17.1 C
New York
Sunday, October 1, 2023
Home Special 👩🏽‍🤝‍👩🏼👩🏻‍🤝‍🧑🏼മുത്തശ്ശി പറഞ്ഞ കഥകൾ 👨🏾‍🤝‍👨🏽👩🏼‍🤝‍👩🏻 (5) 'അനുഭവം ഗുരു'

👩🏽‍🤝‍👩🏼👩🏻‍🤝‍🧑🏼മുത്തശ്ശി പറഞ്ഞ കഥകൾ 👨🏾‍🤝‍👨🏽👩🏼‍🤝‍👩🏻 (5) ‘അനുഭവം ഗുരു’

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടത്തോടെ വായിക്കാനും എഴുതാനും വേദിയൊരുക്കിക്കൊണ്ട് മലയാളി മനസ്സിൽ ബൈജു തെക്കുംപുറത്ത് അവതരിപ്പിക്കുന്ന  പംക്തിയാണ്

👨🏾‍🤝‍👨🏽👩🏼‍🤝‍👩🏻”മുത്തശ്ശി പറഞ്ഞ കഥകൾ “👨🏾‍🤝‍👨🏽👩🏼‍🤝‍👩🏻

മലയാളികൾ തലമുറകളായ് കൈമാറിവന്ന മനോഹരമായ ഒട്ടേറെ കഥകൾ  നമ്മളുടെ ഓരോരുത്തരുടെയും മനസ്സിൽ മായാതെ ഇന്നുമുണ്ടാവും. അങ്ങനെയുള്ള അതിമനോഹരമായ ഒരു കഥ നിങ്ങളുടെ മുന്നിൽ ഇന്നവതരിപ്പിക്കുന്നത്:

ജിഷാ ദിലീപ്, ഡൽഹി

” ഇവിടെയുള്ള ആളോളൊക്കെ എങ്ങട് പോയി? ഇവിടെ ആരൂല്ലേ…?”

” സന്ധ്യ ആയതും, വിളക്ക് കൊളുത്തണതും മറന്നോ.. ?
വന്നുവന്ന് എന്തൊക്കെ കാണണം ന്റെ .. കൃഷ്ണാ….”

” ആഹാ വരണുണ്ടല്ലോ…”

“നിന്റെ സമയത്താണോ കുട്ട്യേ വിളക്ക് കൊളുത്തണത്…? ”
മുത്തശ്ശി പിറുപിറുത്തു.

തെല്ലും ഇഷ്ടപ്പെടാത്ത രീതിയിൽ ശ്രീക്കുട്ടി പറഞ്ഞു..
“അതെ എന്റെ സമയത്തു തന്ന്യാ വിളക്ക് കൊളുത്തണേ.. ന്താ പറ്റില്ല്യേ..?

“ശിവ ശിവ… സന്ധ്യാനേരത്ത് തറുതല പറയാണ്ടെ വേഗം വിളക്ക് കൊളുത്തു കുട്ട്യേ …”
ഇതും പറഞ്ഞു മുത്തശ്ശി നാമം ജപിക്കാൻ തുടങ്ങി.

അത്താഴം കഴിഞ്ഞ് കിടക്കാൻ നേരം മുത്തശ്ശി ശ്രീക്കുട്ടീടെ മുറിയിൽ ചെന്നു.
” കുട്ട്യേ.. അമ്മമ്മയ്ക്കു മോളോട് ഒരൂട്ടം പറയാനുണ്ട്.. അതാ വന്നേ..”

എന്താണാവോ .. എന്നൊരു പരിഹാസ രൂപേണ അവളുടെ നോട്ടം കണ്ടപ്പോൾ മുത്തശ്ശിയും ഒന്ന് തറപ്പിച്ചു നോക്കി .
” ഇതൊന്നും പെൺകുട്ട്യോൾക്ക് അത്ര നന്നല്ലാട്ടോ പറഞ്ഞില്ല്യാന്ന് വേണ്ട.”

” എന്തേ..? അമ്മമ്മയ്ക്ക് പറയാനുള്ളത് കേൾക്കട്ടെ.. ” ശ്രീക്കുട്ടി അക്ഷമയായി അവിടെ തന്നെ ഇരുന്നു.

” അതേയ്..” മുത്തശ്ശി തുടർന്നു..

” മറ്റൊന്ന്വല്ലാ കുട്ട്യേ..നമുക്ക് എന്തും അങ്ങട് സാധിക്കും, അതിനു മറ്റുള്ളോരടെ സഹായമോ ഉപദേശമോ ആവശ്യല്ല്യാന്നൊരു ചിന്ത വളർത്തിയെടുക്കണത് അത്ര നന്നല്ല. നമ്മള് ആശിക്കണതൊക്കെ ജീവിതത്തിൽ നടക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് അഹങ്കരിക്കാനും പാടില്ല. വിദ്യേടെ ഒപ്പം വിനയവും വേണം.. കുട്ടി കേട്ടിട്ടില്ലേ.. താണ നിലത്തേ നീരോട്ടം ണ്ടാവൂ ന്ന്‌..? ”

ഇതൊക്കെ കേട്ട് നിന്ന ശ്രീക്കുട്ടീടെ അമ്മ മുത്തശ്ശിയോട് പറഞ്ഞു.
” ഇപ്പഴത്തെ കുട്ട്യോളല്ലേ അമ്മേ.. അറിവില്ലാണ്ടെ പറയണതല്ലേ.. അമ്മ കാര്യാക്കണ്ട…”

” ആണോ .. എങ്കിൽ നന്നായി. തിരിച്ചറിവിന് വേണ്ടി ഞാൻ പറഞ്ഞു അത്രേ ള്ളൂ.”

” അമ്മ പറേണ പോലെ അല്ല..അവൾ മിടുക്കി കുട്ടിയാണ് എനിക്കറിയാം അവളെ… ” അല്പം നീരസത്തോടെ ശ്രീക്കുട്ടീടെ അമ്മ പറഞ്ഞു.

അടുത്ത ദിവസം രാവിലെ മുത്തശ്ശി വൈകിയാണ് എഴുന്നേറ്റത്. ഉടുത്തൊരുങ്ങി പോകാനുള്ള തിരക്കിലാണ് ശ്രീക്കുട്ടി.

” രാവിലെന്നെ നീ എങ്ങ്ടാ.. നിന്റെ പരീക്ഷയ്ക്ക് ഇനി ഇത്ര ദിവസല്ലേ ..ള്ളൂ.. പഠിക്കാൻ ഒന്നൂല്ലേ .. കുട്ടിയ്ക്ക് …” ?

” ഓ!!!.. തുടങ്ങി രാവിലെത്തന്നെ. എവിടേക്കെങ്കിലും പോകാൻ ഒരുങ്ങിയാ അപ്പൊ തുടങ്ങിക്കോളും.. എന്റെ കാര്യം എനിക്കറിയാം അമ്മമ്മേ …അത് ആരും നിയന്ത്രിക്കണത് നിക്ക് ഇഷ്ടല്ല…
പരീക്ഷയ്ക്ക് ഉള്ളതൊക്കെ ഞാൻ പഠിച്ചു കഴിഞ്ഞതാ. നല്ല മാർക്കോട് കൂടി ഞാൻ പാസാകും.”

” വിശ്വാസാവാം.. ന്നാ അമിതായാൽ അമൃതും വെഷാ … കുട്ട്യോൾ ഇത്രേം അഹങ്കരിക്കാൻ പാടില്ല … അത്രേ .. നിക്കും പറയാനുള്ളൂ.. ” എന്ന് പറഞ്ഞുകൊണ്ട് മുത്തശ്ശി മുത്തശ്ശിയുടെ വെറ്റില ചെല്ലം എടുക്കാൻ പോയി.

” അമ്മാ… വൈകി … ഞാൻ പോയിട്ട് വരാം” എന്ന്
പറഞ്ഞു കൊണ്ട് ശ്രീക്കുട്ടി ഇറങ്ങി.

ഒത്തിരി വൈകി വന്ന അവളെ കണ്ടു മുത്തശ്ശി ഒന്നും ചോദിക്കാൻ പോയില്ല. കാരണം ഇത് മിക്ക ദിവസങ്ങളിലും തുടരുന്നത് കൊണ്ട് തന്നെ. അവൾ ഒന്നും പറയാനും നിന്നില്ല.

ദിവസങ്ങൾ കഴിഞ്ഞ് പരീക്ഷാ ഫലം വരുന്ന ദിവസം എത്തി. വലിയ ഉത്സാഹവതിയായിരുന്ന ശ്രീക്കുട്ടി ഉച്ചയായപ്പോഴേയ്ക്കും മൗനിയായി.

” എന്തുപറ്റി കുട്ടീ…നിനക്ക്.. ? രാവിലെ മുതൽ നീ ഒന്നും മിണ്ടുന്നില്ല ആരോടും…?”
ശ്രീക്കുട്ടീടെ അമ്മ ലക്ഷ്മിക്ക് ആധിയായി.

