17.1 C
New York
Monday, February 6, 2023
Home Literature തിയേറ്ററിലെ സുഹൃത്ത്👭 (നർമ്മ കഥ)

തിയേറ്ററിലെ സുഹൃത്ത്👭 (നർമ്മ കഥ)

മേരി ജോസി മലയിൽ, ✍ തിരുവനന്തപുരം.

Bootstrap Example

കുറെനാൾ ആയിട്ടുള്ള ഭാര്യയുടെ പരാതി തീർക്കാനായി ചന്ദ്രൻ അന്ന് ഓഫീസിൽ നിന്ന് ലീവ് എടുത്തിരുന്നു. മോർണിംഗ് ഷോ സിനിമ, ഒരു മുന്തിയ ഹോട്ടലിൽ നിന്ന് ലഞ്ച്. അതായിരുന്നു അന്നത്തെ അവരുടെ പ്ലാൻ. ചന്ദ്രനും രത്നമ്മയും 💏സന്തോഷത്തോടെ രാവിലെതന്നെ സ്കൂട്ടറിൽ🛵സിനിമ തിയേറ്ററിലേക്ക് എത്തി.ക്യു നിന്ന് ടിക്കറ്റ് എടുത്ത് അകത്തു കയറി. പുറത്തെ വേനൽചൂടിൽ നിന്ന് എസിയുടെ തണുപ്പിലേക്ക്. സീറ്റിൽ ഇരിപ്പുറപ്പിച്ചു. അപ്പോൾ അതാ കണ്ടാൽ ഒരു സർക്കാർ ഉദ്യോഗസ്ഥയെ പോലെ തോന്നിക്കുന്ന ഒരു സ്ത്രീ രത്നമ്മയുടെ അടുത്ത സീറ്റിൽ തന്നെ വന്ന് ഇരിക്കുന്നു. 🧖‍♀️

കുറച്ചുസമയം കഴിഞ്ഞപ്പോൾ അവർ രത്നമ്മയോട് കുശലം പറയാൻ തുടങ്ങി. സിനിമ കാണാൻ എൻറെ ഒരു കൂട്ടുകാരി കൂടി വരാമെന്ന് പറഞ്ഞിരുന്നു. പക്ഷേ സമയത്ത് ആൾ കാലുമാറി. അതുകൊണ്ട് ഞാൻ തനിച്ചായി പോയി. ഞങ്ങൾ രണ്ടു കൂട്ടുകാരികൾ അടുത്തടുത്ത ഓഫീസുകളിൽ ജോലി ചെയ്യുന്നവരാണ്. ഹാഫ് ഡേ ലീവ് എടുത്ത് സിനിമ കണ്ടു കഴിഞ്ഞ് ഓഫീസിൽ പോകാം എന്നാണ് തലേദിവസം ബസ്റ്റോപ്പിൽ വച്ച് പറഞ്ഞു ഉറപ്പിച്ചിരുന്നത്. പക്ഷേ തീയറ്ററിൽ എത്തിയപ്പോഴാണ് അവൾ എത്തിയിട്ടില്ല എന്നറിഞ്ഞത്. തിരിച്ചു പോയാലോ എന്ന് ആദ്യം വിചാരിച്ചു. പിന്നെ ഏതായാലും വന്നതല്ലേ, സിനിമ കണ്ടു കളയാം എന്ന് വിചാരിച്ചു ടിക്കറ്റ് എടുത്ത് അകത്തു കയറി. അവൾക്ക് എന്തു പറ്റിയോ ആവോ? ഭാഗ്യത്തിന് നിങ്ങളുടെ അടുത്ത് സീറ്റ് കിട്ടിയതുകൊണ്ട് പ്രശ്നങ്ങളൊന്നും ഇല്ല എന്നും പറഞ്ഞു ചെല്ലമ്മ. അവർ രണ്ടു പേരും ചിരകാല പരിചിതരെ പോലെ സിനിമ തുടങ്ങുന്നതുവരെ സംസാരിച്ചു കൊണ്ടിരുന്നു. 1980 കാലഘട്ടത്തിലെ ഒരു അടിപൊളി നർമ്മ ചിത്രം ആയിരുന്നു അത്. ഇൻറർ വെൽ ആയപ്പോൾ ചന്ദ്രൻ പുറത്തു പോയി രണ്ട് അമ്മമാർക്കും രത്നമ്മയ്ക്കും ചെല്ലമ്മയ്ക്കും കഴിക്കാനും കുടിക്കാനും🥂🍿🍧🍦 വാങ്ങിക്കൊടുത്തു. ചെല്ലമ്മ സന്തോഷത്തോടെ അത് സ്വീകരിച്ച് നന്ദി പറഞ്ഞ് സിനിമയെ കുറിച്ച് സംസാരിച്ചു കഴിക്കുകയും കുടിക്കുകയും ചെയ്തു. വീണ്ടും സിനിമ തുടങ്ങി. ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ ഉണ്ട് ചെല്ലമ്മ വയർ പൊത്തി പിടിച്ചിരുന്ന് ഞെളിപിരി കൊള്ളാൻ തുടങ്ങി. അഞ്ചു മിനിറ്റു കൂടി കഴിഞ്ഞപ്പോൾ ഇരുന്ന് കരയാനും. “എന്തു പറ്റി”? എന്ന് രത്നമ്മ ചോദിച്ചു. ഇപ്പോൾ കഴിച്ച ഫുഡ് എനിക്ക് പിടിച്ചില്ല എന്ന് തോന്നുന്നു. ചർദ്ദിക്കാൻ വരുന്നു എന്നു പറഞ്ഞു. രത്നമ്മ ധർമ്മസങ്കടത്തിലായി. അതുവരെ ഒരു കുഴപ്പവുമില്ലാതെ ഇരുന്ന് സിനിമ കണ്ട അവർ ചന്ദ്രേട്ടൻ വാങ്ങിക്കൊടുത്ത ജ്യൂസും പോപ്കോണും കഴിച്ചപ്പോൾ മുതൽ ആണല്ലോ ഈ പ്രശ്നം തുടങ്ങിയത് എന്നോർത്തപ്പോൾ രത്നമ്മയ്ക്ക് കുറ്റബോധം തോന്നി. സിനിമ കാണുന്നതിനിടയിൽ രത്നമ്മ ചന്ദ്രേട്ടന്റെ ചെവിയിൽ പറഞ്ഞു.”നിങ്ങൾ എവിടെ നിന്നാണ് ഇത് വാങ്ങിച്ചത്? ദേ, ചെല്ലമ്മയ്ക്ക് ശർദിക്കണം എന്ന് പറയുന്നു. പാവം ഇരുന്ന് കരയുകയാണ്”.എന്ന്.

ചന്ദ്രനും രത്നമ്മയും ഇതെല്ലാം കഴിച്ചതാണ്. പക്ഷേ അവർക്ക് ഒരു കുഴപ്പവുമില്ല.തീയേറ്ററിന്റെ ഫുഡ് കൗണ്ടറിൽ നിന്നാണ് ഞാൻ വാങ്ങിയതെന്ന് ചന്ദ്രനും മറുപടി പറഞ്ഞു.

കുറച്ചു സമയം കൂടി കഴിഞ്ഞപ്പോൾ അവർ രത്നമ്മയെ തോണ്ടി എൻറെ കൂടെ വാഷ്‌റൂം വരെ ഒന്ന് വരാമോ എന്ന് ചോദിച്ചു. സിനിമ കാണാനുള്ള സ്വസ്ഥത രത്നമ്മയ്ക്ക് അതിനുമുമ്പേ നഷ്ടപ്പെട്ടിരുന്നു. 😲😳ഒറ്റ ശ്വാസത്തിൽ ” ഞാൻ വരാം. ചിലപ്പോൾ ഒന്ന് ഛർദിച്ചു കഴിഞ്ഞാൽ ആശ്വാസം കിട്ടും.” എന്നും പറഞ്ഞ് ചന്ദ്രേട്ടന്റെ അനുവാദവും വാങ്ങി രണ്ടുപേരും തിയേറ്ററിലെ ഇരുട്ടിൽ നിന്ന് ഓടി പുറത്തു കടന്നു. ഹാസ്യ സിനിമ ആയതുകൊണ്ട് തീയേറ്ററിൽ നിറഞ്ഞ കയ്യടിയും ചിരിയുമാണ്. അര മണിക്കൂർ കഴിഞ്ഞിട്ടും ഇവരെ രണ്ടുപേരെയും തിരികെ കാണാതായപ്പോൾ ചന്ദ്രനും വേവലാതിയായി. അയാൾക്കും സിനിമ കാണാൻ ഉള്ള സ്വസ്ഥത നഷ്ടപ്പെട്ട് പുറത്തേക്കിറങ്ങി.
അവിടെയെങ്ങും ഒരു മനുഷ്യകുഞ്ഞു പോലും ഇല്ല. തിയേറ്ററിലെ ഇന്റർവെൽ സമയത്തു മാത്രം തുറന്നിരുന്ന സ്നാക്ക്സ് കൗണ്ടർ അടച്ച് അവിടെയും ആരുമില്ല. ദൂരെ മെയിൻ ഗേറ്റിനടുത്ത് ഒരു സെക്യൂരിറ്റി മാത്രം ഉണ്ട്. ചന്ദ്രൻ സ്ത്രീകളുടെ വാഷ് റൂമിനു നേരെ നടന്നു. അവിടെയും വിജനം. അദ്ദേഹത്തിന്റെ സപ്ത നാഡികളും തളർന്നു.ദൈവമേ! ഇതെന്തൊരു പരീക്ഷണം! അടഞ്ഞു കിടക്കുന്ന ഓരോ വാഷ്‌റൂമും അയാൾ തുറന്നു നോക്കാൻ തുടങ്ങി. കുന്തം പോയാൽ കുടത്തിലും അന്വേഷിക്കണമെന്നാണല്ലോ?

അവസാനത്തെ വാഷ് റൂം തുറന്നപ്പോൾ ഉണ്ട് രത്നമ്മ A പടത്തിലെ പോലെ സാരി ഇല്ലാതെ അടിപ്പാവാടയും ബ്ലൗസും മാത്രം ധരിച്ച് കരഞ്ഞോണ്ട് നിൽക്കുന്നു. ഇതെന്തുപറ്റി? നിന്റെ സാരി എവിടെ? എന്ന ഒറ്റ ശ്വാസത്തിലെ ചന്ദ്രൻറെ ചോദ്യത്തിന് ഒരു പൊട്ടി കരച്ചിലായിരുന്നു രത്‌നമ്മയുടെ മറുപടി. ചന്ദ്രേട്ടൻ ഒറ്റക്കുതിപ്പിന് ഗേറ്റ് സെക്യൂരിറ്റിയുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു.

“ എന്തോ പന്തികേട് എനിക്കും തോന്നിയിരുന്നു. കുറച്ചു മുമ്പ് ഡോക്ടർ ആണെന്ന് പറഞ്ഞ് ഒരു സ്ത്രീ എന്നെക്കൊണ്ട് ഗേറ്റ് തുറപ്പിച്ച് അതിവേഗം പുറത്തേക്ക് പോയിരുന്നു.” ഗേറ്റ് കീപ്പർ അയാളുടെ മുറിയിൽ ചെന്ന് ഒരു കള്ളിമുണ്ട് എടുത്ത് കൊടുത്തു. ചന്ദ്രൻ അതും രത്നമയെ പുതപ്പിച്ച് സിനിമ കണ്ട് കാണികൾ ഇറങ്ങുന്നതിനു മുമ്പ് സ്കൂട്ടറിൽ രത്നമ്മയേയും കൊണ്ട് പറന്ന് വീട്ടിലെത്തി.

കരച്ചിൽ അടങ്ങിയപ്പോൾ രത്നമ്മ സംഭവം വിവരിച്ചു. വാഷ്‌റൂം അടുത്തപ്പോൾ ചെല്ലമ്മയുടെ ഭാവം മാറി. രത്‌നമ്മയുടെ വായ പൊത്തിപ്പിടിച്ച് ബാഗിൽനിന്ന് കത്തിയെടുത്ത് കഴുത്തിൽ വച്ച് മര്യാദയ്ക്ക് മാലയും വളയും ഊരി തരാൻ പറഞ്ഞു. ഒച്ച വച്ചാലും തിയേറ്ററിലെ ബഹളം കാരണം ആരും കേൾക്കില്ല. അപ്രതീക്ഷിത ആക്രമണത്തിൽ ഭയവിഹ്വലയായ രത്നമ്മ ഒരു ചെറുത്ത് നിൽപ്പിനു പോലും മിനക്കെടാതെ താലി മാലയും വളയും ഊരി കൊടുത്തു.

കത്തി ബാഗിലേക്ക് ഇട്ട്, നിന്നെ ഇങ്ങനെ പറഞ്ഞയച്ചാൽ നീ ഇപ്പോൾ ഓടിച്ചെന്ന് ഭർത്താവിനോട് വിവരം പറഞ്ഞു എന്നെ പോലീസിൽ ഏൽപ്പിക്കും എന്നും പറഞ്ഞുകൊണ്ട് രത്നമ്മ ഉടുത്തിരുന്ന സാരി വലിച്ചൂരി അവരുടെ ബാഗിലേക്ക് കുത്തിത്തിരുകി വച്ചു, എന്നിട്ട് യാതൊന്നും സംഭവിക്കാത്തതുപോലെ സെക്യൂരിറ്റിയുടെ അടുത്തുചെന്നു പറഞ്ഞു. “ഗേറ്റ് തുറക്ക്, ഞാൻ ഒരു ഡോക്ടറാണ്. എനിക്ക് അത്യാവശ്യമായി ആശുപത്രിയിൽ പോകേണ്ട ഒരു കാര്യമുണ്ടെന്ന്. ”

ഇത്രയ്ക്ക് അത്യാവശ്യമുള്ള ഇവർ എന്തിനു സിനിമ കാണാൻ തിയേറ്ററിൽ കയറി എന്നൊരു സംശയം തോന്നിയെങ്കിലും അവരുടെ ധാർഷ്ട്യത്തോടെയുള്ള സംസാരം കേട്ടപ്പോൾ സെക്യൂരിറ്റി ഗേറ്റ് തുറന്നു കൊടുത്തു. പിടിച്ചു പറിയും കഴിഞ്ഞു പട്ടാപകൽ അവർ പുറത്തിറങ്ങി ഒരു ഓട്ടോയും പിടിച്ച് നഗര മധ്യത്തിലൂടെ പോയി.

രത്‌നമ്മയുടെ 6 പവനും കൊണ്ട് കടന്നുകളഞ്ഞ ആ പെരുംങ്കള്ളി എന്നെങ്കിലും പിടിയിലായിട്ട് ഉണ്ടാകുമെന്ന് നമുക്ക് ആശിക്കാം. സിസി ടിവിയും മൊബൈലും ഇല്ലാതിരുന്ന കാലത്ത് ഇവരെയൊക്കെ എങ്ങനെ കണ്ടുപിടിക്കാനാണ്? ചന്ദ്രനും രത്‌നമ്മയ്ക്കും സെക്യൂരിറ്റിക്കും ഒരിക്കൽ കൂടി കണ്ടാൽ ചെല്ലമ്മയെ തിരിച്ചറിയാം എന്നല്ലാതെ യാതൊരു തെളിവും ബാക്കി വയ്ക്കാതെ ഉള്ള മോഷണം ആയിരുന്നല്ലോ? അതുകൊണ്ട് തന്നെ ചന്ദ്രനും രത്നമ്മയും ഒരു പരാതിപോലും പോലീസിൽ കൊടുക്കാൻ മെനക്കെട്ടില്ല.

ചന്ദ്രൻ എത്തുന്നതുവരെ രത്നമ്മയുടെ വാഷ്റൂമിലെ നിൽപ്പ് ആലോചിച്ചാൽ ദൈവമേ! മാനം പോയില്ലല്ലോ എന്ന ആശ്വാസം മാത്രം.☹️😯😳

സത്യസന്ധമായി ഒരാൾ അപകടത്തിൽ പെട്ടാൽ പോലും ഇന്ന് ആരും സഹായിക്കാൻ മെനക്കെടാതെ അത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് വൈറൽ ആക്കാൻ ആവേശം കൊള്ളുന്നത് ഇതുപോലുള്ള കഥകൾ കേട്ടവരോ അതോ അനുഭവസ്ഥരോ ഒക്കെ ആയിരിക്കാം.

ആയിരം പവന് തുല്യമായ വില നൽകിയാണ് കോട്ടയം പാലാ റൂട്ടിൽ ആദ്യമായി ബസ്സുടമ ജോസഫ് ബസ് ഓടിച്ചത് എന്ന് കേട്ടിട്ടുണ്ട്. അത്രയൊന്നും ഇല്ലെങ്കിലും ഇടത്തരം കുടുബാംഗം ആയ രത്‌നമ്മയുടെ, അണിഞ്ഞു കൊതി തീരും മുമ്പേ നഷ്ടപ്പെട്ട താലിമാല അടക്കം ആറു പവനാണ് ഒരു സിനിമ തിയേറ്ററിൽ കാണാൻ നഷ്ടപ്പെടുത്തിയത്.

സിസിടിവിയേയും മൊബൈലിനെയും മറികടക്കാനുള്ള തന്ത്രങ്ങളുമായി തട്ടിപ്പുകാരി ചെല്ലമ്മ പുതിയ തന്ത്രങ്ങളുമായി ഇപ്പോഴും രംഗത്ത് ഉണ്ടാകുമോ? അതോ കൂടത്തായി ജോളിക്കും പാറശാല ഗ്രീഷ്മക്കും ഒപ്പം പുതിയ ടെക്നിക്കുകൾ അവരിൽ നിന്ന് പഠിച്ചു പാസ്സായി വനിതാ ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങാൻ നോക്കിയിരിക്കുന്നോ? ഇപ്പോൾ 75 വയസ്സ് എങ്കിലും ആയിട്ടുണ്ടാകും ചെല്ലമ്മയ്ക്ക്.

നല്ല ചെല്ലമ്മ തന്നെ!🥴
വെറും കള്ളിച്ചെല്ലമ്മ എന്ന് പറഞ്ഞാൽ പോര.🤓😎
പെരുംങ്കള്ളി ചെല്ലമ്മ!🥴

മേരി ജോസി മലയിൽ, ✍
തിരുവനന്തപുരം.

Facebook Comments

COMMENTS

- Advertisment -

Most Popular

നീരദം (കവിത)✍ജയേഷ് പണിക്കർ

നീലിച്ചൊരാകാശ മൈതാനിയിൽ ഓടിക്കളിച്ചു രസിച്ചിടുന്നു ഏറെക്കറുത്തൊരാ മേഘജാലം  പിന്നതാ വന്നെത്തിശുഭ്രവർണ്ണം തമ്മിലടുക്കില്ല രണ്ടു പേരും കണ്ടാലതങ്ങനെയോടി മാറും പഞ്ഞിക്കിടക്കവിരിച്ച പോലെ പമ്മിപ്പതുങ്ങി നടന്നിടുന്നു കുഞ്ഞിച്ചിറകതു വീശിയെത്തും കുഞ്ഞാറ്റക്കുരുവിയെ പോലങ്ങനെ ഭീതിയങ്ങേറ്റം ജനിപ്പിച്ചിടും ആകെയിരുണ്ടതാം കാർമേഘവും കാണുമ്പോളാനന്ദനൃത്തമാടും കേകികളങ്ങനെ ഭംഗിയോടെ സങ്കടമങ്ങനെയേറിടുമ്പോൾ പെയ്തങ്ങൊഴിയും മിഴിനീരു പോൽ ജയേഷ് പണിക്കർ✍

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | ഫെബ്രുവരി 6 | തിങ്കൾ

◾സംസ്ഥാനത്തു പോലീസിന്റെ ഗുണ്ടാവേട്ടയില്‍ 2,507 ഗുണ്ടകള്‍ പിടിയിലായി. 'ഓപറേഷന്‍ ആഗ്' എന്നു പേരിട്ടു നടത്തിയ തെരച്ചിലില്‍ ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളും കസ്റ്റഡിയിലായി. 297 ഗുണ്ടകളെ പിടികൂടിയ തിരുവനന്തപുരം ജില്ലയാണ് ഗുണ്ടാവേട്ടയില്‍...

ശ്വാസം മുട്ടി മരിച്ചതായി കരുതുന്ന ഒരു രോഗിയെ ജീവനോടെ ബോഡി ബാഗിനുള്ളിൽ കണ്ടെത്തി,ഫ്യൂണറൽ ഹോം തൊഴിലാളികൾ ഞെട്ടി 

അയോവ: അയോവ സംസ്ഥാനത്തെ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാർ, ഹോസ്പിസ് കെയറിലായിരുന്ന 66 കാരിയായ സ്ത്രീ മരിച്ചെന്ന് തെറ്റിദ്ധരിക്കുകയും കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ഫ്യൂണറൽ ഹോമിലേക്ക് അയക്കുകയും ചെയ്തു , എന്നാൽ...

ആത്മാവില്ലാത്ത വിശ്വാസം മരണമാണെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണ്, ഡോ:റെയ്ന തോമസ്

ഡാളസ്: ആത്മാവില്ലാത്ത ശരീരം മരണമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണെന്ന് ഡോ:റെയ്ന തോമസ് അഭിപ്രായപ്പെട്ടു. ആത്മാവ് നമ്മിൽ വസിക്കുന്നു എങ്കിൽ അത് നമുക്ക് ജീവൻ നൽകുന്നു അതിലൂടെ നല്ല പ്രവർത്തികൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: