നാവിന്റെ നന്മയും തിന്മയും
– നന്മ പറയുന്ന നാവും തിന്മ പറയുന്ന നാവും ഒന്നു തന്നെയാണ്. പക്ഷെ നാം സാഹചര്യമനുസരിച്ച് നാവിനെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നു. നന്മ പറയുന്ന നാവിനെ കുറിച്ചും തിന്മ പറയുന്ന നാവിനെ കുറിച്ചുമെല്ലാം അതിന്റെ ഗുണങ്ങളും ദോഷങ്ങളും എല്ലാം നമുക്ക് വി. ബൈബിളിൽ കാണാവുന്നതാണ്.
1- മൂർച്ചയുള്ള നാവ് –
സദൃശ : 12:18 – വാളുകൊണ്ട് കുത്തും പോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട് . ജ്ഞാനികളുടെ നാവോ സുഖപ്രദം – എന്ന് കാണുന്നു. തകർച്ചകളിൽ പ്രതിസന്ധികളിൽ ഒരു ആശ്വാസ വാക്കാണ്. സന്തോഷിപ്പിക്കുന്ന വാക്കാണ് സുഖം ലഭിക്കുന്ന വാക്കുകളാണ് വേണ്ടത്.
2- അലിവുള്ള നാവ് –
സദൃശ. 15:14 – മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു. കഠിന വാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു. നാവിന്റെ ശാന്തത ജീവവൃക്ഷം അതിന്റെ വക്രതയോ മനോവ്യസനം സദൃശ – 16:24 – ഇമ്പമുള്ള വാക്ക് തേൻ കട്ടയാകുന്നു. മനസിന് മധുരവും അസ്ഥികൾക്ക് ഔഷധവും തന്നെ -മനസലിവുള്ള നാവാണ് സാധാരണക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ ചിലർക്ക് അത് ഉണ്ടാവില്ല. തേൻകട്ടയും ഔഷധവും മധുരവും നിറഞ്ഞതാണ് നാവ്
3 – സത്യം പറയുന്ന നാവ് –
സദൃശ – 12:17 – സത്യം പറയുന്നവൻ നീതി അറിയിക്കുന്നു. കള്ളസാക്ഷി യോ വഞ്ചന അറിയിക്കുന്നു. സദൃശ. 17:27 – 28- വാക്ക് അടക്കി വെക്കുന്നവൻ പരിജ്ഞാനമുള്ളവൻ. ശാന്തമാനസൻ ബുദ്ധിമാൻ തന്നെ. മിണ്ടാതിരുന്നാൽ ഭോഷനെ പോലെയും ജ്ഞാനിയായും അധരം അടച്ചു കൊണ്ടാൽ വിവേകിയായും എണ്ണും . എന്തെല്ലാം പ്രതിസന്ധികൾ പ്രശ്നങ്ങൾ വന്നാലും സത്യം മാത്രമേ ജയിക്കു അല്ലാത്തത് പൈശാചീകമാണ്. അത് താൽക്കാലികമാണ്. നിലനിൽക്കുകയില്ല. തൽക്കാലം രക്ഷപെടുവാൻ വേണ്ടി പറയുന്നതും തട്ടിക്കൂട്ടുന്നതുമായ കള്ളങ്ങൾ ഒരിക്കലും ശാശ്വതമല്ല.
4- വഞ്ചിക്കുന്ന നാവ് –
സദൃശ – 12:17 – കള്ളസാക്ഷി പറയുന്ന നാവ് ആണ് വഞ്ചന വരുത്തുന്നത്. സങ്കീ.. 52:4-5-നീ വഞ്ചനാ നാവും നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു. ദൈവം നിന്നെയും നിർമ്മൂലമാക്കും. സങ്കീ: 120 : 2-3- യഹോവേ വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്ത് എന്റെ പ്രാണനെ രക്ഷി ക്കേ ണ മേ- വഞ്ചനയുള്ള നാവേ . എന്ത് കിട്ടും. വഞ്ചന ഒരു കൊടിയ പാപവും നമ്മെ നാശത്തിലേക്ക് നയിക്കുന്നതുമാണെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലൊ അർഹതയുള്ള തേ ശ്വാശ്വതമാകു . വഞ്ചിച്ചെടുക്കുന്ന തൊന്നും നിലനിൽക്കയില്ല അത് നമ്മെ നിത്യജീവനിൽ നിന്ന് അകറ്റിക്കളയും
5 – നശിപ്പിക്കുന്ന നാവ്
സങ്കീ.. 5:6- ഭോഷ്കു പറയുന്നവരെ നീ നശിപിക്കും. രക്തപാതകവും ചതിയുമുള്ളവൻ യഹോവക്ക് അറപ്പാക്കുന്നു. സദൃശ – 18:6-7- മൂഡന്റെ അധരങ്ങൾ വഴക്കിന് ഇടയാക്കുന്നു. അവന്റെ വായ് തല്ല് വിളിച്ചു വരുത്തുന്നു. മൂഡന്റെ വായ് അവന് നാശം – അവന്റെ അധരങ്ങൾ അവന്റെ പ്രാണന് കെണി. സദൃശ – 26:18-21- കൂട്ടുകാരനെ വഞ്ചിച്ചിട്ട് അത് കളി എന്നുപറയുന്ന മനുഷ്യൻ തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെ പോലെയാകുന്നു. വിറക് ഇല്ലാഞ്ഞാൽ തീ കെട്ടുപോകും നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതാകും. കരി കനലിനും വിറക് തീക്കും എന്ന പോലെ വഴക്ക് കാരൻ കലഹം ജ്വലിപ്പിക്കുന്നതിന് കാരണം. നശിപ്പിക്കുവാൻ പ്രാപ്തമായ ഒരു നാ പിന്നെ നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്.
രചന – ഡോ. ഡീക്കൺ ടോണി മേതല