നിറകണ്ണുകളുമായി മുഖം താഴ്ത്തി നിന്ന അവളുടെ നോട്ടം കണ്ടപ്പോൾ തന്നെ ലക്ഷ്മിക്ക് കാര്യം പിടികിട്ടി.
” ടീ…നീ പാസായില്ല .. ല്ലേ..? ന്താ .. ഇവടെ നിനക്കൊരു കൊറവ് വരുത്തീത്..?
അവധി കിട്ടുന്നത് പരീക്ഷയ്ക്ക് പഠിക്കാനല്ലേ.. പക്ഷേ നീ അതുമിതും പറഞ്ഞ് അവിടേം ഇവിടേം ഒക്കെ കറങ്ങി നടന്നു.. ഉപദേശിക്കാൻ വന്ന അമ്മമ്മയോട് എന്തൊക്ക്യാ അന്നു പറഞ്ഞേ നീയ്യ്..? ഓർമ്മേണ്ടോ..?
ഇപ്പോ എല്ലാം കൊണ്ടും തൃപ്തിയായല്ലോ…ല്ലേ…?”
ലക്ഷ്മി
കസേരയിൽ തളർന്നിരുന്നു.

” ഇനീപ്പോ എന്തു പറഞ്ഞിട്ടെന്താ ലക്ഷ്‌മിയേ.. ? അല്ലാ .. ഇതില് നിനക്കും പങ്കില്ലേ..? കുട്ട്യോൾക്ക് ചോറ് മാത്രം കൊടുത്താ പോര.. ചൊല്ലും കൊടുക്കണം.. നെന്നെ പോലൊള്ള എല്ലാ അമ്മമാർക്കും ഒരു പാഠാവട്ടെ ഇത്…”

” മൂത്തവർ ചൊല്ലും വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നീട് മധുരിക്കും.. ല്ലാരും ഓർക്കണ്ട ചൊല്ലാ.. ത്..”
മുത്തശ്ശി പറഞ്ഞു നിർത്തി.

തന്നിഷ്ടത്തിലൂടെ തനിക്ക് വന്ന പരാജയവും, മുത്തശ്ശിയുടെ വാക്കു ധിക്കരിച്ചതുമൊക്കെ ശ്രീക്കുട്ടി സങ്കടത്തോടെ ഓർത്തു. ജീവിതത്തിൽ ഇനിയൊരിക്കലും ഒരു പരാജയം ഏറ്റുവാങ്ങില്ലെന്നും, ഒന്നിന്റെ പേരിലും അഹങ്കരിക്കുകയില്ലെന്നും അവൾ മനസ്സുകൊണ്ട് പ്രതിജ്ഞയെടുത്തു.

ജിഷാ ദിലീപ്, ഡൽഹി✍

****************************************************************

മുത്തശ്ശിക്കഥകൾ മലയാളി മനസ്സിൽ പങ്കു വെക്കുവാൻ നിങ്ങൾക്ക്  ആഗ്രഹമുണ്ടോ..?
എങ്കിൽ നിങ്ങളുടെ പേര് വിവരങ്ങളും ഫോട്ടോയും സഹിതം അയച്ചുതരിക.

ബൈജു തെക്കുംപുറത്ത്

ഡവലപ്പ്മെൻറ് എഡിറ്റർ
മലയാളി മനസ്സ് യു. എസ്. എ
Watsapp: 09400700111
email:baijuthekkumpurath@gmail.com

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സഹകരണ സൊസൈറ്റിയില്‍പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിച്ചത്.കിള്ളിപ്പാലം, വെള്ളായണി, വലിയതുറബ്രാഞ്ചുകളിലെ നിക്ഷേപകരുടെ...

പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല; വിലക്ക് ഇന്ന് മുതൽ നിലവിൽ വരും

പഴനി: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഇന്ന് മുതൽ നിലവിൽ വരും. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ്ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ നടപടി. ക്ഷേത്ര...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ പ്രസിഡന്റും മകനും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന്പരാതിക്കാരൻ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽപരാതിക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി.ബാലകൃഷ്ണനാണ്ബാങ്കിന്റെമുൻപ്രസിഡന്റ്എൻ.ഭാസുരാംഗനും മകനുമെതിരെപരാതിയുമായിരംഗത്തെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബാലകൃഷ്ണൻ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. ബാങ്കിന് സമീപം ഭാസുരാംഗനും മകനും ചേർന്ന്ബാലകൃഷ്ണനുമായി...

വയോജന ദിനത്തില്‍ നൂറ്റൊന്ന്കാരി ശോശാമ്മയ്ക്ക് പത്തനംതിട്ട ജില്ലയുടെ ആദരം: ജില്ലാ കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു

മോളെന്നെ കാണാന്‍ വന്നതില്‍ ഒത്തിരി സന്തോഷം. എല്ലാവരേയും ഈശ്വരന്‍ രക്ഷിക്കും എന്നു ജില്ലാ കളക്ര്‍ ഡോ.ദിവ്യ എസ് അയ്യരോടു പറയുമ്പോള്‍ ശോശാമ്മ സക്കറിയയുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊഴിയുകയായിരുന്നു. ലോക വയോജന ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ്...
WP2Social Auto Publish Powered By : XYZScripts.com
error: