ഇന്ത്യയെ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചിപ്പിക്കാനുള്ള സമരത്തിന് നേതൃത്വം നൽകി. ഇന്ത്യയുടെ രാഷ്ട്രപിതാവായിത്തീരുകയും ഒരു യുഗസൃഷ്ടാവായി മാറുകയും ചെയ്ത മോഹൻദാസ് കരംചന്ദ് ഗാന്ധി നൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യക്കാരിൽ പ്രഥമഗണനീയനാണ്. അഹിംസ സത്യാഗ്രഹം തുടങ്ങിയ സമരസിദ്ധാന്തങ്ങളിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി.
ഇന്നത്തെ ഗുജറാത്തിൽപ്പെട്ട പോർബന്തറിലെ ഒരു ബനിയ(വൈശ്യ ) കുടുംബത്തിൽ 1869 ഒക്ടോബർ രണ്ടിന് ഗാന്ധിജി ജനിച്ചു. അച്ഛനും അച്ഛൻ്റെ അച്ഛനും പോർബന്തർ രാജ്യത്തെ ദിവാന്മാരായിരുന്നു.
ഭക്തയായ മാതാവും ആദർശനിഷ്ഠനായ പിതാവും മോഹൻദാസിന്റെ സ്വഭാവ രൂപവൽക്കരണത്തിൽ മഹത്തായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1887ൽ മെട്രിക്കുലേഷൻ പാസായ അദ്ദേഹം അതിനു നാലുവർഷം മുമ്പ് തന്നെ കസ്തൂരി യെ വിവാഹം ചെയ്തു. ബാരിസ്റ്റർ പരീക്ഷയ്ക്ക് പഠിക്കാനായി 1888 മോഹൻദാസ് ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി. ഭഗവദ്ഗീത ആദ്യമായി വായിച്ച് അതിൻ്റെതത്വങ്ങൾ തൻ്റെ മനസ്സിൽ പ്രതീക്ഷിച്ചതും ഈ യാത്രയിലാണ് .
1848 ജനുവരി 30ന് ഡൽഹിയിലെ ബിർള മന്ദിരത്തിൽ പ്രാർത്ഥന യോഗത്തിന് പോകുമ്പോൾ നാഥുറാം ഗോഡ്സെ ഗാന്ധിജിയെ വെടിവെച്ചുകൊന്നു. ജനുവരി 31ന് ഗാന്ധിജിയുടെ ഭൗതികശരീരം രാജ്ഘട്ടിൽ സംസ്കരിച്ചു.
ഗാന്ധിജിയുടെ ജീവിത ദർശനത്തെ അടിസ്ഥാനമാക്കിയുള്ള ഗാന്ധിസം ഇന്ന് ശക്തമായ ഒരു പ്രത്യയശാസ്ത്രമായി മാറിക്കഴിഞ്ഞു.
ലോക നേതാക്കളായ മാർട്ടിൻ ലൂഥർ കിംഗ്, നെൽസൺ മണ്ടേല തുടങ്ങിയവർ ഗാന്ധിയൻ ആദർശങ്ങൾ സ്വാംശീകരിച്ചവരിൽ പെടുന്നു .
ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു അന്നേദിവസം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ ഐക്യരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു.
അവതരണം: മിനി സജി, കോഴിക്കോട്✍