17.1 C
New York
Friday, July 1, 2022
Home Health ഡിമന്‍ഷ്യ അഥവാ മറവി രോഗം

ഡിമന്‍ഷ്യ അഥവാ മറവി രോഗം

കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും വ്യക്തമായി ചിന്തിക്കാനും ഗ്രഹിക്കാനും ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമുള്ള കഴിവ് നഷ്മാകുന്ന അവസ്ഥയെയാണ് ഡിമന്‍ഷ്യ അഥവാ മറവി രോഗം എന്നു പറയുന്നത്. പ്രായമാകുമ്പോഴാണ് പലര്‍ക്കും മറവി രോഗം പ്രത്യക്ഷമായി തുടങ്ങുന്നതെങ്കിലും ചെറുപ്പകാലത്തിലെ പല ശീലങ്ങളും ഇതിലേക്ക് നയിക്കാം. ജീവിതശൈലിക്ക് പുറമേ ജനിതകപരമായ കാര്യങ്ങളും മറവിരോഗത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ചില നല്ല ശീലങ്ങള്‍ പിന്തുടരുക വഴി പില്‍ക്കാലത്തെ മറവിരോഗത്തിന്റെ സാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജി പുറത്തിറക്കിയ പഠനം പറയുന്നു.

മറവിരോഗത്തിന് ഉയര്‍ന്ന സാധ്യതയുള്ളവര്‍ ജീവിതശൈലിയില്‍ വരുത്തിയ പോസിറ്റീവായ ചില മാറ്റങ്ങളിലൂടെ തങ്ങളുടെ രോഗസാധ്യത 9 ശതമാനം വരെ കുറച്ചതായും അക്കാദമിയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ അഭിപ്രായത്തില്‍ മറവിരോഗ സാധ്യത കുറയ്ക്കുന്നതിന് ചെയ്യേണ്ട എട്ട് കാര്യങ്ങള്‍ ഇനി പറയുന്നവയാണ്. സജീവമായ ഒരു ജീവിതശൈലി, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, അമിതഭാരം കുറയ്ക്കുക, പുകവലി ഒഴിവാക്കുക, രക്തസമ്മര്‍ദം നിയന്ത്രണത്തില്‍ നിര്‍ത്തുക, കൊളസ്ട്രോള്‍ തോത് നിയന്ത്രണത്തില്‍ നിര്‍ത്തുക, രക്തത്തില്‍ പഞ്ചസാരയുടെ തോത് കുറയ്ക്കുക, നിത്യവും വ്യായാമം ചെയ്യുക. ഇത്തരം നല്ല മാറ്റങ്ങള്‍ എത്ര നേരത്തെ ജീവിതത്തില്‍ നടപ്പാക്കാനാകുമോ അത്രയും ഗുണം ലഭ്യമാകുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

പൊന്നാനിയിൽ കടലാക്രമണം; അമ്പതോളം വീടുകളിൽ വെള്ളം കയറി.

പൊന്നാനി: വർഷക്കാലം ശക്തമാകുന്നതിന്റെ സൂചന നൽകി കനത്ത മഴ. ഇന്നലെ രാവിലെ തുടങ്ങിയ മഴ ഒട്ടേറെ ഭാഗങ്ങളിൽ രാത്രി വൈകിയും തുടർന്നു. ഇത്തവണ മഴക്കാലം തുടങ്ങിയതിനു ശേഷം ഇത്രയും കനത്ത മഴ ലഭിക്കുന്നതു...

ഖദീജയ്ക്കു ഇനി സ്വന്തം കാലിൽ നിൽക്കാം.

കോട്ടയ്ക്കൽ. ഒന്നര വയസ്സിൽ പോളിയോ ബാധിച്ചു ശരീരം തളർന്ന ഫാറൂഖ് നഗർ ചങ്ങരംചോല ഖദീജയ്ക്കു സ്വന്തം കാലിൽ നിൽക്കാൻ വരുമാനമാർഗമായി. ചെനയ്ക്കലിലുള്ള ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ സ്വീപ്പർ തസ്തികയിലാണ് താൽക്കാലിക നിയമനം ലഭിച്ചത്....

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: