17.1 C
New York
Thursday, December 7, 2023
Home Travel ഞങ്ങൾ ഇടുക്കിക്കാർ (ഭാഗം - 18) ✍സിസി ബിനോയ് വാഴത്തോപ്പ്.

ഞങ്ങൾ ഇടുക്കിക്കാർ (ഭാഗം – 18) ✍സിസി ബിനോയ് വാഴത്തോപ്പ്.

✍സിസി ബിനോയ് വാഴത്തോപ്പ്.

ഈ തണുത്ത പ്രഭാതത്തിൽ പുറത്തേയ്ക്ക് നോക്കിയിരിക്കുമ്പോൾ  കാണുന്ന സൗന്ദര്യക്കാഴ്ചകളിലേയ്ക്ക് മനസ്സും ശരീരവും ലയിപ്പിച്ച് …കിളികളുടെ കളകളം പാട്ടുകളും ആസ്വദിച്ച് ഇരുന്നപ്പോഴാണ് സൗന്ദര്യധാമമായ ഇടുക്കിയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പറ്റിയും ഒന്ന് എഴുതാമെന്ന് വിചാരിച്ചത്.

എഴുതാൻ തുടക്കമിട്ടു … ദാ….എത്തി പുറകിൽ നിന്ന് വിളി :.. രാവിലെ കൊച്ചമ്മ എഴുതാനിരുന്നോ … കാപ്പിയൊന്നും ഉണ്ടാക്കുന്നില്ലായോ…?
ഇതാ കുഴപ്പം …ന്തെങ്കിലുമൊന്ന് കുത്തിക്കുറിക്കാമെന്നു വച്ചാ …ഹൊ…
ഞങ്ങൾ ഇടുക്കിക്കാർക്ക് എവിടെ നേരം ….
സത്യമാണ് കേട്ടോ …. എപ്പോഴും ഞങ്ങൾക്കു ജോലിത്തിരക്കാണ് .

പറഞ്ഞു വന്ന് വിഷയത്തിൽ നിന്നങ്ങുവിട്ടു പോയി … എന്തെങ്കിലുമൊക്കെയാവട്ടെ … പ്രകൃതി രമണീയമായ ഇടുക്കിയുടെ വശ്യ ഭംഗിയിൽ കാലുടക്കിയവർ എത്രയോ പേർ…

ഇടുക്കിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര ആകർഷണങ്ങളിൽ ഒന്നാണ് ഇടുക്കി ഡാം . ഡാമിന്റെ ചരിത്രം ഇതിനു മുൻപ് എഴുതിയിരുന്നത് വായിച്ചിരിക്കുമല്ലോ…
പരിമിതമായ സമയത്ത് മാത്രമാണ് സന്ദർശകർക്ക് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്.
ഇവിടെയുണ്ടായ സുരക്ഷാ വീഴ്ചയെ കുറിച്ച്, ഈയടുത്ത് പത്രത്തിൽ വന്ന വാർത്ത എല്ലാവരും വായിച്ചിരിക്കും. … അതിനുശേഷം കർശനമായ പരിശോധനകൾ ആണ് ഒരുക്കിയിരിക്കുന്നത് .

എല്ലാവരേയും ദേഹ പരിശോധന നടത്തി മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. സന്ദർശകർക്ക് ഡാമിനുള്ളിലേക്ക് പോകുമ്പോൾ കയ്യിൽ കൊണ്ടുപോകാൻ സാധിക്കുന്ന സാധനങ്ങൾക്കും നിയന്ത്രണമുണ്ട്.
കുടിവെള്ളം, കുഞ്ഞുങ്ങൾ ഒപ്പം ഉണ്ടെങ്കിൽ അവർക്കുള്ള കുപ്പിപ്പാലും മാത്രമേ കൈവശം കരുതാവൂ .മൊബൈൽ ഫോൺ ,വാച്ച് ,ബാഗ് , പേഴ്സ് തുടങ്ങിയ ഒരു വസ്തുക്കളും ഡാമിനുള്ളിലേക്ക് കൊണ്ടുപോകാൻ കഴിയില്ല.

ഇടുക്കി അണക്കെട്ട് , ചെറുതോണി അണക്കെട്ട് , വൈശാലി ഗുഹ തുടങ്ങിയ ഇടങ്ങൾ ഈ യാത്രയിൽ കാണാം.  പൊതുവേ പ്രസന്നമായ കാലാവസ്ഥ ആയതിനാൽ വർഷത്തിൽ ഏത് സമയവും മഴക്കാലത്ത് ഒഴികെ, ഡാം സന്ദർശിക്കാം. വേനൽക്കാലം  നല്ലതാണ് എന്നിരുന്നാലും നവംബർ മുതൽ ജനുവരി വരെയുള്ള സമയമാണ് ഏറ്റവും അഭികാമ്യം. ഈ സമയത്ത് ഇടുക്കി സന്ദർശിക്കുന്നവർ, വാം ക്ലോത്തുകൾ കരുതുന്നത് നന്നായിരിക്കും.

ഡാമിനെ കുറിച്ച് കേൾക്കാത്ത ഒരു മലയാളിയും കാണില്ല ,കുതിച്ചൊഴുകുന്ന പെരിയാറിനെ തളച്ചിട്ട ഇടുക്കി ഡാം, അതിൻറെ ചരിത്രം കൊണ്ടും നിർമ്മിതികൊണ്ടും മാത്രമല്ല വിവാദങ്ങൾ കൊണ്ടും എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട്. മല തുരന്ന് ഉണ്ടാക്കിയ തുരങ്കങ്ങളും ഉദ്ഘാടന തീയതി മുതൽ ഇന്നുവരെയുള്ള വെള്ളത്തിനടിയിൽ തന്നെയായി പ്രവേശന കവാടവും എല്ലാം ചേരുന്ന ഒരു വിസ്മയം തന്നെയാണ് ഇടുക്കി ഡാം .

ചെറുതോണി ഡാമിൻറെ കവാടത്തിൽ, സെക്യൂരിറ്റി പരിശോധനകൾക്ക് ശേഷം പ്രവേശിക്കുന്ന സന്ദർശകർ , അവിടെ നിന്നും ചെറുതോണി ഡാമിൻറെ മുകളിൽ കൂടി നടന്ന് കുറവൻ മല ചുറ്റി ഇടുക്കി ഡാമിൽ എത്തണം . പോകുന്ന വഴിയിൽനിന്ന് വലതുവശത്തേക്ക് 500 മീറ്ററോളം സഞ്ചരിച്ചാൽ വൈശാലി ഗുഹ സന്ദർശിക്കാം. ഏകദേശം രണ്ടു കിലോമീറ്ററോളം നടന്ന് കാണുവാൻ ഉള്ള അവസരം കൂടിയാണ്. നടക്കാൻ പ്രയാസമുള്ളവർക്കുവേണ്ടി ബഗ്ഗി കാറുകളും ഒരുക്കിയിട്ടുണ്ട്.

ഇടുക്കി ഡാമിൻറെ ഭാഗമായി നിൽക്കുന്ന വൈശാലി ഗുഹ “വൈശാലി ” എന്ന സിനിമയിലൂടെയാണ് പ്രസിദ്ധമായത്. ഇടമലയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ട് നിർമ്മിക്കുന്നതിനായി പദ്ധതി പ്രദേശത്ത് എത്തിച്ചേരാൻ വേണ്ടി നിർമ്മിച്ചതാണ് ഈ ഗുഹ.

പാറ തുരന്ന് ഏകദേശം 550 മീറ്റർ നീളത്തിലാണ് ഈ ഗുഹ നിർമ്മിച്ചിരിക്കുന്നത്. ഇടുക്കി ഡാം സന്ദർശനത്തിനുശേഷം, കുറത്തി മലയ്ക്ക് ഉള്ളിലൂടെയുള്ള തുരങ്കത്തിലൂടെ കടന്ന് 600 മീറ്റർ കൂടി മുൻപോട്ട് നടന്നാൽ ചെറുതോണി കട്ടപ്പന സംസ്ഥാനപാതയിൽ എത്താം.

ശനി, ഞായർ ദിവസങ്ങളിലും, പൊതുഅവധി ദിവസങ്ങളിലും ഓണം, ക്രിസ്തുമസ് എന്നീ അവസരങ്ങളിലും പ്രവേശനം സാധ്യമാണ്. ഓണത്തിന്റെ ഭാഗമായി തുറന്ന പ്രവേശനം ഇപ്പോൾ ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ട്.

ഡാമിലെ ജലനിരപ്പിന്റെ ഏകദേശം 350 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹിൽ വ്യൂ പാർക്ക് ഇടുക്കി ഡാമിന്റെ മറ്റൊരു രസകരമായ കാഴ്ച നൽകുന്ന ഇടമാണ്. മുകളിൽ നിന്നും ഡാമിന്റെ കാഴ്ചകൾ കാണുവാൻ സാധിക്കുന്നതിനാൽ ഇവിടവും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ഡാമിന്റെ അപൂർവ്വ കാഴ്ചകളിലേയ്ക്ക് ഒരു സഞ്ചാരം ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കി കാത്തിരിക്കുന്നു …ഞങ്ങൾ ഇടുക്കിക്കാർ.

✍സിസി ബിനോയ്
വാഴത്തോപ്പ്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ശബരിമലയില്‍ കനത്ത മഴ : ഭക്തിയില്‍ ആറാടി ഭക്തജനം

പത്തനംതിട്ട --ശബരിമലയില്‍ വൈകിട്ട് മൂന്നരമുതല്‍ അഞ്ചര വരെ ശക്തമായ മഴ പെയ്തു . പക്ഷെ മഴയിലും ആറാടി ഭക്ത ജനം ശരണം വിളികളോടെ മലകയറി അയ്യപ്പ സ്വരൂപനെ കണ്ടു തൊഴുതു . ഏതാനും...

സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം: ജില്ലാ കളക്ടര്‍  

പത്തനംതിട്ട --രാജ്യം സംരക്ഷിക്കുന്ന സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. സായുധസേനാ പതാക ദിനത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സൈനികക്ഷേമ ഓഫീസ് സംഘടിപ്പിച്ച പതാകനിധി സമാഹരണം...

ഡോ. ഷഹനയുടെ മരണം; പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തിൽ പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും. ഇന്നലെ റുവൈസിനെ...

സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്’ ; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട --സന്നിധാനത്ത് വെടിവഴിപാടിനുള്ള വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ പി എസ് പ്രശാന്ത്. ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്ററോളം മാറി 100 അടിയോളം താഴ്ച്ചയിലാണ് വെടിമരുന്ന് സൂക്ഷിക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: