1. കുഴിനഖം…. മറ്റു ചെറിയ മുറിവുകൾ
250 ഗ്രാം നല്ലെണ്ണ അടുപ്പിൽ വച്ചു നന്നായി ചൂടാകുമ്പോൾ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു കഷ്ണം കുടംപുളിയും ചെറുതായി ചതച്ചു എണ്ണയിലിട്ട് എണ്ണ തിളയ്ക്കുമ്പോൾ വാങ്ങിവയ്ക്കുക… തണുക്കുമ്പോൾ ഒരു കുപ്പിയിലാക്കി സൂക്ഷിക്കുക… കുഴിനഖത്തിന് മാത്രമല്ല ചെറിയ മുറിവുകൾക്കും പൊള്ളലുകൾക്കും വരെ നല്ല മരുന്നാണ്..
2. ദഹനക്കേട്
ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാകുമ്പോൾ രണ്ടു ടീസ്പൂൺ കടുക് i പൊരിച്ചെടുക്കുക. പൊട്ടിതീരുമ്പോൾ ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് വറ്റി മുക്കാൽ ഗ്ലാസ് വെള്ളമാകുമ്പോൾ ഇറക്കി വയ്ക്കുക. ചെറിയ ചൂടോടെ അരിച്ചെടുത്തു ഉപയോഗിക്കാം
3. കാൽപാദങ്ങളിൽ കാണുന്ന നീര്
ഉഴിഞ്ഞ എന്ന ചെടിയുടെ വേര് കളഞ്ഞു വെണ്ണ പോലെ അരച്ചെടുത്തു തോരെത്തോരെ നീരുള്ള ഭാഗത്തു പുരട്ടിയാൽ നീര് പാടെ മാറിക്കിട്ടും
4. കഫക്കെട്ട്
ഒരു ടീസ്പൂൺ ഇഞ്ചിനീര്, ഒരു ടീസ്പൂൺ തുളസിനീര് ഒരു ടീസ്പൂൺ ചെറിയുള്ളി നീര് ഇത്രയും ഒരു ഗ്ലാസിലെടുത്തു ഒരു ടീസ്പൂൺ തേനും ചേർത്തിളക്കി കഴിച്ചാൽ കഫക്കെട്ട് മാറും.. കുഞ്ഞുങ്ങൾക്ക് വളരെ നല്ല ഒരു ഔഷധമാണ്.
5. ഗ്യാസ് ട്രബിൾ
വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചെടുത്തു അതിന്റെ നീര് ഒരു ഗ്ലാസിലെടുത്ത ശേഷം ചെറുതേൻ ചേർത്തു കഴിക്കുന്നത് വയറു വേദന ശമിപ്പിക്കും.
ബ്യൂട്ടി ടിപ്സ്
1. മുഖക്കുരുവിന്
ആര്യവേപ്പില, പച്ചമഞ്ഞൾ എന്നിവ നന്നായി അരച്ച് മുഖക്കുരു ഉള്ളവർ ഉപയോഗിക്കുന്നത് ഫലപ്രദമായ മരുന്ന് ആണ്…
2. പൊള്ളലിന്റെ പാട് മാറുന്നതിന് ചെറുതേനും നാരങ്ങാ നീരും സമം മിക്സ് ചെയ്ത് പൊള്ളലേറ്റ ഭാഗത്തു പുരട്ടുക.. പാടുകൾ മാറിക്കിട്ടും
3. രക്തചന്ദനം സ്ഥിരമായി മുഖത്തു അരച്ചിടുന്നത് മുഖകാന്തിക്ക് വളരെ നല്ലതാണ്.
4. സോപ്പിന് പകരം സ്ഥിരമായി ചെറുപയർ പൊടി തേച്ചു കുളിക്കുന്നത് ചർമ്മകാന്തിക്ക് വളരെ നല്ലതാണ്…
5. കാപ്പിപ്പൊടിയും തൈരും സമം ചേർത്തു പേസ്റ്റ് രൂപത്തിലാക്കി മുഖത്തിടുന്നത് മുഖത്തെ കരുവാളിപ്പ് മാറിക്കിട്ടും
പ്രിയബിജു ശിവകൃപ✍