ഫിലഡൽഫിയാ: ഫിലാഡൽഫിയയിലെ ആദ്യകാല മലയാളികളിലൊരാളും, ഫിലാഡഫിയാ സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തോഡോക്സ് ചർച്ച് സ്ഥാപക മെമ്പറുമായിരുന്ന പരേതനായ ഡോ. വർക്കി ഫിലിപ്പിന്റെ സഹധർമ്മിണി മേരി ഫിലിപ്പ് (88 ) നിര്യാതയായി.
അയ്മനം കൊല്ലുങ്കേരിയിൽ റ്റി.ജെ. ജോണിന്റെയും മറിയാമ്മ ജോണിന്റെയും മകളായ മേരി, ഡോ. വർക്കി ഫിലിപ്പുമായുള്ള വിവാഹശേഷം 1961 ൽ ഫിലാഡൽഫിയായിൽ എത്തി. ഭർത്താവുമൊന്നിച്ച് റെഡ്ഡിങ്ങിൽ ആയിരുന്നു താമസം. ഡോ. ജോർജ്ജ് ഫിലിപ്പ് MD, ജോൺ ഫിലിപ്പ്, നീന മറിയം ഫിലിപ്പ് എന്നിവർ മക്കളും . നഥാനിയേൽ ജോർജ് ഫിലിപ്പ്, ഐസക് അലക്സാണ്ടർ ഫിലിപ്പ് എന്നിവർ കൊച്ചുമക്കളുമാണ് .
പൊതുദർശനം: നാളെ (ഞായറാഴ്ച) ഉച്ചയ്ക്ക് ഒരുമണി മുതൽ മൂന്നുമണിവരെയുള്ള സമയങ്ങളിൽ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തോഡോക്സ് ചർച്ചിൽ നടക്കും. (4136 HULMEVILLE ROAD , BENSALEM , PA 19020 ).
വെരി റവ. കെ.മത്തായി കോർ എപ്പിസ്കോപ്പ ഫാ. ഷിബു വേണാട് മത്തായി (വികാരി) ഫാ. ജോർജ്ജ് മാത്യു ജൂനിയർ എന്നിവരുടെ നേതൃത്വത്തിൽ 3 മണി മുതൽ 4 വരെ നടക്കുന്ന സംസ്ക്കാര ശുശ്രൂഷയ്ക്ക് ശേഷം ബെൻസേലം റോസ്ഡെയ്ൽ മെമ്മോറിയൽ പാർക്കിലുള്ള സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തോഡോക്സ് ചർച്ച് സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും. (3850 RICHLIEU ROAD , BENSALEM , PA 19020 )