17.1 C
New York
Friday, July 1, 2022
Home Health രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍ 'ബ്രൊക്കോളി'

രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍ ‘ബ്രൊക്കോളി’

ബ്രൊക്കോളിയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മാത്രമല്ല അണുബാധകള്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്നു. ബ്രൊക്കോളി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്ന നാരുകളും പൊട്ടാസ്യവുമാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത്. ബ്രൊക്കോളി കരളിന് ഗുണം ചെയ്യും.

ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്ന ഹെപ്പറ്റോപ്രൊട്ടക്റ്റീവുകള്‍ പ്രയോജനകരമാണെന്ന് കണക്കാക്കപ്പെടുന്നു. ബ്രൊക്കോളി സൂപ്പ്, സലാഡുകള്‍ എന്നിവയായി കഴിക്കാം. ശരീരത്തിലെ കാല്‍സ്യത്തിന്റെ അഭാവം മൂലം അസ്ഥികള്‍ ദുര്‍ബലമാകും. ഇത് തടയാന്‍, ബ്രോക്കോളി കഴിക്കാം. കാരണം അതില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥി സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുന്നു. ആവിയില്‍ വേവിച്ച ബ്രൊക്കോളി കഴിക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കരോട്ടിനോയിഡുകള്‍, ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ബ്രൊക്കോളി കഴിക്കുന്നതിലൂടെ തിമിരം, മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ പ്രായവുമായി ബന്ധപ്പെട്ട നേത്രരോഗങ്ങള്‍ നിയന്ത്രിക്കാനാകും.–

Facebook Comments

COMMENTS

- Advertisment -

Most Popular

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന്...

വിളിക്കാത്ത കല്ല്യാണത്തിന് പോയപ്പോൾ..

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന പ്രായത്തിൽ സ്ക്കൂൾ ഇല്ലാത്ത ഒരു ദിവസം കുട്ടികൾ എല്ലാവരും കളിച്ചു കൊണ്ടിരിക്കുമ്പോൾ കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു. ഉമ്മ ഉച്ചക്ക് വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ഞാൻ ചോദിച്ചു...

ആഹ്ലാദാരവങ്ങൾക്ക് കേളികൊട്ടുയരാൻ ഇനി ഒരാഴ്ച്ച മാത്രം;എം ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് ഫൊക്കാന ഭാരവാഹികൾ

  മുറികൾ തീർന്നു; രെജിസ്ട്രേഷൻ താൽക്കാലികമായി നിർത്തി വച്ചു, കൂടുതൽ താമസ സൗകര്യമേർപ്പെടുത്താൻ ശ്രമമെന്ന് പ്രസിഡണ്ട് ജോർജി വര്ഗീസ് ന്യൂയോക്ക്: ഫൊക്കാന കൺവെൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എല്ലാം അവസാന ഘട്ടത്തിലാണെന്ന് ഫൊക്കാന...

ഒന്നരവയസ്സുകാാരൻ കാറിലിരുന്ന് ചൂടേറ്റ് മരിച്ചതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്തു.

  വെർജീനിയ: 18 മാസം പ്രായമുള്ള മകൻ അബദ്ധത്തിൽ കാറിലിരുന്ന് മരിച്ചതിനെ തുടർന്ന് പിതാവ് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി ചൊവ്വാഴ്ച (ജൂൺ 28ന്) നടത്തിയ വാർത്താ സമ്മേളനത്തിൽ ചെസ്റ്റർഫിൽഡ് കൗണ്ടി പോലീസ് ഡിപ്പാർട്ട്മെന്റ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: