17.1 C
New York
Thursday, June 30, 2022
Home Health മുടികൊഴിച്ചിലും താരനും

മുടികൊഴിച്ചിലും താരനും

മുടികൊഴിച്ചിലും താരനും ഇന്ന് മിക്കവരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ്. ഭക്ഷണത്തിലൂടെ ഒരു പരിധി വരെ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കും. പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ച് തന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാം. ഇലക്കറികളാണ് ആദ്യത്തേത്. ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മുടിയുടെ ആരോഗ്യത്തിന് മറ്റൊരു ഭക്ഷണമാണ് മുട്ട. മുട്ടയില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് മുട്ടയില്‍. പ്രോട്ടീന്‍ ഘടകം മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. അതുകൊണ്ടുതന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാനും മുടി കരുത്തോടെ വളരാനും മുട്ടയിലെ ഘടകങ്ങള്‍ സഹായിക്കുന്നു. പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മുടിവളര്‍ച്ചയെ മെച്ചപ്പെടുത്തുന്നു. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് പയറു വര്‍ഗങ്ങളില്‍.

മാത്രമല്ല ഇരുമ്പ്, സിങ്ക്, ബയോട്ടിന്‍ തുടങ്ങിയ ഘടകങ്ങളും പയറുവര്‍ഗങ്ങളില്‍ അടങ്ങിയിരിക്കുന്നു. മത്സ്യവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാണ്. സാല്‍മണ്‍, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടങ്ങളാണ്. സെലിനിയം, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി 3, മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന മറ്റ് പോഷകങ്ങള്‍ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് മത്സ്യം.

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: