അടൂർ: സോനുവിന്റെ നടത്തത്തിന് അവളോളം തന്നെ പ്രായം വരും. ഒടുവിൽ നടന്ന് നടന്ന് സോനു എത്തിയതോ എവറസ്റ്റിന്റെ നെറുകയിലും.
ബി ബി എ പഠനത്തിന് ശേഷം ബാംഗ്ലൂരിൽ ജോലി ചെയ്യുമ്പോഴാണ് എവറസ്റ്റ് കയറാൻ ഒരു സംഘം പോകുന്നുണ്ടെന്ന് സോനു അറിഞ്ഞത് ആവശ്യം ജോലി ചെയ്യുന്ന കമ്പനിയിൽ അറിയിച്ചപ്പോൾ ലീവ് തരില്ലെന്നായി. കുട്ടിക്കാലം മുതലുള്ള ആഗ്രഹത്തിന് ജോലി വിലങ് തടിയാണെന്ന് അറിഞ്ഞപ്പോൾ ജോലി ഉപേക്ഷിച്ചു അങ്ങനെ എവറസ്റ്റ് കയറിയ 21 അംഗസംഘത്തിലെ ആദ്യ മലയാളിയായി അടൂര്കാരി സോന.എട്ട് ദിവസം കൊണ്ട് 17000 അടി ഉയരത്തിലുള്ള ബേസ് ക്യാമ്പിൽ എത്തിയത്.
യാത്രയിൽ കടുത്ത മഞ്ഞും, തണുപ്പും ഉണ്ടായിരുന്നു എന്ന് സോനു പറയുന്നു ഓക്സിജൻ ലഭിക്കാത്ത അവസ്ഥയും നേരിടേണ്ടി വന്നു.
മെയ് അഞ്ചിനാണ് മലകയറ്റം ആരംഭിച്ചത്.തുടക്കം ഹോട്ടലുകൾ ഉണ്ടായിരുന്നു എന്നാൽ പിന്നീട് ഈ ഹോട്ടലുകൾ കാണാതെ വരികയും യാത്ര അതികഠിനമാവുകയും ചെയ്തു.സംഘത്തിലെ പലരും യാത്ര പാതിവഴിയിൽ അവസാനിപ്പിച്ചു മടങ്ങിയെങ്കിലും സോനു അതിന് തയാറായില്ല. എന്താ എന്ന് ചോദിച്ചാൽ കയ്യിലുള്ള കൃഷ്ണ വിഗ്രഹം ചൂണ്ടിക്കൊണ്ട് കണ്ണനായിരുന്നു എന്റെ ശക്തിയെന്ന് ചിരിച്ചു കൊണ്ട് പറയും.140 കിലോമീറ്റർ കയറി മെയ് 13 ന് ബേസ് ക്യാമ്പിൽ എത്തി. മുകളിൽ എത്തിയവരിൽ പലരും തിരികെ ഇറങ്ങിയത് ഹെലികോപ്റ്റർ വഴിയായിരുന്നു സോനു അടക്കം വരുന്ന നാല് പേർ മാത്രമാണ് നാല് ദിവസം കൊണ്ട് എവറെസ്റ്റിൽ നിന്നും ഇറങ്ങിയത്.
ഇതിനു മുൻപ് അഗസ്ത്യാർകുടം, ബ്രഹ്മഗിരി എന്നിവിടങ്ങളിൽ സോനു ട്രക്കിങ് നടത്തിയിട്ടുണ്ട്.നേപ്പാളിലെ ഹിമാലയൻ വണ്ടേഴ്സ് എന്ന ഗ്രൂപ്പ് വഴിയാണ് ഇത്തരത്തിൽ എവറസ്റ്റ് യാത്ര നടത്തുന്നു എന്ന് സോനു അറിഞ്ഞത്.അടൂർ മണക്കാല ലൈഫ് ടൈം ഫിറ്റ്‌നെസ് സ്റ്റഡിയോ ആൻഡ് ജിമ്മിൽ ആയിരുന്നു പരിശീലനം. പന്നിവിഴ ശ്രീകാർത്തികയിൽ സോമന്റെയും രേഖയുടെയും മകളാണ് 27 കാരി സോനു.
ജയൻ കോന്നി /മലയാളി മനസ്സ് ന്യൂസ് ബ്യൂറോ, പത്തനംതിട്ട