17.1 C
New York
Monday, May 29, 2023
Home Health മുത്തശ്ശിയുടെ പൊടിക്കൈകൾ✍പ്രിയ ബിജു ശിവകൃപ

മുത്തശ്ശിയുടെ പൊടിക്കൈകൾ✍പ്രിയ ബിജു ശിവകൃപ

പ്രിയ ബിജു ശിവകൃപ✍

തേങ്ങയും കരിക്കും കൊണ്ടുള്ള ഗുണങ്ങൾ
……..………..…….……..………………………………………………

1 അകത്തു തുളിച്ചിട്ടില്ലാത്ത കരിക്ക് വെട്ടി, അതില്‍ അല്‍പ്പം തവിട് ചേര്‍ത്ത്, അതിനകത്തെ മഞ്ഞനിറത്തില്‍ ചിരട്ടയോടു ചേര്‍ന്നു കാണുന്ന ഭാഗവും ചേര്‍ത്ത് വടിച്ചെടുത്ത്, അത് കലക്കി ഇളനീര്‍ ദിവസവും രാവിലെ കഴിച്ചാല്‍ പ്രമേഹം ദിവസങ്ങള്‍ കൊണ്ട് ശമിക്കും. കാമ്പ് കട്ടിയാകുന്നതിനു മുമ്പ് ഉള്ള കരിക്ക് ആണ് വേണ്ടത്.

2 കാമ്പ് ഉറയ്ക്കാത്ത ഒരു കരിക്കെടുത്ത്, അതിന്‍റെ കണ്ണ് തുരന്ന്, കരിക്കിനുള്ളില്‍ ആറിഞ്ചു നീളത്തില്‍ കുരുമുളകുവള്ളി മുറിച്ചു ചതച്ച് തലേന്നാള്‍ ഇട്ടുവെച്ച്, പിറ്റേന്ന് രാവിലെ ചിരട്ടയോടു ചേര്‍ന്ന ഭാഗം ചേര്‍ത്തു വടിച്ചെടുത്ത്, അരിച്ചു നിത്യം സേവിച്ചാല്‍ ദിവസങ്ങള്‍ കൊണ്ട് പ്രമേഹം സുഖപ്പെടും.

3 കാശാവ് എന്നൊരു ഔഷധസസ്യം ഉണ്ട്. നീലാഞ്ജനി, കാഞ്ഞാവ്, കനലി, അഞ്ജനമരം, കായാവ്, കായാമ്പൂ അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ആ ചെടിയുടെ ഇലകള്‍ പറിച്ചെടുത്തു വൃത്തിയാക്കി, തൊണ്ടു കളഞ്ഞെടുത്ത് മുകള്‍ഭാഗം തുരന്ന കരിക്കിന്‍റെ ഉള്ളിലിട്ടു നന്നായി പുഴുങ്ങി, നീര് പിഴിഞ്ഞെടുത്ത്, ശുദ്ധിയുള്ള തുണി കൊണ്ട് അരിച്ച്, തണുത്തു കഴിഞ്ഞ് കണ്ണില്‍ ഒഴിച്ചാല്‍ നേത്രരോഗങ്ങള്‍ എല്ലാം ശമിക്കും. തേന്‍ ചേര്‍ത്തു വെച്ചു സൂക്ഷിച്ചാല്‍ തുടര്‍ന്നും ഉപയോഗിക്കാം.

4 തൊണ്ട് ചെത്തിക്കളഞ്ഞെടുത്ത കരിക്കിന്‍റെ മുകളില്‍ ഒരു ദ്വാരമുണ്ടാക്കി, അതിനുള്ളില്‍ ഒരു പിടി ഇല്ലിനക്കരിയും അല്‍പ്പം കോലരക്കും ഇട്ട്, മണലു നിറച്ച ചട്ടിയില്‍ കുത്തിനിര്‍ത്തി, കരിക്കിലെ വെള്ളം വെട്ടിത്തിളയ്ക്കുന്നതു വരെ ചട്ടി തീയില്‍ ചൂടാക്കി, ഇറക്കിവെച്ചു തണുപ്പിച്ച് ഊറ്റിയെടുത്ത് നിത്യം കുടിച്ചാല്‍ അനീമിയ മാറും. തണുപ്പിച്ചെടുത്ത ദ്രാവകത്തിന് നല്ല ചുവപ്പു നിറമായിരിക്കും. ഈ ഒരൊറ്റ ഔഷധം കൊണ്ട് ഹീമോഗ്ലോബിന്‍ കൂടും, പ്ലേറ്റ്‌ലെറ്റ്‌ കൂടും. തെങ്ങിന്‍റെ തടി, കൊതുമ്പ്, തൊണ്ട്, ചിരട്ട ഇവയൊക്കെ കത്തിക്കുന്ന അടുക്കളയില്‍ കിട്ടുന്ന ഇല്ലിനക്കരി ആണ് ഉത്തമം. ഏതു ഫലവൃക്ഷങ്ങളുടെ വിറക് കത്തിക്കുന്ന അടുക്കളയിലെ പുകയിറയും ഉപയോഗിക്കാം.

5 അതിസാരം, കോളറ പോലെയുള്ള രോഗങ്ങളില്‍ ശരീരത്തിലെ ജലാംശം വിരേചിച്ചു പോകമൂലം ശക്തമായ ദാഹം ഉണ്ടാകുമ്പോള്‍ നിര്‍ലോഭം കരിക്കിന്‍വെള്ളം ഇടവിട്ട് കൊടുത്താല്‍ നിര്‍ജ്ജലീകരണത്തില്‍ നിന്ന് രോഗി രക്ഷപ്പെടും.

6 ഹൃദ്രോഗം മൂലം ഉപ്പ് കഴിക്കാന്‍ സാധിക്കാതെ വരുന്ന രോഗികളില്‍ ഉപ്പിന്‍റെ അഭാവം മൂലമുണ്ടാകുന്ന ക്ഷീണം ഇല്ലാതാക്കാന്‍ കരിക്കിന്‍ വെള്ളം ഉത്തമം. കരിക്കിന്‍വെള്ളത്തിലെ ഉപ്പ്‌ രോഗിയ്ക്ക് പഥ്യമാണ്. സാധാരണ ഉപ്പു കഴിച്ചാല്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നു തന്നെയല്ല, ധാരാളം മൂത്രം പോകാന്‍ കരിക്കിന്‍വെള്ളം സഹായകമാണ്.

7 മച്ചിങ്ങ ലേഹ്യം ഉണ്ടാക്കിക്കഴിച്ചാല്‍ ശ്വാസംമുട്ടല്‍ മാറും. വായിലുണ്ടാകുന്ന രുചികേട് മാറും.

8 വെടലക്കരിക്ക് ശര്‍ക്കര ചേര്‍ത്ത് നിത്യം കഴിച്ചാല്‍ ബീജശേഷി കുറവായ പുരുഷന്മാര്‍ക്ക് ബീജശേഷി കൂടും. കട്ടിയുള്ള കരിക്ക് ആണ് വേണ്ടത്. തെങ്ങയാവുന്നതിനു മുമ്പുള്ള പരുവം.

9 തെങ്ങിന്‍റെ പഴുത്ത മടല്‍ വാട്ടിപ്പിഴിഞ്ഞു നീരെടുത്ത് അതില്‍ വറുത്തു പൊടിച്ച ജീരകവും കല്‍ക്കണ്ടവും ചേര്‍ത്തു കഴിക്കാന്‍ കൊടുത്താല്‍ ഏതു ചുമയും ശമിക്കും. മടല്‍ ചെറുതായി മുറിച്ച് നാലോ അഞ്ചോ വാഴയില കൊണ്ടു പൊതിഞ്ഞുകെട്ടി കനലില്‍ ഇട്ടാല്‍ വാട്ടിയെടുക്കാം. അതിനുള്ള സൗകര്യം ഇല്ലെങ്കില്‍ മുറിച്ച മടല്‍ ആവിയില്‍ പുഴുങ്ങിയെടുത്ത് ചതച്ചു നീര് എടുത്താലും മതി.

10 തെങ്ങിന്‍റെ ഇളംമടല്‍ വാട്ടിപ്പിഴിഞ്ഞ്, നീരെടുത്ത്, അതില്‍ ജീരകം ചേര്‍ത്തു കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന നെഫ്രോടിക് സിന്‍ഡ്രോം പോലെയുള്ള വൃക്കയിലുണ്ടാകുന്ന തകരാറുകള്‍ ശമിക്കും. മടല്‍ മേല്‍പ്പറഞ്ഞ രീതിയില്‍ വാട്ടിയെടുത്താല്‍ മതിയാകും.

പ്രിയ ബിജു ശിവകൃപ✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇടിവെട്ടി മഴ വ്യാഴാഴ്ച വരെ പെയ്യും; ഇന്ന് നാലു ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന്...

ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം.

അഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്....

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...
WP2Social Auto Publish Powered By : XYZScripts.com
error: