17.1 C
New York
Wednesday, March 29, 2023
Home Obituary ഓർലാണ്ടോയിൽ അന്തരിച്ച രെഞ്ജു വർഗീസിന്റെ പൊതുദർശനം ശനിയാഴ്ച, സംസ്കാരം ഞായറാഴ്ച

ഓർലാണ്ടോയിൽ അന്തരിച്ച രെഞ്ജു വർഗീസിന്റെ പൊതുദർശനം ശനിയാഴ്ച, സംസ്കാരം ഞായറാഴ്ച

ജീമോൻ റാന്നി

ഓർലാണ്ടോ(ഫ്ലോറിഡ): മാരാമൺ വടക്കേത്ത് വർഗീസ് മാത്യുവിന്റെയും (ബാബു) അയിരൂർ കാഞ്ഞീറ്റുകര പനംതോടത്തിൽ ലൗലി വർഗീസിന്റെയും (ഓർലാണ്ടോ) മകൻ രെഞ്ജു മാത്യു വർഗീസ് (37 വയസ്സ്) ഓർലാണ്ടോയിൽ അന്തരിച്ചു.

ഭാര്യ ബിൻസു സാറാ മാത്യു ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകാംഗം അയിരൂർ കാഞ്ഞീറ്റുകര പൊടിപ്പാറ തടത്തിൽ മാത്യു വർഗീസിന്റെയും (ബാബു) മേരി മാത്യുവിന്റെയും (ശാന്തി) മകളാണ്.

ഒർലാണ്ടോ മാർത്തോമാ ഇടവകയുടെ സജീവ പ്രവർത്തകനായിരുന്നു രഞ്ജു. ഭാര്യ ബിൻസു ഇടവകയുടെ മുൻ സെക്രട്ടറിയാണ്.

സഹോദരൻ: സഞ്ജു വർഗീസ് – മിലി സഞ്ജു (കുവൈറ്റ് )
ഭാര്യാ സഹോദരങ്ങൾ : ബിബിൻ മാത്യു (ഹൂസ്റ്റൺ), ബിയ മാത്യു (ഹൂസ്റ്റൺ)

പൊതുദർശനവും ശുശ്രൂഷയും: മാർച്ച് 11 നു ശനിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഓർലാണ്ടോ ചാപ്പൽ ഹിൽ സെമിത്തേരിയിൽ (Chapel Hill Cemetery,.2420 Harrell Rd, Orlando, FL 32817)

സംസ്കാര ശുശ്രൂഷകളും സംസ്കാരവും: മാർച്ച് 12 നു ഞായറാഴ്ച ഉച്ചകഴിഞ്ഞു 1 മണിക്ക് ചാപ്പൽ ഹിൽ സെമിത്തേരിയിൽ (Chapel Hill Cemetery,.2420 Harrell Rd, Orlando, FL 32817)

ഓർലാണ്ടോ മാർത്തോമാ ഇടവക വികാരി റവ.സാം ലൂക്കോസ് ശുശ്രൂഷകൾക്കു നേതൃത്വം നൽകും.

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ

ശനിയാഴ്ച ശുശ്രൂഷകളുടെ ലിങ്ക്
https://www.youtube.com/live/u7iD-_UE2Ss?feature=share

ഞായറാഴ്ച ശുശ്രൂഷകളുടെ ലിങ്ക്
https://www.youtube.com/live/_o8MprpQkec?feature=share

കൂടുതൽ വിവരങ്ങൾക്ക്:

തോമസ് ജോസഫ് – 407 751 9833
ബിയ മാത്യു – 713 269 4718 / 281 704 4938

ജീമോൻ റാന്നി

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: