ച്ചിദ്രം ചെയ്യുവതിനെത്രപേരുലകിൽ
ചിത്തക്കനംതൂക്കിച്ചിതതേടി
നീങ്ങുവോർ.
ഭദ്രകാലത്തിന്റെ ഭൂതംതിരഞ്ഞു-
കൊണ്ടദ്രിതൻതണലിൽ
ക്ഷുദ്രസ്വാന്തരായാ-
ർദ്രം തിരയുവോർ .
നിദ്രയെന്തെന്നറിയാത്ത
നിശിഥത്തിലേതോമുദ്രകളിലൂടെ
രമിക്കുവോർക്കന്യമത്രേ
ഭദ്രകാലത്തിൻ നിശാനിദ്രാലാളനം.
ഭദ്രകാളീവേഷം ധരിക്കുന്ന ഭദ്രകൾ
തൻ പാദമുദ്രകൾ പതിയാതടരുമ്പോൾ
ദരിദ്രവേഷ മുദ്രയേറ്റൊടുങ്ങുന്നു
മർത്യവേഷത്തിൻ
മൗനജീവിതം.
മൗന ജീവിതം (കവിത) ✍പ്രമോദിനിദാസ്
പ്രമോദിനിദാസ്✍