17.1 C
New York
Wednesday, March 22, 2023
Home Health മലയാളി മനസ്സ് .. ആരോഗ്യ വീഥി

മലയാളി മനസ്സ് .. ആരോഗ്യ വീഥി

വിയര്‍പ്പുഗന്ധം പലരുടേയും പ്രശ്നമാണ്. ചില സ്വാഭാവിക വഴികളിലൂടെ വിയര്‍പ്പുനാറ്റത്തെ പ്രതിരോധിക്കാം.

ദിവസവും എട്ടുഗ്ലാസ് വെള്ളം കുടിക്കുക. ഇത് ശരീരത്തില്‍ ജലാംശം നിലനിറുത്തി വിയര്‍പ്പിന്റെ ദുര്‍ഗന്ധമകറ്റും.

അമിത മദ്യപാനം ശരീരത്തില്‍ അഡ്രിനാലിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കും. ഇത് വിയര്‍പ്പ് ദുര്‍ഗന്ധമുള്ളതാക്കും. കാപ്പിയും അഡ്രിനാലിന്‍ ഉത്പാദനം കൂട്ടുന്ന പാനീയമാണ്. വിയര്‍പ്പിന് ദുര്‍ഗന്ധമുള്ളവര്‍ അമിത മസാല, എരിവ് , വെളുത്തുള്ളി, കാബേജ്, കോളിഫ്ളവര്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞാലും വിയര്‍പ്പിന് ദുര്‍ഗന്ധമുണ്ടാകും. മഗ്നീഷ്യം അടങ്ങിയിട്ടുള്ള ഏത്തപ്പഴം, തൈര്, ധാന്യങ്ങള്‍ എന്നിവ കഴിച്ച് പ്രശ്നം പരിഹരിക്കാം.

മാനസികസമ്മര്‍ദ്ദം അമിത വിയര്‍പ്പിന് കാരണമാകുന്നുണ്ട്. അതിനാല്‍ മാനസികോന്മേഷം നിലനിറുത്തുക. ചിലതരം മരുന്നുകളുടെ ഉപയോഗം വിയര്‍പ്പിന് ദുര്‍ഗന്ധമുണ്ടാക്കും.

സുഖപ്രദമായ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിയര്‍പ്പുനാറ്റത്തെ ഒരു പരിധി വരെ തടയും. സ്ലീവ്ലെസ്സ് ആയ വസ്ത്രങ്ങള്‍ വിയര്‍പ്പുഗന്ധത്തെ വര്‍ധിപ്പിക്കും. ഒരിക്കല്‍ ധരിച്ച വസ്ത്രങ്ങള്‍ കഴുകിയതിന് ശേഷം മാത്രം പിന്നീട് ധരിക്കുക. അനാവശ്യമായ രോമങ്ങള്‍ നീക്കം ചെയ്യുന്നത് വിയര്‍പ്പുഗന്ധം കുറയ്ക്കാന്‍ സഹായിക്കും.

സള്‍ഫര്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളാണ് വിയര്‍പ്പുഗന്ധത്തിന് പ്രധാനമായും കാരണമാകുന്നത്. സവാള, വെളുത്തുള്ളി തുടങ്ങിയവ ആഹാരത്തില്‍ കൂടുതലായി ഉപയോഗിച്ചാലും വിയര്‍പ്പുഗന്ധമുണ്ടാകും

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...

*ശുഭദിനം* | 2023 | മാർച്ച് 23 | വ്യാഴം ✍ കവിത കണ്ണന്‍

ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ...

ഹുയാങ്സാങും ശ്രീബുദ്ധനും ✍ശ്രീകുമാരി ശങ്കരനെല്ലൂർ

സ്വർലോകം. സന്മാർഗ്ഗികളായവരാണ് സ്വർലോകത്തിൽ എത്തുന്നത് .പ്രസിദ്ധ ബുദ്ധമത ഗ്രന്ഥകർത്താവായ ഹുയാങ് സാങ് സ്വർഗ്ഗത്തിന്റെ വിവിധ ഭാഗത്തിലൂടെ സഞ്ചരിക്കുകയാണ് . അമേരിക്ക ജപ്പാൻ ബ്രിട്ടൻ തുടങ്ങിയ പല രാജ്യക്കാരെ കണ്ടു കണ്ട് വരുമ്പോൾഒരു വിജനമായ സ്ഥലത്ത്...
WP2Social Auto Publish Powered By : XYZScripts.com
error: