ഒമാൻ /ഇബ്ര: ഹോളി ഖുർആൻ സ്റ്റഡി സെന്റർ ഇബ്ര, നബിദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി നടത്തി വരുന്ന വിവിധ കലാ കായിക മത്സരങ്ങളുടെ തുടർച്ചയായി ഖുർആൻ മത്സരം സംഘടിപ്പിച്ചു. ഒമാനിലെ വിവിധ ഭാഗങ്ങളിലുള്ള പത്തോളം മദ്രസ്സകളിലെ വിദ്യാർത്ഥികൾ ഇരു വിഭാഗങ്ങളിലായി മാറ്റുരച്ച മത്സരം നാല് മണിക്കൂറുകൾ നീണ്ടു നിന്നു. സീനിയർ വിഭാഗത്തിലെ നിംറ ഫാത്തിമ, മുഹമ്മദ് റബീഹ്. എം.
ഫിദ ഷെറിൻ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളും ജൂനിയർ വിഭാഗത്തിലെ ഫാത്തിമ മഹറ, മുഹമ്മദ് റിസാൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി ഹോളി
ഖുർആൻ സ്റ്റഡി സെന്റർ ഇബ്ര ജേതാക്കളായി. ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് നബാൻ ദാറുൽ ഖുർആൻ മദ്രസ്സ സൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉസ്താദ് മുഹമ്മദ് നിസാമി, ഉത്തർപ്രദേശ് സ്വദേശികളായ ഹാഫിസ് മുഹമ്മദ് ഇമദ്യദുല്ലാഹ്, ഹാഫിസ് മുഹമ്മദ് അഫ്സൽ എന്നിവർ വിധികർത്താക്കളായി.
നബിദിന കമ്മിറ്റി ചെയര്മാന് നൗഷാദ് ചെമ്മയിലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ സലിം കോളയാട് ഉത്‌ഘാടനം നിർവഹിച്ചു. ഉസ്താത്
ഷംസുദ്ധീൻ ബാഖവി മുഖ്യ പ്രഭാഷണം നടത്തി . അഫ്സൽ ബഷീർ തൃക്കോമല , നൗസീബ് ചെമ്മയിൽ ,ബദറുദ്ധീൻ ഹാജി, ഫൈസൽ കാക്കേരി എന്നിവർ നേതൃത്വം നൽകി.
വിജയികൾക്കുള്ള അര പവൻ, കാൽ പവൻ, ഒരു ഗ്രാം യഥാക്രമം മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കുള്ള സ്വർണ്ണ നാണയങ്ങൾ ഒക്ടോബർ അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ സമ്മാനിക്കും. സ്റ്റഡി സെന്ററിന്റെ മുപ്പത്തിയേഴാം വാർഷീകത്തിന്റെ ഭാഗമായാണ് ഖുർആൻ മത്സരം സംഘടിപ്പിച്ചത് .