‘നാമം’ (North American Malayalee and Aossciated Members) എക്സലന്‍സ് അവാര്‍ഡ് നൈറ്റ് കിക്ക് ഓഫില്‍ നടി സോനാ നായര്‍ മുഖ്യാതിഥിയായി. അവാര്‍ഡ് നൈറ്റിന് ഔദ്യോഗികമായി തുടക്കം കുറിച്ചുകൊണ്ട് സെപ്തംബര്‍ 19 ന് വൈകുന്നേരം ഏഴ് മണിക്ക് ന്യൂജേഴ്സിയിലെ നീലം ഫൈന്‍ റെസ്റ്റോറന്റില്‍ നടന്ന പ്രോഗ്രാമില്‍ നാമം ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഡോ.ആശാ മേനോന്‍ ചടങ്ങില്‍ സ്വാഗതമാശംസിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ പോള്‍ കറുകപ്പിള്ളി പരിപാടിയുടെ പ്രവര്‍ത്തനരീതി എല്ലാവര്‍ക്കും വിശദീകരിച്ചുകൊടുത്തു.
മുഖ്യാതിഥി നടി സോനാ നായര്‍ നാമം എക്സലന്‍സ് അവാര്‍ഡ് നൈറ്റിന് എല്ലാ വിധ പിന്തുണകളും ആശംസിച്ചു. നോഹ ജോര്‍ജ്ജാണ് ഇവന്റിന്റെ ഗോള്‍ഡ് സ്പോണ്‍സര്‍. ഷാജി വര്‍ഗീസ് ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുധാ കര്‍ത്ത, സിറിയക് ജോസഫ്, സത്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. തങ്കമണി അരവിന്ദന്‍, സത്യ ആര്യ, വിദ്യാ സുധി, ലത പോള്‍, വിജയകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബിന്ദു സത്യ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു. അത്താഴവിരുന്നോടെ കിക്ക്ഓഫ് ഈവന്റ് സമാപിച്ചു.
ഡിസംബര്‍ രണ്ട് ശനിയാഴ്ചയാണ് നാമം അവാര്‍ഡ് നൈറ്റ് നടത്തപ്പെടുക. എംബിഎന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കല, സാഹിത്യം, സിനിമ, ശാസ്ത്രം, വൈദ്യശാസ്ത്രം, ആതുര സേവനം, ബിസിനസ്സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചവരെയാണ് അവാര്‍ഡ് നല്‍കി ആദരിക്കുക.
നാമം ഒരുക്കുന്ന പത്താമത്തെ അവാര്‍ഡ് ഫംഗ്ഷനാണ് ഇത്. കോവിഡിന് ശേഷം ഇതാദ്യമായാണ് എക്സലന്‍സ് അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നാമം സംഘടിപ്പിച്ച അവാര്‍ഡ് നൈറ്റുകള്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എല്ലാ വര്‍ഷത്തേയും പോലെ പ്രൊഫഷണല്‍ കലാകാരന്മാര്‍ ഒരുക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇക്കുറിയും എക്സലന്‍സ് അവാര്‍ഡ് നൈറ്റിന്റെ ആകര്‍ഷണമായിരിക്കും. നാമം എക്സലന്‍സ് അവാര്‍ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി namam.orgസന്ദര്‍ശിക്കുക.