17.1 C
New York
Sunday, May 28, 2023
Home Special 👩🏽‍🤝‍👩🏼👩🏻‍🤝‍🧑🏼മുത്തശ്ശി പറഞ്ഞ കഥകൾ 👨🏾‍🤝‍👨🏽👩🏼‍🤝‍👩🏻 (4) ഗുരുവും ശിഷ്യനും

👩🏽‍🤝‍👩🏼👩🏻‍🤝‍🧑🏼മുത്തശ്ശി പറഞ്ഞ കഥകൾ 👨🏾‍🤝‍👨🏽👩🏼‍🤝‍👩🏻 (4) ഗുരുവും ശിഷ്യനും

ബൈജു തെക്കുംപുറത്ത്

ഗുരുവും ശിഷ്യനും
—————————

എന്നും ‘വ്യത്യസ്തമായ’
കഥ പറയാറുള്ള മുത്തശ്ശി
അന്ന് ‘വ്യത്യസ്തനായ’ ഒരു ശിഷ്യൻ്റെ കഥ പറഞ്ഞു..
കഥ ഇങ്ങനെ..

മഹാജ്ഞാനിയായിരുന്നു ഗുരു..
ഗുരുമുഖത്ത് നിന്ന് ജ്ഞാനം നേടുവാൻ അനേകം ശിഷ്യന്മാർ ആശ്രമത്തിൽ
ഗുരുവിനൊപ്പം കഴിയുന്നു.

ദിവസവും നിശ്ചിത സമയം
ആശ്രമത്തോട് ചേർന്നുള്ള വൃക്ഷത്തണലിൽ വന്ന് ഗുരു ഇരിക്കാറുണ്ട്. ധാരാളം പേർ ഗുരുവിനെത്തേടി എന്നുമെത്തും. ജീവിതത്തെക്കുറിച്ചും ആത്മിയതയെക്കുറിച്ചുമുള്ള ഗുരുമൊഴികൾ ഏവരും ശ്രദ്ധയോടെ കേൾക്കും.

തുടർന്ന് അല്പനേരം ഗുരു അവിടെ ശാന്തനായിരിക്കും.

ഗുരുമൊഴികൾ ശ്രവിക്കാൻ വന്നവരും അപ്രകാരം തന്നെ ഇരിക്കും.

പിന്നെ ഗുരു എഴുന്നേറ്റ് ആശ്രമത്തിലേക്ക് നടക്കും.

വിവിധങ്ങളായ പ്രശ്നങ്ങളുമായി വരുന്നവർക്കെല്ലാം അപ്പോഴേക്കും ഉത്തരം ലഭിച്ചിട്ടുണ്ടാകും.അവർ സംതൃപ്തരായി മടങ്ങും.

ആശ്രമത്തിലെ ശിഷ്യന്മാർ അതിപ്രഗത്ഭരായവരും ‘വ്യത്യസ്തമായ’ കഴിവുകൾ ഉള്ളവരുമാണ്.

ശിഷ്യന്മാരിൽ ഒരാൾ മാത്രം പലപ്പോഴും ദു:ഖിതനായിരിക്കുന്നത് ഗുരു ശ്രദ്ധിച്ചിരുന്നുവെങ്കിലും
ഇതുവരെ കാരണമാരായാൻ മുതിർന്നില്ല .. അതേക്കുറിച്ചൊന്നും ചോദിക്കാൻ സമയമായില്ലെന്ന് ആത്മഗതമായ് പറഞ്ഞു.

നാളുകൾ അങ്ങനെ കൊഴിഞ്ഞു പോയി..
ഒരിക്കൽ ശിഷ്യൻ പറഞ്ഞു..

“ഗുരോ.. അങ്ങയുടെ പ്രതീക്ഷക്കൊത്ത് ഉയരുവാൻ എനിക്കാവുന്നില്ല എന്നത് ഞാൻ മനസ്സിലാക്കുന്നു.
അങ്ങയുടെ എല്ലാ ശിഷ്യന്മാരും പ്രാഗത്ഭ്യമുള്ളവർ..
എനിക്ക് മാത്രം യാതൊരു കഴിവുകളും ‘ ‘ ‘ ‘പ്രത്യേകമായിട്ടില്ല.’
അങ്ങേയ്ക്കുമത് അറിയാമെന്ന് മനസ്സിലാക്കുന്നു.
ഞാൻ തുടർന്നു പോകുന്നതിൽ അർത്ഥമില്ലെന്ന് തോന്നുന്നു”

മറുപടിയൊന്നും പറയാതെ ഗുരു എഴുന്നേറ്റു.

ആശ്രമത്തിനു ചുറ്റും ശിഷ്യന്മാർ വിവിധങ്ങളായ ഔഷധച്ചെടികൾ ശിഷ്യന്മാർ നട്ടുവളർത്തിയിട്ടുണ്ട്.
അവിടേക്ക് നടന്നു.

ശിഷ്യൻ അനുഗമിച്ചു.

പല ഔഷധച്ചെടികളെക്കുറിച്ചും അതിൻ്റെ ഗുണത്തെക്കുറിച്ചും ശിഷ്യന് പറഞ്ഞു കൊടുത്തു.

“എല്ലാം വ്യത്യസ്തമായ ഗുണങ്ങൾ ഉള്ള ഔഷധച്ചെടികൾ.. അല്ലേ..?”

ഗുരു ചോദിച്ചു.

“അതെ ഗുരോ”

എന്ന് ശിഷ്യൻ ഉത്തരം പറഞ്ഞു..

ആരും നട്ടുപിടിപ്പിക്കാതെ നിലത്ത് പടർന്നു കിടക്കുന്ന കറുകപ്പുല്ലിൻ്റെ ഒരു നാമ്പ് ഗുരു അടർത്തിയെടുത്തു.
തുടർന്ന് അതിൻ്റെ ഔഷധ ഗുണങ്ങൾ വിവരിച്ചു.
ഒടുവിൽ ചോദിച്ചു.

“ഈ ഔഷധ ചെടികളിൽ ഏതാണ് ഏറ്റവും നല്ലത്..?”

എല്ലാ ചെടികളും ശിഷ്യൻ മാറി മാറി നോക്കി..

ഗുരുവിൻ്റെ കൈയിലിരിക്കുന്ന പുൽനാമ്പിലേക്കും
നോക്കി..!

“അങ്ങനെ പറയാനാവുമോ .. ഗുരോ..? ഓരോന്നിനും വ്യത്യസ്തമായ ഗുണങ്ങളല്ലേ .. ഒന്നിൻ്റെ ഗുണമല്ല മറ്റൊന്നിനുള്ളത് .. ഈ കറുകപ്പുല്ലും നട്ടുനനച്ച് വളർത്തിയ ചെടികൾക്ക് സമമല്ലേ..”

“നീ മുമ്പ് ചോദിച്ചതിന് ഉത്തരം നീ തന്നെ കണ്ടെത്തിയിരിക്കുന്നു..
നീ ഇപ്പോൾ
പറഞ്ഞ വാക്കുകളിലുണ്ട്
നിനക്കുള്ള ഉത്തരം..”

“ആശ്രമത്തിൽ തുടരുക..”

ഇത്രയും പറഞ്ഞ് ഗുരു വൃക്ഷത്തണലിലേക്ക് നടന്നു.

പതിവുപോലെ അന്നും ഗുരുവചനങ്ങൾ ശ്രവിക്കാൻ
ധാരാളമാളുകൾ വന്നു ചേർന്നിരുന്നു.

എന്നത്തേയും പോലെ ഗുരു അവരോട് സംവദിച്ചു.
തഴുകിയെത്തിയ കാറ്റിൽ
ആ കുഞ്ഞു കറുകനാമ്പ്
ഗുരുവിൻ്റെ കൈയിലിരുന്ന് ഗുരുമൊഴികൾ ശരിവക്കും വിധം
മെല്ലെ തലയാട്ടി.
——————————————
ബൈജു തെക്കുംപുറത്ത്

****************************************************************

മുത്തശ്ശിക്കഥകൾ മലയാളി മനസ്സിൽ പങ്കു വെക്കുവാൻ നിങ്ങൾക്ക്  ആഗ്രഹമുണ്ടോ..?
എങ്കിൽ നിങ്ങളുടെ പേര് വിവരങ്ങളും ഫോട്ടോയും സഹിതം അയച്ചുതരിക.

ബൈജു തെക്കുംപുറത്ത്

ഡവലപ്പ്മെൻറ് എഡിറ്റർ
മലയാളി മനസ്സ് യു. എസ്. എ
Watsapp: 09400700111
email:baijuthekkumpurath@gmail.com

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാക്കാത്തോട് പാലം നവീകരിക്കുന്നു.

കോട്ടയ്ക്കൽ:ആര്യവൈദ്യശാലയ്ക്കു സമീപത്തെ കാക്കാത്തോട് പാലം വീതി കൂട്ടി നവീകരിക്കാൻ ഭരണാനുമതി ലഭിച്ചു. 5 കോടി രൂപ ചെലവഴിച്ചാണ് മരാമത്ത് വകുപ്പ് പാലം പുതുക്കിപ്പണിയുന്നത്. വർഷങ്ങളുടെ പഴക്കമുള്ള പാലത്തിൽ നിർമിച്ചതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കൈവരികൾക്കും തൂണിനുമെല്ലാം...

അപകടമേഖലയായ നദിയുടെ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം: ഉല്ലസിക്കുന്നവർ വെള്ളത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല

കേരളത്തിലെ നദികളിലെ അപകടം നിറഞ്ഞ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . പണ്ട് വെച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാലപ്പഴക്കം, വെള്ളപൊക്കം മൂലം നശിച്ചു . വേനല്‍ കാലത്ത് ആണ്...

കലയുടെ വിസ്മയമൊരുക്കി അരങ്ങ് 2023 കുടുംബശ്രീ ജില്ലാതല കലോത്സവം;ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റാന്നി അങ്ങാടി സിഡിഎസിന്

പത്തനംതിട്ട കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, നാടകം, ഫാന്‍സിഡ്രസ്, അലാമിക്കളി, തുടങ്ങിയ 36...

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ
WP2Social Auto Publish Powered By : XYZScripts.com
error: