പ്രിയപ്പെട്ട മലയാളി മനസ്സ് വായനക്കാർക്കായി പുതുമ നിറഞ്ഞ പoക്തികൾ മാർച്ച് മാസം മുതൽ ആരംഭിക്കുകയാണ്.നമ്മുടെ മുത്തശ്ശിമാർ നമുക്ക് കൈമാറിയിട്ടുള്ള വിസ്‌മൃതിയിലാണ്ടുപോയ നാടൻ രീതിയിലുള്ള ആരോഗ്യ പരിപാലനത്തിന്റെയും സൗന്ദര്യ പരിപാലനത്തിന്റെയും നിറക്കൂട്ടുകൾ പൊടിതട്ടിയെടുത്തു എല്ലാ ശനിയാഴ്ചയും അവതരിപ്പിക്കുന്നു ശ്രീമതി പ്രിയ ബിജു ശിവകൃപ
പ്രിയബിജു കൊല്ലം അഞ്ചൽ സ്വദേശിനിയാണ് വിവാഹശേഷം തിരുവനന്തപുരം വിതുരയിൽ താമസം. ഭർത്താവ് ബിജു, മക്കൾ കാവ്യ, ദിയ.
പ്രിയ ബിജു സോഷ്യൽ മീഡിയായിൽ സജീവമാണ് നോവലുകൾ,കവിതകൾ, ചെറുകഥാകൾ, ലേഖനങ്ങൾഎന്നിവ എഴുതുന്നതിൽ തല്പരയാണ് .
2022. ൽ ഗവണ്മെന്റ് അംഗീകൃത സംഘടനയായ ഭാഷാ മലയാളത്തിൽ നിന്നും മഹാകവി അക്കിത്തം സ്മാരക അവാർഡ് നേടിയിട്ടുണ്ട്.ഈയിടെ മഞ്ജരി ബുക്സിൽ നിന്നും എഴുത്തച്ഛൻ ഫെല്ലോഷിപ്പ് അവാർഡ് ലഭിച്ചിരുന്നു. വനിതാ, മനോരമ തുടങ്ങിയവിയുടെ ഓൺലൈൻ മാഗസീനുകളിൽ ലേഖനങ്ങൾ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .അനേകം കവിതകൾ അച്ചടി മഷി പുരണ്ടിട്ടുണ്ട്. ഉടൻ തന്നെ നാഗപഞ്ചമി എന്ന നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു.
മുത്തശ്ശി വഴി പകർന്ന് കിട്ടിയ ആരോഗ്യപരിപാലനത്തിന്റെ ഒറ്റ മൂലികളും സൗന്ദര്യ പരിപാലനത്തിന്റെ പൊടിക്കൈകളും മലയാളി മനസ്സ് വായനക്കാർക്കായി പങ്കു വെയ്ക്കാൻ എല്ലാ ശനിയാഴ്ചയിലും പ്രിയ ബിജു മലയാളി മനസ്സിലെത്തുന്നു