17.1 C
New York
Wednesday, March 29, 2023
Home US News ഡാളസ് സെന്റ്. പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയ്ക്ക് പുതിയ ദേവാലയം.

ഡാളസ് സെന്റ്. പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയ്ക്ക് പുതിയ ദേവാലയം.

റിപ്പോർട്ട്: ഷാജി രാമപുരം

ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഡാളസ് സെന്റ്.പോൾസ് ഓർത്തഡോക്സ് ഇടവക പുതിയ ദേവാലയത്തിൽ പ്രവർത്തനം ആരംഭിക്കുന്നു.

ഡാളസിനു സമീപം പ്ലാനോയിൽ നടന്നുവന്ന ഈ ദേവാലയം ഈ മാസം ഇരുപത്തിയഞ്ചാം തീയതി മുതൽ മക് ക്കിനി സിറ്റിയിൽ ബസ്റ്റർ വെൽ റോഡിൽ (5088 Baxter Well Road Mckinney TX 75071 ) പുതിയതായി വാങ്ങിയ ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിനോടൂള്ള വചനിപ്പ് പെരുന്നാൾ ദിവസം വിശുദ്ധ കുർബാനയോടു കൂടി പ്രവർത്തനം ആരംഭിക്കും. ശുശ്രുഷകൾക്ക് സഭയുടെ തിരുവന്തപുരം ഭദ്രാസന അധിപൻ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലിത്ത മുഖ്യ കാർമികത്വം വഹിക്കും.

അമേരിക്കയിൽ അതിവേഗം വളരുന്നതും ഉന്നത ജീവിത നിലവാരം പുലർത്തുന്നതുമായ ഒരു സിറ്റിയാണ് മക് ക്കിനി. സഭയുടെ പേരിൽ ആറിൽ അaധികം ഏക്കർ സ്‌ഥലവും ദേവാലയവും ഒരു വീടും കൂടാതെ ഫെല്ലോഷിപ്പ് ഹാൾ എന്നീവ ഉൾപ്പെട്ട അതി മനോഹരമായ സ്‌ഥലമാണ് ഇടവക വികാരി വെരി. റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ പുതിയതായി വാങ്ങിയത്.

മക് ക്കിനി , ഫ്രിസ്കോ, അലെൻ, പ്രിൻസിങ്ടൺ, മെലിസ്സ, പ്രോസ്പെർ, ലിറ്റിൽ ഏലം, അന്ന, റിച്ചാഡ്സൺ, ഫയർവ്യൂ, പ്ലേനോ എന്നീ സിറ്റികളിൽ താമസിക്കുന്ന ഓർത്തഡോക്സ് വിശ്വസികൾക്കു വളരെ വേഗം എത്തിച്ചേരാൻ പറ്റിയ പ്രദേശത്താണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത് എന്നത് ഏറ്റവും പ്രാധാന്യം അർഹിക്കുന്നു.

ഡാളസ് ഏരിയായിൽ പ്രവർത്തിച്ചുവരുന്ന ഈ ദേവാലയം ജീവകാരുണ്യ പ്രവർത്തനത്തിൽ മുൻപന്തിയിൽ ആയിരുന്നു. ഇടവകയിലെ ആത്മീയ സംഘടനകളായ സൺ‌ഡേ സ്കൂൾ, യൂവജന പ്രസ്ഥാനം, മർത്ത മറിയം വനിതാ സമാജം, വിദ്യാർഥീ പ്രസ്ഥാനം, പ്രാർത്ഥനായോഗം എന്നീവയുടെ പ്രവർത്തനത്തിലൂടെ അനുഗ്രഹിക്കപ്പെട്ട ക്രിസ്തിയ സാക്ഷ്യം നിറവേറ്റി കൊണ്ടിരിക്കുന്നു.

മക് ക്കിനിയിൽ പുതിയതായി വാങ്ങിയ സെന്റ്. പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ പ്രവേശന ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക ചുമതലക്കാർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

വെരി.റവ.രാജു ഡാനിയേൽ കോർ എപ്പിസ്‌കോപ്പ (വികാരി ) 214 476 6584

ബിജോയ് ഉമ്മൻ (ട്രസ്റ്റീ ) 214 491 0406

നൈനാൻ എബ്രഹാം (സെക്രട്ടറി) 972 693 5373

റിപ്പോർട്ട്: ഷാജി രാമപുരം

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: