കൊടുമൺ: കൊടുമൺ സെന്റ്പീറ്റേഴ്സ് സ്ക്കൂൾ മുൻ ഹെഡ്മാസ്റ്ററും, പരേതയായ ടീച്ചർ മേരിക്കുട്ടി ചെറിയാന്റെ ഭർത്താവുമായ ചെറിയാൻ ചരുവിളയിൽ നിര്യാതനായി. ശവസംസ്കാരം ഫെബ്രുവരി 18 ന് ശനിയാഴ്ച പത്ത് മണിക്ക് വീട്ടിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കൊടുമൺ സെന്റ് ബഹനാൻസ് കത്തോലിക്ക പള്ളിയിൽ നടത്തപ്പെടും.
മക്കൾ: മോൻസി ചെറിയാൻ(ന്യൂയോർക്ക്), ജോൺസി ചെറിയാൻ (റിട്ടയർഡ് ATO ട്രഷറി), സിസിലി ചെറിയാൻ (ഹൈസ്ക്കൂൾടീച്ചർ)
മരുമക്കൾ: ലിനു ചെറിയാൻ (ന്യൂയോർക്ക്), രാജൻ ഡാനിയേൽ( റിട്ടയർഡ് Gov.ITI . പ്രിൻസിപ്പാൾ, എലിസബത്ത് ജോൺസി
കൊച്ചുമക്കൾ: ജയ്സ്, ജയ്ക്ക്, ജിബി, ജിത്തു, സിജിൻ, ജറിൻ