ഫിലഡൽഫിയ: പള്ളിപ്പാട് മണ്ണടിയിൽ പരേതരായ മാത്തുണ്ണിക്കുട്ടി യുടെയും മറിയാമ്മയുടെയും മകൻ എം. കെ. സാമുവൽ ഫിലഡൽഫിയായിൽ നിര്യാതനായി. ചെന്നിത്തല വാതല്ലൂർ. പരേതരായ. ഡാനിയേലിന്റെയും, അന്നമ്മ യുടെയും മകൾ തങ്കമ്മ സാമുവൽ (മണി) ആണ് ഭാര്യ.
മനോജ് സാമുവൽ അദ്ദേഹത്തിന്റെ മകനും, റേച്ചൽ സാമുവൽ മരുമകളും,
ബിയാങ്ക സാമുവൽ, റോക്സി സാമുവൽ.എന്നിവർ കൊച്ചുമക്കളുമാണ്. 1977 ജനുവരിയിൽ അമേരിക്കയിൽ എത്തിയ ഇദ്ദേഹം ഫിലഡൽഫിയാ ബെഥേൽ മാർത്തോമാ ചർച്ചിന്റെ പ്രാരംഭകാലം മുതലുള്ള സജീവ അംഗമായിരുന്നു.
പൊതുദർശനവും, സംസ്ക്കാര ശുശ്രൂഷകളുടെ ഒന്നാം ഭാഗവും 2023 ജനുവരി 22 ഞായറാഴ്ച വൈകിട്ട് 6:00 pm – 8:00 pm വരെയും, സംസ്ക്കാര ശുശ്രൂഷകളുടെ രണ്ടും മൂന്നും ഭാഗങ്ങളും പൊതുദർശനവും 2023 ജനുവരി 23 തിങ്കൾ രാവിലെ 9:00am – 11:30am വരെയുള്ള സമയങ്ങളിൽ 532 ലെവിക്ക് സ്ട്രീറ്റിലുള്ള ബഥേൽ മാർത്തോമ്മാ പള്ളിയിൽ വച്ച് നടത്തപ്പെടും. (532 Levick St. Philadelphia, PA 19111) ശുശ്രൂഷകൾക്ക് ശേഷം 12:00PM ന് 500 ഹണ്ടിംഗ്ഡൺ പൈക്കിലുള്ള ലോൺവ്യൂ സെമിത്തേരിയിൽ അടക്കം ചെയ്യും.(Lawnview Cemetery, 500 Huntingdon Pike, Rockledge, PA 19046) ശുശ്രൂഷകൾക്ക് ഇടവക വികാരി റവ. പി.എസ്. ജാക്സൺ നേതൃത്വം നൽകും.
ഫിലഡൽഫിയയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയായുടെ (മാപ്പ്) സ്ഥാപക അംഗവും, സംഘടനയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചുകൊണ്ട് മാപ്പിന്റെ വളർച്ചയ്ക്ക് നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ളതുമായ പ്രിയപ്പെട്ട എം.കെ . സാമുവലിന്റെ വിയോഗത്തിൽ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയാ അനുശോചനം രേഖപ്പെടുത്തി.