പന്നിപ്പനി അല്ലെങ്കില്‍ എച്ച്1എന്‍1 അല്ലെങ്കില്‍ സൈ്വന്‍ ഇന്‍ഫ്ളുവന്‍സ എന്ന അസുഖം അന്താരാഷ്ട്രതലത്തില്‍ പകര്‍ച്ചവ്യാധിയായി റിപ്പോര്‍ട്ടു ചെയ്തിട്ടുളളതാണ്. പന്നികളിലും പക്ഷികളിലും മനുഷ്യരിലുമുള്ള വൈറസുകള്‍ സംയോജിച്ച് ഉണ്ടാകുന്ന സൈ്വന്‍ ഇന്‍ഫ്ളുവന്‍സ വൈറസ് മനുഷ്യരില്‍ ശ്വാസകോശ രോഗങ്ങളുണ്ടാക്കുന്നു. പനി, കുളിര്, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, ക്ഷീണം, വയറിളക്കം, ഛര്‍ദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
വൈറസുമായി സമ്പര്‍ക്കമുണ്ടായി ഒന്നുമുതല്‍ മൂന്ന് ദിവസത്തിനുള്ളിലാണ് ഫ്ലൂ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. അസുഖബാധിതനായ വ്യക്തിയില്‍ നിന്ന് വായുവിലൂടെ രോഗം ഏഴുദിവസത്തിനുള്ളില്‍ പകര്‍ന്നേക്കാം. ഗര്‍ഭിണികള്‍, ആസ്ത്മ, പ്രമേഹം, ഹൃദ്രോഗം പോലുള്ള രോഗമുള്ളവരും രോഗപ്രതിരോധിശേഷി കുറഞ്ഞവരും ഇന്‍ഫ്ലുവന്‍സ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടനടി ചികിത്സ തേടണം. ശ്വാസംമുട്ടല്‍, നെഞ്ച് വേദന, തുടര്‍ച്ചയായ തലകറക്കം, കഠിനമായ തളര്‍ച്ച അല്ലെങ്കില്‍ പേശി വേദന തുടങ്ങിയ ബുദ്ധിമുട്ടുകള്‍ രോഗത്തിന്റെ അടിയന്തിര ലക്ഷണങ്ങളായി കണ്ട് എത്രയും പെട്ടെന്ന് ചികിത്സ ഉറപ്പാക്കണം.
കൈകള്‍ എപ്പോഴും വൃത്തിയായി കഴുകി സൂക്ഷിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്ക്കണം. രോഗിയെ പ്രത്യേക മുറികളില്‍ താമസിപ്പിക്കുകയും രോഗിയെ ശുശ്രൂഷിക്കുന്നവര്‍ മാസ്കുകള്‍ ധരിക്കുകയും വേണം. രോഗമുള്ളവര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കുക.