17.1 C
New York
Monday, May 29, 2023
Home Health മലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

ഓരോ സമയത്തും പഴം കഴിയ്ക്കുമ്പോള്‍ ഗുണങ്ങള്‍ പലതാണ്. അത്താഴശേഷവും ഗുണങ്ങളില്‍ വ്യത്യാസമുണ്ട്. പൊട്ടാസ്യത്താല്‍ സമ്പുഷ്ടമാണ് പഴം. ഇത് ബിപി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ച് ഉറക്കത്തില്‍ ബിപി നിയന്ത്രിച്ച് ഹൃദയാരോഗ്യം കാത്ത് സൂക്ഷിക്കും.

പഴം രാത്രിയില്‍ കഴിയ്ക്കുമ്പോള്‍ വിറ്റാമിന്‍ ബി 6 കൂടുതല്‍ ലഭിയ്ക്കും. ശരീരത്തില്‍ ഉപാപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വൈറ്റമിനാണിത്. എന്നു പറഞ്ഞാല്‍ ഉറക്കത്തില്‍ തടി കുറയ്ക്കാന്‍ സഹായിക്കുമെന്നര്‍ത്ഥം.

മസില്‍ വേദന പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ്. രാത്രിയില്‍ പഴം കഴിയ്ക്കുന്നത് ശരീരത്തിലെ ഇലക്ട്രോളൈറ്റുകളുടെ അളവു കാത്തു സൂക്ഷിയ്ക്കുന്നു. ഇതുവഴി മസില്‍ വേദനയകറ്റും. പഴത്തിലെ ഫൈബര്‍ ദഹനത്തെ സഹായിക്കുകയും രാവിലെ നല്ല ശോധനയുണ്ടാക്കുകയും ചെയ്യും.

രാത്രിയില്‍ രക്തത്തിലെ ഗ്ലൂക്കോസ് തോതുയരാതിരിയ്ക്കാനും ടൈപ്പ് 2 പ്രമേഹം ഇതുവഴി നിയന്ത്രിയ്ക്കുന്നതിനും പഴം ഏറെ നല്ലതാണ്. വയറ്റില്‍ ആസിഡ് ഉല്‍പാദനം തടയാന്‍ പഴം നല്ലതാണ്. പ്രത്യേകിച്ച് രാത്രി ഭക്ഷണം അസിഡിറ്റിയുള്ളതെങ്കില്‍ വയറ്റിലെ അള്‍സറുണ്ടാക്കുന്ന ബാക്ടീരിയകളെ തടയാനും പഴത്തിനു കഴിയും.

ഇരുട്ടില്‍ മെലാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് നല്ല ഉറക്കത്തിന് പ്രധാനമാണ്. പഴം മെലാട്ടനിന്‍ ഉല്‍പാദനത്തിനു സഹായിക്കും. ഇതുവഴി നല്ല ഉറക്കവും ലഭിക്കും. രാത്രി മധുരം കഴിയ്ക്കുന്ന ശീലമുള്ളവര്‍ക്ക് ആരോഗ്യപരമായ വഴിയാണിത്. മാത്രമല്ല, രാത്രിയില്‍ വിശക്കുന്നതും അസമയത്തെ ഭക്ഷണവും തടയുകയും ചെയ്യും.

ചെറിയ ഒരു പഴം അരക്കപ്പു ഫലത്തിനും വലിയത് ഒരു കപ്പു പഴങ്ങള്‍ക്കു തുല്യമാണ്. ഒരാള്‍ക്ക് ദിവസവും ഒന്നര മുതല്‍ രണ്ടു കപ്പു വരെ ഫലവര്‍ഗങ്ങള്‍ ആവശ്യമാണെന്ന് അമേരിക്കന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇടിവെട്ടി മഴ വ്യാഴാഴ്ച വരെ പെയ്യും; ഇന്ന് നാലു ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന്...

ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം.

അഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്....

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...
WP2Social Auto Publish Powered By : XYZScripts.com
error: