17.1 C
New York
Friday, July 1, 2022
Home Health 'ഇറച്ചി' കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണം

‘ഇറച്ചി’ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണം

ഇറച്ചി കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടൊരു കാര്യമാണ് അതിന്റെ വേവ്. ഇറച്ചി നല്ലതുപോലെ വേവിച്ച ശേഷം വേണം കറികളോ മറ്റോ തയ്യാറാക്കാന്‍. നന്നായി വേവിക്കാത്തപക്ഷം ഇറച്ചിയിലൂടെ പല രോഗാണുക്കളും നമ്മുടെ ശരീരത്തിലെത്തിയേക്കാം. അത്തരത്തില്‍ മനുഷ്യരിലേക്ക് എത്താന്‍ സാധ്യതയുള്ളൊരു പാരസൈറ്റ് ആണ് ‘ടോക്സോപ്ലാസ്മ ഗോണ്ടി’. സാധാരണഗതിയില്‍ മൃഗങ്ങളില്‍ കാണുന്ന പാരസൈറ്റ് ആണിത്. എന്നുവച്ചാല്‍ എല്ലാ മൃഗങ്ങളിലുമല്ല. മൃഗങ്ങളെയാണ് ഇത് അധികവും ബാധിക്കാറ്. അവരില്‍ നിന്നാണ് മനുഷ്യരിലേക്ക് എത്തുന്നത്.

അത് നേരാംവണ്ണം പാകം ചെയ്യാത്ത ഇറച്ചിയാണ് കഴിക്കുന്നതെങ്കില്‍ അതിലൂടെ എളുപ്പത്തില്‍ തന്നെ ഈ സൂക്ഷ്മജീവിയായ പാരസൈറ്റ് ശരീരത്തിലെത്തുന്നു. നമ്മുടെ വീടുകളിലെ വളര്‍ത്തുമൃഗങ്ങളെ ഈ പാരസൈറ്റ് ബാധിച്ചിട്ടുണ്ട് എങ്കില്‍ അവയുടെ കാഷ്ഠത്തിലൂടെയും ഇത് നമ്മളിലേക്ക് എത്താം. എന്നാല്‍ അതിലും സാധ്യതയുള്ളത് ഇറച്ചി നല്ലരീതിയില്‍ വേവിക്കാതെ ഉപയോഗിക്കുന്നത് തന്നെയാണ്. ഈ പാരസൈറ്റ് നമ്മുടെ ശരീരത്തിലെത്തിയാല്‍ കണ്ണിനെയാണ് കാര്യമായും ബാധിക്കുന്നത്. കാഴ്ചയെ തന്നെ പ്രതികൂലമായി ഇത് ബാധിച്ചേക്കാം. ഓസ്ട്രേലിയയിലെ ഫ്ളിന്‍ഡേഴ്സ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ ഇതിനുള്ള കൂടുതല്‍ തെളിവുകളും അടുത്തിടെ ലഭിച്ചിരുന്നു. 149 പേരില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ ഈ പ്രശ്നം വരാമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: