17.1 C
New York
Friday, July 1, 2022
Home US News ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് (IAPC) ഹ്യൂസ്റ്റൺ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് (IAPC) ഹ്യൂസ്റ്റൺ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

(ഡോ.മാത്യു വൈരമൺ )

ഹ്യൂസ്റ്റൺ: നോർത്ത് അമേരിക്കയിൽ 2014 മുതൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരുടെ ഏറ്റവും വലിയ പത്ര പ്രവർത്തക സംഘടനയുടെ ഹൂസ്റ്റൺ ചാപ്റ്ററിന്റെ ജനറൽ ബോഡി ജൂൺ 12 നു സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ കൂടി 2022 -2023 കാല ഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു,

ജേക്കബ് കുടശ്ശനാട്‌ (പ്രസിഡണ്ട് ), തോമസ് ഒലിയാൻകുന്നേൽ (വൈസ് പ്രസിഡണ്ട്), റെനി കവലയിൽ (സെക്രട്ടറി), ജോൺ വർഗീസ് (ബ്ളസൻജി) (ട്രഷറാർ ), റോയ് തോമസ് (അഡ്വൈസറി ബോർഡ് ചെയർമാൻ) ജോജി ജോസഫ്, ജോസഫ് പൊന്നൊളി (അഡ്വൈസറി ബോർഡ് അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

സെക്രട്ടറി ഡോ.മാത്യു വൈരമൺ എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും കഴിഞ്ഞ രണ്ടു വർഷത്തെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. പ്രസിഡണ്ട് റോയ് തോമസ് അധ്യ് ക്ഷത വഹിച്ചു സംസാരിച്ചു,, ഹ്യൂസ്റ്റൺ ചാപ്റ്റർ അംഗം സി ജി ഡാനിയേൽ, നാഷണൽ ജനറൽ സെക്രട്ടറി ആയതിലും, ഷിബി റോയി നാഷണൽ എക്സിക്റ്റൂട്ടീവ് കമ്മറ്റി വൈസ് പ്രസിഡന്റ് ആയതിലും, സംഗീത ദുവാ ബോർഡ് ഓഫ് ഡയറക്ടർ അംഗം ആയതിലും അംഗങ്ങൾ അഭിനന്ദനങ്ങൾ അറിയിച്ചു.

ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ സ്ഥാപക പ്രസിഡണ്ട് ആയിരുന്ന ഈശോ ജേക്കബിന്റെ വേർപാടിൽ ആദരാജ്ഞലികൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അനുസ്മരിക്കുകയും ചെയ്തു. ആൻഡ്രൂസ് ജേക്കബ് പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു. ജേക്കബ് കുടശ്ശനാട്‌ മുൻ ഭാരവാഹികളെ അനുമോദിക്കുകയും പുതിയ ഭാരവാഹികൾക്ക് എല്ലാവരുടെയും സഹകരണങ്ങൾ അകമഴിഞ്ഞു നൽകണമെന്ന് തന്റെ നന്ദി പ്രകാശനത്തിൽ അനുസ്മരിച്ചു.

പുതിയ ഭാരവാഹികളെ ഐഎപിസി ചെയർമാൻ കമലേഷ് മേഹ്ത്ത, നാഷണൽ പ്രസിഡന്റ് ആഷ്മിതാ യോഗിരാജ്, ഡയറക്റ്റർ ബോർഡ് സെക്രട്ടറി അജയ് ഘോഷ്, സ്ഥാപക ചെയർമാൻ ജിൻസ്മോൻ സഖറിയാ, ഡയറക്റ്റർ മാത്യു ജോയിസ് തുടങ്ങിയവർ അനുമോദിച്ചു. സ്നേഹവിരുന്നോടെ യോഗം പിരിഞ്ഞു .

(ഡോ.മാത്യു വൈരമൺ )

Facebook Comments

COMMENTS

- Advertisment -

Most Popular

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന്...

വിളിക്കാത്ത കല്ല്യാണത്തിന് പോയപ്പോൾ..

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന പ്രായത്തിൽ സ്ക്കൂൾ ഇല്ലാത്ത ഒരു ദിവസം കുട്ടികൾ എല്ലാവരും കളിച്ചു കൊണ്ടിരിക്കുമ്പോൾ കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു. ഉമ്മ ഉച്ചക്ക് വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ഞാൻ ചോദിച്ചു...

ആഹ്ലാദാരവങ്ങൾക്ക് കേളികൊട്ടുയരാൻ ഇനി ഒരാഴ്ച്ച മാത്രം;എം ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് ഫൊക്കാന ഭാരവാഹികൾ

  മുറികൾ തീർന്നു; രെജിസ്ട്രേഷൻ താൽക്കാലികമായി നിർത്തി വച്ചു, കൂടുതൽ താമസ സൗകര്യമേർപ്പെടുത്താൻ ശ്രമമെന്ന് പ്രസിഡണ്ട് ജോർജി വര്ഗീസ് ന്യൂയോക്ക്: ഫൊക്കാന കൺവെൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എല്ലാം അവസാന ഘട്ടത്തിലാണെന്ന് ഫൊക്കാന...

ഒന്നരവയസ്സുകാാരൻ കാറിലിരുന്ന് ചൂടേറ്റ് മരിച്ചതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്തു.

  വെർജീനിയ: 18 മാസം പ്രായമുള്ള മകൻ അബദ്ധത്തിൽ കാറിലിരുന്ന് മരിച്ചതിനെ തുടർന്ന് പിതാവ് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി ചൊവ്വാഴ്ച (ജൂൺ 28ന്) നടത്തിയ വാർത്താ സമ്മേളനത്തിൽ ചെസ്റ്റർഫിൽഡ് കൗണ്ടി പോലീസ് ഡിപ്പാർട്ട്മെന്റ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: