17.1 C
New York
Wednesday, August 17, 2022
Home Obituary സി.എം.ജോൺ ചാത്തമേൽ ഫിലാഡൽഫിയയിൽ അന്തരിച്ചു: പൊതുദർശനം ചൊവ്വാഴ്ച; സംസ്കാരം ബുധനാഴ്ച.

സി.എം.ജോൺ ചാത്തമേൽ ഫിലാഡൽഫിയയിൽ അന്തരിച്ചു: പൊതുദർശനം ചൊവ്വാഴ്ച; സംസ്കാരം ബുധനാഴ്ച.

റിപ്പോർട്ട് : ജീമോൻ റാന്നി

ഫിലാഡൽഫിയ: പത്തനംതിട്ട റിട്ട.അധ്യാപകൻ ചാത്തമേൽ സി.എം. ജോൺ (ജോയ് – 84) ഫിലാഡൽഫിയയിൽ അന്തരിച്ചു. പരേതൻ കഴിഞ്ഞ 16 വർഷത്തിൽ പരമായി അമേരിക്കയിൽ സ്ഥിര താമസമായിരുന്നു.

ഭാര്യ: കുഞ്ഞൂഞ്ഞമ്മ കുര്യൻ (റിട്ടയേർഡ് അദ്ധ്യാപിക, മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മെന്റ്) കവിയൂർ തോട്ടഭാഗം കൊച്ചുതെക്കേതിൽ കുടുംബാംഗമാണ്.

പരേതൻ മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മെന്റിൽ അദ്ധ്യാപകനായി റാന്നി ഇടക്കുളം ഗുരുകുലം, കോട്ടയം എം.ടി.സെമിനാരി, പത്തനംതിട്ട മാർത്തോമ്മാ ഹൈസ്‌കൂൾ, എം.ടി.സ്‌കൂൾ നാരങ്ങാനം (പ്രധാനാധ്യാപകൻ) എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചുണ്ട്.

മക്കൾ: ജോൺസൺ മാത്യു & സിബി മാത്യു (പൗവത്തിൽ, കല്ലൂപ്പാറ)
സൂസൻ സാം & സാം ബേബി (ഒച്ചാരുക്കുന്നിൽ, ഓതറ),
കുര്യൻ ജോൺ & ലത ജോൺ (വെള്ളിക്കര പാലശ്ശേരിൽ, കവുങ്ങുംപ്രയാർ)
മാത്യു ജോൺ & റെനി മാത്യു (പിച്ചനാട്ടുപറമ്പിൽ, കുളത്തുമൺ)

കൊച്ചു മക്കൾ: ഹാന മാത്യു, ഐറിൻ സാം, റെബേക്ക മാത്യു, സാറാ ജോൺ, ജേക്കബ് ജോൺ, ബെൻ മാത്യു, ഐസക് സാം, ഷാരോൺ ജോൺ

പൊതുദർശനം: ജൂലൈ 5 ന് ചൊവ്വാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ. ഫിലാഡെൽഹിയ ക്രിസ്തോസ് മാർത്തോമാ ദേവാലയത്തിൽ (9999 Gantry Rd, Philadelphia, PA 19115)

സംസ്കാര ശുശ്രൂഷകൾ: ജൂലൈ 6 ന് ബുധനാഴ്ച രാവിലെ 10 മുതൽ 11:30 വരെ. ഫിലാഡെൽഹിയ ക്രിസ്തോസ് മാർത്തോമാ ദേവാലയത്തിൽ.

ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് മൃതദേഹം ലോൺവ്യൂ സെമിത്തേരിയിൽ (500 Huntingdon Pike, Jenkintown, PA 19046) സംസ്കരിക്കുന്നതുമാണ്.

തത്സമയ സംപ്രേക്ഷണം:

https://www.sumodjacobphotography.com/Live
https://www.youtube.com/c/SumodJacobVideoPhotography/live

കൂടുതൽ വിവരങ്ങൾക്ക്;

ജോൺസൺ മാത്യു – 954-646-4506
കുര്യൻ ജോൺ 215-869-3150
മാത്യു ജോൺ 215-816-9436
സാം ബേബി 215-816-9435

റിപ്പോർട്ട് : ജീമോൻ റാന്നി

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: