ചിന്തകനും എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ എം.എൻ വിജയൻ മാഷ് ഓർമയായിട്ട് ഇന്ന് പതിനാറ് വർഷം പിന്നിടുകയാണ്…
കേസരി.എ ബാലകൃഷ്ണപിള്ളയുടെ നിരൂപണാദർശം അദ്ദേഹത്തിന്റെ
കാലത്തിനു ശേഷം സമർത്ഥവും സർഗ്ഗാത്മകവുമായി പിന്തുടർന്ന
നിരൂപകനായിരുന്നു എം.എൻ വിജയൻ… പതിറ്റാണ്ടുകളോളം കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ ഭൂമികയിൽ പകരം വെക്കാനില്ലാത്ത സാന്നിദ്ധ്യമായിരുന്നു അദ്ദേഹം…
പാഠം പ്രതികരണ വേദിക്കുവേണ്ടി പത്രസമ്മേളനം നടത്താന്‍ തൃശൂര്‍
പ്രസ്‌ക്ലബ്ബില്‍ എത്തിയ വിജയന്‍മാഷ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ‘ലൈവാ’യി രക്തസാക്ഷിയാകുകയായിരുന്നു…
“പാഠം മുന്നോട്ട് വച്ച ഭാഷയെയാണ് എല്ലാവരും വിമര്‍ശിച്ചത്..
ഭാഷാ ചര്‍ച്ചയിലാണ് നമ്മുടെ രാഷ്ട്രീയ ചര്‍ച്ച.. കേള്‍ക്കണമെങ്കില്‍ ഭാഷ വേണമെന്ന് പറഞ്ഞത് ബര്‍ണാഡ് ഷായാണ്….”
ഇതായിരുന്നു അവാസന വാക്കുകള്‍.. പിന്നീട് മരണം…
മരണത്തിന് മുമ്പ് മാഷ് പ്രവാചകനെ പോലെ പറഞ്ഞു വച്ച വാക്കുകള്‍ ചുവടെ :
” മാധ്യമങ്ങള്‍ ശവംതീനികളാണ്… അവ മരണവും മാലിന്യവും
തിന്നു കൊഴുക്കുന്നു… ചെളിവാരിയെറിഞ്ഞതിനുശേഷം
ചിത്രമെടുക്കുന്നു… തെറിവാക്കുകള്‍ക്കു മാത്രമായി നിഘണ്ടുനിര്‍മ്മിക്കുന്നു… കണ്ണാടി ഒരിക്കലും തുടക്കരുത്…
മുഖം തെളിയും…”
വിജയൻ മാഷിനെ ഓർക്കുമ്പോഴൊക്കെ കളങ്കമില്ലാത്ത മനസ്സിന്റെ ബഹിസ്ഫുരണമായ ചിരിയാണോർമ്മ വരിക…
യാതൊരു മുൻപരിചയവുമില്ലാത്ത എന്നോട് പോലും ഒരിക്കൽ ആലുവ
റെയിൽവേ സ്റ്റേഷനിൽ ദീർഘനേരം സംസാരിക്കാൻ എനിക്കും ഭാഗ്യം കിട്ടിയിട്ടുണ്ട്…
മാഷുടെ വിയോഗദിനം വേദനയോടെ ഓർക്കുന്നു…✍