17.1 C
New York
Wednesday, March 29, 2023
Home US News പാം ഇന്റർനാഷണലിന് നവനേതൃത്വം

പാം ഇന്റർനാഷണലിന് നവനേതൃത്വം

വാർത്ത: ജോസഫ് ജോണ് കാൽഗറി

ദുബായ് : പാം ഇന്റർനാഷണൽ പന്തളം NSS പോളിടെക്‌നിക് കോളേജിൽ നിന്നും പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മ. 2007 ൽ UAE യിൽ രൂപം കൊണ്ട ഒരു ചെറിയ ആശയം കൂട്ടായ്മയുടെ കരുത്ത്, സൗഹൃദത്തിന്റെ ഊഷ്മളത, കാരുണ്യത്തിന്റെ സഹനത,സ്നേഹത്തിന്റെ ആർദ്രത ഇതെല്ലാം അനുഭവിച്ചറിഞ്ഞ ഇക്കണ്ട ഒന്നര ദശാബ്ദകാലം! പാം ഇന്റർനാഷണലിന്റെ വളർച്ചയുടെ പടവുകൾ……

കർമ്മ നിരതരായ നേതൃത്വത്തിന്റെ കൂടെ മനസ്സറിഞ്ഞ പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തിന്റെ മുഖമുദ്രയാണ് പാം ഇന്റർനാഷണൽ.

2007 ൽ സുഹൃത്ത് ബന്ധങ്ങളിൽ തുടങ്ങി, ആ ബന്ധങ്ങളുടെ വ്യാപ്തി മനസ്സിലാക്കിക്കൊണ്ട് പാം കർമ്മ പാലിയേറ്റീവ് കെയർ യൂണിറ്റ്, കർമ്മ ജീവൻ ഡയാലിസിസ് യൂണിറ്റ് എന്നിവ നല്ലരീതിയിൽ കൈകാര്യം ചെയ്തു വരുന്ന പാം ഇന്റർനാഷണലിന്റെ 2023 പ്രവർത്തന ഭാരവാഹികൾക്ക് രൂപം കൊടുത്തുകൊണ്ട്, കഴിഞ്ഞ ഭരണ സമിതിയിലെ PST ശ്രീ. ഉണ്ണികൃഷ്ണ പിള്ള, ശ്രീ. ജിഷ്ണു ഗോപാൽ, ശ്രീ. വേണുഗോപാൽ കൊഴഞ്ചേരി എന്നിവർ നിർദ്ദേശിച്ച ശ്രീ. തുളസീധരൻ പിള്ള പ്രസിഡന്റായും, ശ്രീ. അനിൽ നായർ ജനറൽ സെക്രട്ടറി ആയും, ശ്രീ. ശരത് കൃഷ്ണ പിള്ള ഖജാൻജിയായും പ്രഖ്യാപിച്ച പാനൽ എല്ലാവരും ഐകകണ്‌ടെന സ്വീകരിക്കുകയും, തുടർന്നുള്ള പ്രവർത്തനങ്ങളിൽ പുതിയ ഭരണസമിതിക്ക് ആശംസകൾ അർപ്പിക്കുകയും ഉണ്ടായി. All Kerala College Alumni Association (AKCAF) പ്രതിനിധികൾ, മറ്റു മഹത് വ്യക്തികൾക്കൊപ്പം പ്രസ്തുത വേദി പങ്കിട്ടു.

തുടർന്നുള്ള പാമിന്റെ പ്രവർത്തനങ്ങൾക്ക് യോഗം ആത്മാർഥമായ പിന്തുണ അറിയിക്കുകയും ചെയ്തു.

വാർത്ത: ജോസഫ് ജോണ് കാൽഗറി

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: