയ്തു.

അപ്പോൾ ആണ് ആ കോളനിയിൽ തന്നെ താമസിക്കുന്ന ഒരാൾ ഒരു പ്രശ്നവുമായി ഞങ്ങളെ സമീപിക്കുന്നത്. അദ്ദേഹത്തിന്റെ അയൽവാസി ഒരു പട്ടിയെ വളർത്തുന്നുണ്ട്. രാവും പകലും ഉള്ള അതിന്റെ കുര കാരണം ആരെയും ഫോൺ ചെയ്യാൻ പോലും പറ്റുന്നില്ല. രാത്രി തുറന്നു വിടുന്ന പട്ടി കണ്ണ് തെറ്റിയാൽ മുറ്റം മുഴുവൻ വൃത്തികേടാക്കും. എല്ലാം കഴുകി മാറ്റിയിട്ടു വേണം രാവിലെ തന്നെ അമ്മിയാർക്ക് കോലം വരയ്ക്കാൻ. ഈ ആക്രിക്കാരുടെ ശബ്ദമലിനീകരണം നിങ്ങൾ ഏതോ ബുദ്ധിപരമായ നീക്കം നടത്തിയാണ് നിറുത്തിയത് എന്ന് കേട്ടല്ലോ, ഞങ്ങൾക്കു കൂടി ഒരു ഐഡിയ പറഞ്ഞു തരുമോഎന്ന്? 🤔🤔
“AN IDEA CAN CHANGE YOUR LIFE.”😜😜

ഒരു കിടിലൻ ഐഡിയ ഞങ്ങൾ അപ്പോൾ തന്നെ പറഞ്ഞു കൊടുത്തു. ഇത്രയും ഐഡിയ ഉള്ളവരാണ് ഞങ്ങൾ എന്ന് ഞങ്ങൾക്ക് അന്നാണ് ബോധ്യം വന്നത്. ഞങ്ങളുടെ ഐഡിയ ഇതായിരുന്നു.

“തിരുവനന്തപുരത്ത് യഥേഷ്ടം സുലഭമായ തെരുവ് നായ്ക്കളെ ചങ്ങലയിൽ കെട്ടി നിങ്ങളുടെ വീടിനു മുൻപിൽ കെട്ടിയിടുക. രാപ്പകൽ അവ കുരയോട് കുരയായിരിക്കും.കുരോ ..കുരോ …കുരോ …. കുരോ .. … ഈ കലാപരിപാടി അരങ്ങേറുന്നതോടെ നായ ശല്യം തീരും.2 ദിവസം ജന്നലും വാതിലും അടച്ച് ടി. വി. ഉച്ചത്തിൽ വെച്ച് വീട്ടിലിരുന്നാൽ മാത്രം മതിയാകും.”ഉരുളയ്ക്കുപ്പേരി അല്ലെങ്കിൽ തെറിക്കുത്തരം മുറിപ്പത്തൽ” – ഇതേ ഇക്കൂട്ടരോട് നടക്കൂ. 2 ദിവസം 3 തെരുവ് നായ്ക്കളെ സംരക്ഷിച്ചതിനുള്ള പുരസ്ക്കാരം പട്ടി സ്നേഹികൾ ചിലപ്പോൾ താങ്കൾക്ക് നൽകിയേക്കും !!! “
Operation Success. 👍👍👍👍
✍മേരി ജോസി മലയില്‍,
തിരുവനന്തപുരം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: