17.1 C
New York
Friday, December 8, 2023
Home Literature നരജന്മം (കവിത) ✍രചന: അഡ്വ. അനൂപ് കുറ്റൂർ

നരജന്മം (കവിത) ✍രചന: അഡ്വ. അനൂപ് കുറ്റൂർ

അഡ്വ. അനൂപ് കുറ്റൂർ✍

നരനായിയീവിധമുഴറുന്നൂഴിയിൽ
നരകത്തിന്റെ നടുക്കടലിലായി
നന്നാകാനായിനന്നത്ചെയ്താൽ
നന്നായില്ലെന്നതുയന്ത്യംനേരായി.

നല്ലോരായുള്ളോരായിരമുണ്ട്
നന്നല്ലുള്ളിൽ കെട്ടും മട്ടായി
നെറ്റിചുളിക്കാനനവധി ദോഷം
നക്കാപ്പിച്ചക്കെന്തും ചെയ്യുമെന്ന്.

നട്ടുവളർത്തിയ വൃക്ഷത്തൈകൾ
നാമ്പെടുത്താലൊത്തിരിശിഖരം
നല്ലോണമതുയാർത്തുവളർന്നാൽ
നില്ക്കുന്നിടമതുതണലാക്കീടും.

നിന്നുനിന്നതുയുണങ്ങീടുമ്പോൾ
നൂലാമാലകളവധി നിരയായി
നോട്ടപ്പിഴയാണെന്നാലെല്ലാം
നിലംപൊത്താനധികം വേണ്ട.

നുരനുരയായിതാ പാരാവാരം
നൃത്യതയാണാ ജീവതരംഗം
നട്ടംതിരിയുന്നൊരുവിധമായി
നേട്ടമതില്ലാന്യൂനതയായിടും.

നേരായിനെറിയായി ജീവിച്ചാലും
നാഴികനേരവും നോവിറ്റീടും
നെഞ്ചുപിളർന്നതു മാറ്റീടാനായി
നാമതിനെന്തപരാധം ചെയ്തു?

നടനായിനടിയായിയെന്നുമരങ്ങിൽ
നാന്ദിക്കുറിക്കുമഹങ്കാരങ്ങൾ
നിസ്സംഗതയാണെന്നാലധികം
നലമില്ലാതെദുരയൊഴുകുന്നു.

നന്നേയുണ്ടീ ദൈവവിചാരം
നീറുകയാണെന്നാനീളേനീളേ
നരകത്തിലാണെന്ന വിചാരം
നാസ്തികനായതുമാറ്റീടുന്നു.

നോമ്പുകളെല്ലാമനവധിയായി
നാന്ദിക്കുറിക്കുമാചാരത്തിൽ
നന്ദിക്കാനിവിടൊന്നുമില്ലെന്ന്
നിത്യതയെന്നതുനേരല്ലെന്നും .

നല്പുംനില് പുo നോക്കണമെന്നാൽ
നോട്ടക്കാരുടെ നിയമം മാറ്റണം
നേരായിയുള്ളതുയുള്ളിലായതു
നന്നെന്നുള്ളതുത്തിരിച്ചറിയേണം.

നവരാഗങ്ങളൊഴുകീടുമ്പോൾ
നവരസമെല്ലാമുണർന്നീടും
നീരായിയെന്നാ കയ്പുരസം
നോവായിയന്ത്യം മാറ്റീടുന്നു

നേരുള്ളൊരു പുണ്യാത്മാക്കൾ
നീരായിമോന്തിയതു തിക്തരസം
നേരെന്നുള്ളതു ചൊല്ലും നേരം
നീരസമായതു തിരികെ കിട്ടും.

നവദോഷങ്ങൾദശാസന്ധിയിൽ
നവലക്ഷണമെല്ലാം രോധിച്ചീടും
നന്നല്ലെന്നതു നേരെന്നാലും
നന്നായിയീടാൻ നാമം ജപിക്കൂ.

നവമാലികയായിസ്നേഹമൊഴുകും
നിത്യനിദാനമായിയാറുഭഗങ്ങൾ
നന്ദിക്കുന്നതുഋതുക്കളിലെല്ലാം
നിത്യൻ തന്റെ നിരുപമ ഭാവം.

നന്നായൊഴുകുംത്രിശക്തിയിലായി
നന്മകളൊഴുകും വഴിപോലായി
നന്നായിച്ചേരുംത്രിവേണികളവിടെ
നിജമുള്ളതുനിർവൃതിയായീടും.

നരനു നല്കിയ നരകജന്മം
നന്നായിമാറ്റാനാവതു ചെയ്യു
നന്നെന്നുള്ളതുയോഗം ചേരും
നിത്യതയീശൻനിധിയായിനല്കും.

അഡ്വ. അനൂപ് കുറ്റൂർ✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മുക്കാട്ടുകര ബെത് ലേഹം സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം

1979 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും അവരുടെ പ്രിയ അധ്യാപകരും ഒരു വട്ടം കൂടി ഡിസംബർ 9 ശനിയാഴ്ച സ്കൂൾ മുറ്റത്ത് ഒത്തുചേരുന്നു. ഒരു വട്ടം കൂടി OSA സംഘടിപ്പിക്കുന്ന പൂർവ്വ...

“സ്വർഗീയ നാദം” ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസം:15നു മുഖ്യാതിഥി ഡോ:ജോസഫ് മാർ തോമാസ്ബിഷപ്പ് 

അറ്റ്ലാന്റാ: അറ്റ്ലാന്റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന മ്യൂസിക് ബാന്റിന്റെ ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസംബർ 15 നു വെള്ളിയാഴ്ച വൈകിട്ട് ഈസ്റ്റേൺ ടൈം 8 30ന് നടത്തപ്പെടുന്നു. സൂം ഫ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന...

ഐ പി എൽ 500 -മത് സമ്മേളനത്തിൽ ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ സന്ദേശം നൽകുന്നു

ന്യൂജേഴ്‌സി: ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർ നാഷണൽ പ്രയർ ലയൻ ഡിസംബർ 12 ചൊവാഴ്‌ച സംഘടിപ്പിക്കുന്ന 500 -മത് പ്രത്യേക സമ്മേളനത്തിൽ നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ ഐസക്...

സാറാമ്മ എബ്രഹാം(93) ഡാലസിൽ അന്തരിച്ചു 

ഡാളസ്: ഇർവിംഗ് ബെഥെസ്ഡ ബൈബിൾ ചാപ്പൽ എൽഡർ ബാബു എബ്രഹാമിന്റെ മാതാവ് സാറാമ്മ എബ്രഹാം, ഡാലസിൽ അന്തരിച്ചു,93 വയസ്സായിരുന്നു. 1995-ലാണ് കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത് മക്കൾ: തോമസ് എബ്രഹാം - ലിസി തോമസും...
WP2Social Auto Publish Powered By : XYZScripts.com
error: