17.1 C
New York
Thursday, August 18, 2022
Home Health വെരിക്കോസ് വെയ്ൻ

വെരിക്കോസ് വെയ്ൻ

കാലുകളില്‍ നിന്ന് അശുദ്ധരക്തം തിരിച്ച് ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകള്‍ വീര്‍ത്ത്, തടിച്ച്, കെട്ട് പിണഞ്ഞ് കിടക്കുന്ന അവസ്ഥയ്ക്കാണ് വെരിക്കോസ് വെയ്നുകള്‍ എന്ന് പറയുന്നത്. മുതിര്‍ന്നവരില്‍ 25 ശതമാനത്തിനും വരുന്ന ഈ രോഗം പലപ്പോഴും വേദനയുണ്ടാക്കാതെ ഒരു സൗന്ദര്യ പ്രശ്നമായി തുടരാറുണ്ട്. ചിലപ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവവും ഉണ്ടാകാം. ചില ഘടകങ്ങള്‍ രക്തക്കുഴലുകളിലെ വാല്‍വുകളെ ദുര്‍ബലപ്പെടുത്തി വെരിക്കോസ് വെയ്നിലേക്ക് നയിക്കാം.

പ്രായമേറുന്നതോടെ രക്തക്കുഴലുകള്‍ ദുര്‍ബലമാകുകയും അവ വലിഞ്ഞ് വെരിക്കോസ് വെയ്ന്‍ പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് വെരിക്കോസ് വെയ്നുകള്‍ വരാന്‍ സാധ്യത കൂടുതല്‍. ആര്‍ത്തവത്തിന്റെ സമയത്ത് ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് കാരണം. ഗര്‍ഭകാലത്ത് രക്തയോട്ടം കൂടുമെന്നതിനാല്‍ ഗര്‍ഭിണികള്‍ക്കും വെരിക്കോസ് വെയ്ന്‍ വരാന്‍ സാധ്യതയേറെയാണ്. ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് ശരീരത്തില്‍ വരുന്ന മാറ്റങ്ങളും വെരിക്കോസ് വെയ്നിലേക്ക് നയിക്കാം. ജീനുകളിലൂടെ തലമുറകളിലേക്ക് കൈമാറാന്‍ സാധ്യതയുള്ള രോഗമാണ് വെരിക്കോസ് വെയ്ന്‍.

കുടുംബത്തില്‍ ആര്‍ക്കെങ്കിലും വെരിക്കോസ് വെയ്ന്‍ വന്നിട്ടുള്ളവര്‍ക്ക് ഇത് വരാനുള്ള സാധ്യത കൂടുതലാണ്. അമിതവണ്ണമുള്ളവരില്‍ രക്തക്കുഴലുകള്‍ക്ക് മേല്‍ സമ്മര്‍ദം കൂടുതലായിരിക്കും. ഇത് അവ ദുര്‍ബലമാകാനും വളയാനുമൊക്കെ കാരണമാകാം. ഒരേ സ്ഥിതിയില്‍ ദീര്‍ഘനേരമുള്ള ഇരിപ്പും നില്‍പ്പുമെല്ലാം വെരിക്കോസ് വെയ്നിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഒരേ പോസിഷന്‍ രക്തപ്രവാഹത്തെ ബാധിച്ച് രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാക്കാന്‍ കാരണമാകും. കാലുകള്‍ക്ക് ചലനം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍, ഉയര്‍ന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണക്രമം, രക്തചംക്രമണം വര്‍ധിപ്പിക്കാനുള്ള വ്യായാമങ്ങള്‍, ഭാരനിയന്ത്രണം എന്നിവയെല്ലാം വെരിക്കോസ് വെയ്ന്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: