5 – കാഴ്ച കാണാനും ധൂർത്തടിക്കാനുമുള്ള ആഗ്രഹം
ചിലർക്ക് എപ്പോഴും യാത്ര ചെയ്യുന്നതും ടൂർ പോകുന്നതും കാഴ്ച കാണുന്നതുമൊക്കെ വലിയ ആഗ്രഹമാണ് തന്നെയുമല്ല പണം ധൂർത്തടിച്ച് കളയുകയും ചെയ്യും നല്ല ഫാഷൻവസ്ത്രങ്ങളും വീട്ടുപകരണങ്ങളും കണ്ടാൽ വാങ്ങും ഇനി നിങ്ങൾ ചിന്തിക്കേണ്ടത് ഇനി കുട്ടിക്കളിയല്ല വിവാഹം കഴിഞ്ഞ് ഒരു കുടുംബത്തിന്റെ കെട്ടുപാടുകൾ നിർവ്വഹിക്കുന്നു. അത്യാവശ്യത്തിന് സംസാരിക്കുക അത്യാവശ്യ കാര്യങ്ങൾക്കായി പണം ചെലവാക്കുക. ചെയ്യണ്ടതായ കാര്യങ്ങൾ ചെയ്യണം. ഈ കാരണത്താൽ പല ഭവനങ്ങളിലും ഒച്ചപ്പാട് ഉണ്ടായിട്ടുണ്ട്.
6- ഭർത്താവിന്റെ ആവശ്യങ്ങൾ നിഷേധിക്കുന്ന ഭാര്യ
ഭർത്താവിന്റെ ആവശ്യങ്ങൾ ഭാര്യയല്ലാതെ മറ്റാരാണ് നിർവ്വഹിക്കേണ്ടത്. അത് കൃത്യമായി ചെയ്തില്ലങ്കിൽ ചെയ്യുന്നവരുടെയടുക്കൽ പോകും. ആവശ്യത്തിന് തുണി അലക്കി മടക്കി തേച്ച് കൊടുക്കുക. സമയത്ത് ഭക്ഷണം ഒരുക്കി കൊടുക്കുക – എല്ലാ കാര്യത്തിനും കഷ്ടങ്ങൾക്കും നഷ്ടങ്ങൾക്കും ലാഭത്തിനും ഒപ്പം നിൽക്കുക – ഭർത്താവിന് കീഴ്പെട്ട് ജീവിക്കാത്ത ഭാര്യക്ക് ഒരിക്കലും നല്ല ഭാര്യയായിരിക്കാൻ കഴിയില്ല
– 7 കുടുംബവും കുഞ്ഞുങ്ങളെയും ശ്രദ്ധിക്കാതെ TV യിലും ഫോണിലും കണ്ടു കൊണ്ടിരിക്കുക. കുത്തിന് പാൽ കൊടുത്ത് ഉറക്കി കിടത്തിയിട്ട് അയൽപക്കത്തു പോയി ഇരുന്ന് വർത്തമാനം പറഞ്ഞ് കൊണ്ടു നിൽക്കുന്നു ഈ സമയത്താണ് കുഞ്ഞ് എഴുന്നേറ്റ് കരയുന്നതും താഴെ മറിഞ്ഞു വീഴുന്നതും ഒത്തിരിഭവങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ആണ് ഇത്. മക്കളെക്കാൾ സീരിയസായി സീരിയൽ മാത്രം ശ്രദ്ധിച്ചിരുന്നാൽ അതു കൊണ്ട് ഒരു പാട് നഷ്ടങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവും വീട്ടുകാരിൽ നിന്ന് പീട്ടും പേരും സാധാരണയാണ്. കുഞ്ഞ് പോയി മുറ്റത്തു നിന്ന് കോഴി കാഷ്ടം വാരി തിന്നുകയും അടുപ്പിൽ കൈയ്യിടുകയും ബക്കറ്റിൽ വെള്ളത്തിൽ കളിച്ച് വീഴുകയും എല്ലാം സംഭവിക്കുന്നത് നാം എല്ലാ ദിവസവും അറിവുള്ളതാണല്ലൊ
വീട് വൃത്തിയാക്കാനോ മാറാമ്പല തുടക്കാനോ ഒന്നും സമയമില്ല. പാത്രങ്ങൾ വേണ്ടതുപോലെ കഴുകി വെക്കാതെ ബാത്ത്റൂമിലും വാഷ് ബെയ്സ് സനിലും ഒന്നും ശ്രദ്ധിക്കുന്നില്ല. മ്ലേച്ചമായ പുസ്തകങ്ങൾ വായന നോവൽ കഥകൾ എല്ലാം വായിച്ച് Tv യിലൂടെ വരുന്ന ഡാൻസും വൃത്തികെട്ടവയും കൊള്ളയും കൊലയും എല്ലാം കണ്ട് മക്കൾ വളരുന്നു. മക്കൾ അപ്പുറത്തെ കട്ടിലിലും ഇപ്പുറത്തെ കട്ടിലിലും കിടക്കുമ്പോൾ മക്കൾ പലതും മാതൃകയാക്കുന്നു ഭാര്യയെ പേടിച്ച് കഴിയു ഒട്ടേറെ ഭർത്താക്കന്മാർ കഴിയുന്നുണ്ട്. അതിനാൽ അഹങ്കാരം കളഞ്ഞ് കുടുംബ മഹിമയും പാരമ്പര്യവും പറഞ്ഞ് എന്റെ വീട്ടിൽ ആനയുണ്ട് കോടിശ്വരന്മാരാണ് എനിക്ക് അടുക്കളയിൽ കയറാൻ പറ്റില്ല എന്റെ ഉടുപ്പിൽ കരിയാവും എന്നെല്ലാം പറയുന്ന ഭാര്യമാർ ഉള്ള ഭവനത്തിൽ ഒരിക്കലും സ്വസ്ഥതയും സമാധാനവും കിട്ടില്ല.
. തുടരും – ഇത് ഭാര്യമാരെ കുറ്റപ്പെടുത്തുന്നതല്ല കേട്ടോ. ഒത്തിരി കുടുംബങളിൽ കണ്ടുവരുന്ന ഒന്നാണ്. ഇപ്പോൾ പറയുന്നത് ഭാര്യമാരോടാണ്. ഇതു കഴിയുമ്പോൾ ഭർത്താക്കന്മാർക്ക് ഉള്ളത് വെച്ചിട്ടുണ്ട്.
✍ഡോ. ഡീക്കൺ ടോണി മേതല