17.1 C
New York
Sunday, November 27, 2022
Home Kerala ഇന്‍ഡൊനീഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 129 പേര്‍ കൊല്ലപ്പെട്ടു

ഇന്‍ഡൊനീഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 129 പേര്‍ കൊല്ലപ്പെട്ടു

Bootstrap Example

മലങ്: ഇന്‍ഡൊനീഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 129 പേര്‍ കൊല്ലപ്പെട്ടു. ഇന്‍ഡൊനീഷ്യന്‍ ലീഗ് സോക്കര്‍ മത്സരത്തിനിടെയാണ് കാണികള്‍ ഏറ്റുമുട്ടുകയും കൂട്ടക്കുരുതിയില്‍ കലാശിക്കുകയും ചെയ്തത്‌.

അരേമ എഫ്.സിയും പെര്‍സേബായ സുരാബായ എഫ്.സിയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ആരാധകര്‍ ഏറ്റുമുട്ടിയത്. ഈസ്റ്റ് ജാവയിലെ മലങ്ങിലാണ് മത്സരം നടന്നത്.

മത്സരത്തില്‍ അരേമ എഫ്.സി 3-2 ന് വിജയം നേടി. പിന്നാലെ തോല്‍വി വഴങ്ങിയ പര്‍സേബായ സുരാബായ ടീമിന്റെ ആരാധകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഇന്‍ഡൊനീഷ്യന്‍ പോലീസ് വ്യക്തമാക്കി. മത്സരശേഷം രോഷാകുലരായ ആരാധകര്‍ ഗ്രൗണ്ട് കയ്യടക്കുകയും ആക്രമണം നടത്തുകയും ചെയ്തതോടെ ഇന്‍ഡൊനീഷ്യന്‍ പോലീസ് കണ്ണീര്‍ കണ്ണീര്‍ വാതകവും മറ്റും പ്രയോഗിച്ചു.

ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഇതുവരെ 127 പേര്‍ കൊല്ലപ്പെട്ടു. അതില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. ഇരുന്നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ചുവപ്പും നീലയും ജഴ്‌സിയണിഞ്ഞ ആരാധകര്‍ സ്‌റ്റേഡിയത്തിലുണ്ടായ ഇന്‍ഡൊനീഷ്യന്‍ സുരക്ഷാ വിഭാഗത്തോട് നേരിട്ട് ആക്രമണത്തിനിറങ്ങുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഇന്‍ഡൊനീഷ്യ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി സൈനുദ്ദീന്‍ അമാലി ഉത്തരവിട്ടു. മത്സരം കാണാന്‍ ഏകദേശം 42500 കാണികളുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ദാരുണമായ സംഭവത്തെത്തുടര്‍ന്ന് അടുത്തയാഴ്ച നടക്കേണ്ടിയിരുന്ന എല്ലാ ലീഗ് മത്സരങ്ങളും മാറ്റിവെച്ചതായി ഇന്‍ഡൊനീഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

 

Facebook Comments

COMMENTS

- Advertisment -

Most Popular

തൊഴിലുറപ്പ് പദ്ധതി: കൂലി 15 ദിവസത്തിനകം, വൈകിയാല്‍ നഷ്ടപരിഹാരം: മന്ത്രി എം ബി രാജേഷ്.

തൊഴിലുറപ്പ് പദ്ധതിയുടെ കൂലി 15 ദിവസത്തിനകം നല്‍കാനും കൂലി വൈകിയാല്‍ നഷ്ടപരിഹാരം നല്‍കാനുമുള്ള ചട്ടങ്ങള്‍ കേരളം രൂപീകരിച്ചതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നീര്‍ത്തടാധിഷ്ഠിത സമഗ്ര...

ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ.മുരളീധരൻ.

ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ മുരളീധരൻ. ഇവിടെ ആരും ചട്ടക്കൂടിന് പുറത്തു പോകില്ല. കെപിസിസി പ്രസിഡന്റ്‌ ഒരു ചട്ടക്കൂട് വരച്ചാൽ ആരും അതിൽ നിന്നും പുറത്തു പോകില്ല. ലോക്സഭ...

ശശി തരൂർ അച്ചടക്ക ലംഘനം നടത്തിയിട്ടില്ല; എം എം ഹസൻ.

ശശി തരൂരിന്റെ പരിപാടി മാറ്റിയത് ശരിയായില്ലെന്ന് കോൺഗ്രസ് നേതാവ് എം എം ഹസൻ. ഡിസിസിയെ അറിയിക്കാതിരുന്നത് തരൂരിന് പറ്റിയ ചെറിയ പിഴവാണ്. ശശി തരൂർ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്ന് എം എം ഹസൻ...

ആം​ബു​ല​ന്‍​സി​ന് വെ​ടി​യേ​റ്റ സം​ഭ​വം: സുരക്ഷയൊരുക്കി ബി​ഹാ​ര്‍ പോ​ലീ​സ്.

കോ​ഴി​ക്കോ​ട്ട് നി​ന്നും ബി​ഹാ​റി​ലേ​ക്ക് പു​റ​പ്പെ​ട്ട ആം​ബു​ല​ന്‍​സി​ന് വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട്ട് ബി​ഹാ​ര്‍ പോ​ലീ​സ്. ആം​ബു​ല​ന്‍​സ് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത് വ​രെ സു​ര​ക്ഷ ന​ല്‍​കു​മെ​ന്ന് ബി​ഹാ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ല്‍​പൂ​ര്‍- റീ​വ ദേ​ശീ​യ​പാ​ത​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വെ​ടി​വ​യ്പ്പി​ൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: