17.1 C
New York
Friday, July 1, 2022
Home Health പ്രഭാത ഭക്ഷണവും, പ്രമേഹ രോഗികളും

പ്രഭാത ഭക്ഷണവും, പ്രമേഹ രോഗികളും

പ്രഭാതഭക്ഷണം ഒഴിച്ചു കൂടാനാവാത്തതാണ്. പ്രഭാതഭക്ഷണം കഴിക്കുന്ന പ്രമേഹരോഗികള്‍ദിവസത്തിലെ മറ്റ് നേരങ്ങളില്‍അമിതമായി ഭക്ഷണം കഴിക്കാതിരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണപഠനങ്ങള്‍ചൂണ്ടിക്കാട്ടുന്നു. എന്നാല്‍പ്രഭാതഭക്ഷണമായി എന്ത് കഴിക്കുന്നു എന്നതും പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ഉയര്‍ന്ന ഗ്ലൈസിമിക് ഇന്‍ഡെക്‌സ് ഉള്ള ഭക്ഷണവിഭവങ്ങള്‍പ്രമേഹരോഗികള്‍പ്രഭാതത്തില്‍കഴിക്കരുത്. കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ പൊഹ, ഉപ്പ്മാവ്, ആലൂ പറാത്ത എന്നിവ പ്രമേഹരോഗികള്‍ക്ക് പറ്റിയ പ്രഭാതഭക്ഷണമല്ല. ഈ ഭക്ഷണവിഭവങ്ങള്‍ശരീരം അമിതമായി ഇന്‍സുലിന്‍ഉണ്ടാക്കാന്‍കാരണമാകും.

ഇത്തരത്തില്‍അമിതമായി ഇന്‍സുലിന്‍ഉത്പാദിപ്പിക്കപ്പെടുന്നതിനെ തുടര്‍ന്ന് രക്തത്തിലെ ഗ്ലൂക്കോസ് തോത് താഴുകയും ഭക്ഷണം കഴിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍വിശക്കാന്‍തുടങ്ങുകയും ചെയ്യും. മാത്രമല്ല ഇവയില്‍പ്രോട്ടീനും നല്ല കൊഴുപ്പും ഫൈബറും അടങ്ങിയിട്ടില്ല. ഫൈബറും കോംപ്ലസ് കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും നല്ല കൊഴുപ്പും പച്ചക്കറികളും എല്ലാം ചേരുന്നതാണ് പ്രമേഹ രോഗികള്‍ക്ക് പറ്റിയ പ്രഭാതക്ഷണം. പരിപ്പ്, നട്‌സ്, പാല്‍ഉത്പന്നങ്ങള്‍, സോയ്, ഫ്‌ളാക്‌സ്, മത്തങ്ങ പോലുള്ള വിത്തുകള്‍, മുട്ട, ചിക്കന്‍, മീന്‍തുടങ്ങിയ പ്രോട്ടീന്‍സമ്പന്ന വിഭവങ്ങള്‍പ്രമേഹ നിയന്ത്രണത്തെ സഹായിക്കും. പ്രോട്ടീന്‍ഭക്ഷണം കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തിനും വയര്‍നിറഞ്ഞ പ്രതീതി ഉണ്ടാക്കാനും നല്ലതാണ്. ഇവ ദഹിക്കുന്നതിന് ഇന്‍സുലിന്‍ആവശ്യമില്ല എന്നതും ഇവ പ്രമേഹ രോഗികള്‍ക്ക് പറ്റിയ തിരഞ്ഞെടുപ്പാകുന്നു.

മധുരത്തിനു പകരം പ്രമേഹ രോഗികളടക്കം ഉപയോഗിക്കുന്നതാണ് കാലറി തീരെയില്ലാത്ത കൃത്രിമ മധുര വസ്തുക്കള്‍. എന്നാല്‍ഇവ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് പല പഠനങ്ങളും മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു. അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയവയ്ക്കൊക്കെ കൃത്രിമ മധുരങ്ങള്‍കാരണമാകുമെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ഇവ അര്‍ബുദത്തിനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നതായി പിഎല്‍ഒഎസ് മെഡിസിന്‍ജേണലില്‍അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു.

ഒരു ലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തില്‍കൃത്രിമ മധുരത്തിന്റെ അമിതമായ ഉപയോഗം ചിലതരം അര്‍ബുദങ്ങള്‍ക്കുള്ള സാധ്യത നേരിയ തോതില്‍വര്‍ധിപ്പിക്കുന്നതായി കണ്ടെത്തി. ചില കൃത്രിമ മധുരങ്ങളുടെ ഉപയോഗം സ്തനാര്‍ബുദം, മലാശയ അര്‍ബുദം, പ്രോസ്‌ട്രേറ്റ് അര്‍ബുദം, വയറിലെ അര്‍ബുദം തുടങ്ങിയവയ്ക്കു വഴിതെളിക്കാമെന്നു ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ഇവ ഒഴിവാക്കുന്നത് അര്‍ബുദ സാധ്യത കുറയ്ക്കുമെന്നും ഗവേഷകര്‍പറയുന്നു. വയറ്റില്‍കഴിയുന്ന, ശരീരത്തിന് ഉപകാരമുള്ള ഗട്ട് ബാക്ടീരിയകളെയും കൃത്രിമ മധുരങ്ങള്‍നശിപ്പിക്കാമെന്ന് ഗവേഷകര്‍മുന്നറിയിപ്പ് നല്‍കുന്നു. ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കുകയും അര്‍ബുദ കോശങ്ങള്‍തിരിച്ചറിയാനുള്ള അതിന്റെ കഴിവ് കൈമോശം വരികയും ചെയ്യാം.

 

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: