17.1 C
New York
Wednesday, August 17, 2022
Home Health 'അല്‍ഷിമേഴ്സ്' കൂടുതല്‍ പിടിപെടുന്നത് സ്ത്രീകളിലാണോ പുരുഷന്മാരിലാണോ എന്ന കാര്യത്തില്‍ സംശയം

‘അല്‍ഷിമേഴ്സ്’ കൂടുതല്‍ പിടിപെടുന്നത് സ്ത്രീകളിലാണോ പുരുഷന്മാരിലാണോ എന്ന കാര്യത്തില്‍ സംശയം

അല്‍ഷിമേഴ്സ് കൂടുതല്‍ പിടിപെടുന്നത് സ്ത്രീകളിലാണോ പുരുഷന്മാരിലാണോ എന്ന കാര്യത്തില്‍ എപ്പോഴും സംശയം ഉയരാറുണ്ട്. പല പഠനങ്ങളും സ്ത്രീകളിലാണ് മറവിരോഗ സാധ്യത കൂടുതലുള്ളതായി കണ്ടെത്തിയിട്ടുള്ളത്. പുതിയൊരു പഠനറിപ്പോര്‍ട്ടും ഈ കണ്ടെത്തലിനെ ശരി വയ്ക്കുന്നതാണ്. അമരിക്കയിലെ ക്ലീവ്ലാന്‍ഡ് ക്ലിനിക്കിന്റെ നേതൃത്വത്തിലുള്ള ‘വുമണ്‍ അല്‍ഷിമേഴ്സ് മൂവ്മെന്റ്’ ആണ് ഈ പഠനത്തിന് പിന്നില്‍. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് അല്‍ഷിമേഴ്സ് സാധ്യത കൂടുതലെന്നും ഇത് പ്രായമായിത്തുടങ്ങുമ്പോഴാണ് ശ്രദ്ധിക്കേണ്ടതെന്നും പഠനം പറയുന്നു.

ശരാശരി 65 വയസുള്ള സ്ത്രീകളില്‍ അഞ്ചിലൊരാള്‍ക്ക് എന്ന നിലയില്‍ അല്‍ഷിമേഴ്സ് സാധ്യതയുണ്ടെന്നാണ് ‘അല്‍ഷിമേഴ്സ് അസോസിയേഷന്‍’ ചൂണ്ടിക്കാട്ടുന്നത്. യുഎസിലെ കണക്കെടുക്കുകയാണെങ്കില്‍ ആകെ 60 ലക്ഷം അല്‍ഷിമേഴ്സ് രോഗികളില്‍ 40 ലക്ഷവും സ്ത്രീകളാണ്. ഇവരുടെ ശരാശരി പ്രായം 65ഉം ആണ്. ജനിതകമായ കാരണങ്ങള്‍ക്കൊപ്പം തന്നെ സാമൂഹികമായ കാരണങ്ങളും സ്ത്രീകളില്‍ മറവിരോഗ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം പറയുന്നു. ആരോഗ്യകരമായ ഡയറ്റ്, കൃത്യമായ ഉറക്കം, വ്യായാമം, മാനസിക സമ്മര്‍ദ്ദങ്ങളില്ലാത്ത ജീവിതാന്തരീക്ഷം, സാമൂഹിക ബന്ധങ്ങള്‍ എന്നിവ സ്ത്രീകളിലെ മറവിരോഗ സാധ്യത കുറയ്ക്കുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: