17.1 C
New York
Tuesday, October 3, 2023
Home US News നോർത്ത് അമേരിക്ക- യൂറോപ്പ് മാർത്തോമാ ഭദ്രാസന കുടുംബം ധ്യാനയോഗം ഒക്ടോബർ 6 മുതൽ.

നോർത്ത് അമേരിക്ക- യൂറോപ്പ് മാർത്തോമാ ഭദ്രാസന കുടുംബം ധ്യാനയോഗം ഒക്ടോബർ 6 മുതൽ.

ബാബു പി സൈമൺ

ഡാളസ്: നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റ ആഭിമുഖ്യത്തിൽ ഒക്ടോബർ 6 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ അറ്റ്ലാന്റയിലുള്ള കാർമേൽ മാർത്തോമ സെന്ററിൽ വെച്ച് ഈ വർഷത്തെ കുടുംബ ധ്യാന യോഗം നടത്തപ്പെടുന്നു. “സമൃദ്ധിയായ ജീവൻ” (യോഹന്നാൻ സുവിശേഷം 10:10) എന്ന വിഷയമാകുന്നു ഈ വർഷത്തെ സമ്മേളനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത് .

ജീവൻ നൽകുവാൻ, തന്നിൽ വിശ്വസിക്കുന്നവർക്ക് സമൃദ്ധിയായി നിത്യജീവൻ നൽകുവാൻ, കാൽവറിയുടെ മുകളിൽ യാഗമായി തീർന്ന നമ്മുടെ രക്ഷകനും , കർത്താവുമായ യേശുക്രിസ്തുവിലൂടെ എപ്രകാരം സാധ്യമായി തീരുന്നുഎന്നും , നമ്മെക്കുറിച്ചുള്ള ദൈവിക ഉദ്ദേശം കണ്ടെത്തി നമ്മെ തന്നെ ദൈവത്തിനു സമർപ്പിക്കുവാൻ , ഈ സമ്മേളനത്തിലെ മീറ്റിങ്ങുകൾ അനുഗ്രഹമായിതീരുമെന്ന് ചുമതലക്കാർ അഭിപ്രായപ്പെട്ടു.

ഭദ്രാസനാധിപൻ റൈറ്റ് . റവ . ഡോക്ടർ . ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ തിരുമേനിയെ കൂടാതെ,
റവ. ഡോക്ടർ. വിക്ടർ അലോയോ (കൊളംബിയ തിയളോജിക്കൽ സെമിനാരി) , റവ. ഡോക്ടർ. പ്രമോദ് സക്കറിയ(ന്യൂയോർക്ക്), ഡോക്ടർ. സിനി എബ്രഹാം(ഡാളസ്), സൂസൻ തോമസ് (ലോങ്ങ് ഐലൻഡ്), റോഷിൻ എബ്രഹാം (അറ്റ്ലാന്റാ) എന്നിവർ വ്യത്യസ്ത ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി താല്പര്യപ്പെടുന്നവർക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായും, ഈ വർഷത്തെ കുടുംബ ധ്യാനയോഗത്തിന് കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.mtcfamilyretreat.com എന്ന വെബ്സൈറ്റിലൂടെ ലഭ്യമാണെന്നും ഭാരവാഹികൾ അറിയിച്ചു.

ബാബു പി സൈമൺ

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള സെന്റർ 2023 – ലെ അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചു

നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരും തങ്ങളുടെ പ്രവർത്തന മേഘലകളിൽ പ്രതിഭ തെളിയിച്ചവരുമായ എട്ട് ഇന്ത്യൻ അമേരിക്കൻ മലയാളികളെ കേരള സെന്റർ 2023 ലെ അവാർഡ് ജേതാക്കളായി പ്രഖ്യാപിച്ചു. ഒക്ടോബർ 28...

👬👫കുട്ടീസ് കോർണർ 👬👫 (പതിനാറാം വാരം)

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക്(A)ദിനവിശേഷങ്ങൾ, (B)കുസൃതി ചോദ്യങ്ങളും ഉത്തരവും, (C)പൊതു അറിവും കൂടാതെ (D)ഒരു സ്റ്റാമ്പിന്റെ കഥ കൂടി വായിക്കാം.... ട്ടോ 😍 എന്ന് സ്വന്തം ശങ്കരിയാന്റി. 👫A) ദിന വിശേഷങ്ങൾ ഒക്ടോബർ മാസത്തിലെ ദിനങ്ങൾ ഒക്ടോബർ 1 -...

*കൗതുക വാർത്തകൾ* ✍റാണി ആന്റണി മഞ്ഞില

🌻മരിയാന ട്രെഞ്ച്. ​സമുദ്രത്തിനടിയിൽ ലോകത്തിലെ ഏറ്റവും ആഴമുള്ള ഗർത്തമാണ് മരിയാന ട്രെഞ്ച്. കരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെപ്പോലും ഉള്ളിലൊതുക്കാനാകുന്ന മഹാ ആഴം. ജപ്പാൻ, ഫിലിപ്പീൻസ്, പാപുവ ന്യൂഗിനിയ എന്നീ രാജ്യങ്ങൾക്കിടയിൽ 2500 കിലോമീറ്റിലധികമായി സമുദ്രത്തിനടിയിൽ...

ജേക്കബ് തരകന് (കുഞ്ഞുമോൻ) അന്ത്യാഞ്ജലി

ന്യു ജേഴ്‌സി: പുനരൈക്യ പ്രസ്ഥാനത്തിലൂടെ 1930 ൽ മലങ്കര കത്തോലിക്കാ സ്ഥാപനത്തിന് ഊടും പാവും നൽകിയ ആർച്ച് ബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ്, ബിഷപ്പ് അലോഷ്യസ് (കൊല്ലം), മാർ തെയോഫിലോസ്, ഡീക്കൻ അലക്‌സാണ്ടർ...
WP2Social Auto Publish Powered By : XYZScripts.com
error: