പുതിയ കാലത്തിൻ്റെ വാർത്താ സ്പന്ദനമായ് അക്ഷരാർത്ഥത്തിൽ മാറിയ, ലോകമൊട്ടുക്കുമുള്ള മലയാളികളുടെ വിരൽത്തുമ്പിൽ എന്നും എത്തുന്ന മലയാളി മനസ്സിൻ്റെ സഹയാത്രികനായിട്ട് രണ്ടു വർഷങ്ങൾ പിന്നിട്ടു.
വിവിധ സാഹിത്യ കൂട്ടായ്മകളിലും സ്വന്തം പേജിലും എഴുതി മുന്നോട്ട് പോകുന്ന സമയത്ത് പ്രിയപ്പെട്ട സുഹൃത്തും എഴുത്തുകാരിയും ഇപ്പോൾ മലയാളി മനസ്സിൻ്റെ എഡിറ്റോറിയൽ ബോർഡിൽ അംഗവുമായ ശ്രീമതി ജിത ദേവൻ
മലയാളി മനസ്സിലേക്ക് ഒരു കവിത ചോദിച്ചു. അത് പ്രസിദ്ധീകരിച്ചു വന്നതിന് ശേഷം
മാനേജിംഗ് ഡയറക്ടർ ശ്രീ.രാജു ശങ്കരത്തിൽ സാറിൻ്റെ നിർദ്ദേശപ്രകാരം
‘സ്നേഹ സന്ദേശം ‘ എന്ന ഞായർ ദിന പംക്തി എഴുതുവാൻ ആരംഭിച്ചത് മുതൽ മലയാളി മനസ്സ് എന്റെ ജീവിതത്തിൻ്റെ ഭാഗമായി മാറി.
ലോകത്തിലെ പ്രമുഖമായ അച്ചടി മാധ്യമങ്ങൾ പോലും അതുവേണ്ടെന്ന് വെച്ച് ഓൺലൈൻ പത്രത്തിലേക്ക് ചുവടു മാറ്റിയതിന്
ഒട്ടനവധി ഉദാഹരണങ്ങൾ നമുക്ക് കാണാം.
മലയാളനാടിനേയും മാതൃഭാഷയേയും അത്രയേറെ സ്നേഹിച്ചിരുന്ന കോട്ടയം ശങ്കരത്തിൽ കുടുംബാംഗവും, പ്രഗത്ഭനായ മാധ്യമ പ്രവർത്തകനുമായ
ശ്രീ. രാജു ശങ്കരത്തിൽ സാർ വിജ്ഞാനം വിരൽത്തുമ്പിലാണ് ഇനിയുള്ള കാലം എന്ന തിരിച്ചറിവോടെ, താൻ എവിടെ ആയിരിക്കുന്നുവോ അവിടെ നിന്നു തന്നെ മലയാളികളുടെ മനസ്സിൻ്റെ വാതായനങ്ങൾ തുറക്കാനാവും എന്ന പൂർണ്ണ ബോധ്യത്തോടെ, മനസ്സിൽ തങ്ങിനിൽക്കുന്ന ‘മലയാളി മനസ്സ് ‘ എന്ന നാമത്തിൽ ആരംഭിച്ച പത്രം ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടി എന്നത് അദ്ദേഹത്തിൻ്റെ ആത്മാർപ്പണമൊന്നുകൊണ്ട് മാത്രമാണ്. അതുപോലെ തന്നെ യു. എസ്. കൗൺസിലിൻ്റേയും സ്റ്റേറ്റിൻ്റേയും അംഗീകാരത്തോടെ നിയമപരമായ രജിസ്ട്രേഷനോടെ പ്രവർത്തിക്കുന്ന മലയാളി മനസ്സിൻ്റെ അടിത്തറയും ശക്തമാക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു എന്നതും ഏറെ പ്രശംസനീയം.
വാർത്തകൾ , വിജ്ഞാനപ്രദമായ വ്യത്യസ്ത പംക്തികൾ, ലേഖനങ്ങൾ, കഥകൾ, കവിതകൾ, നോവലുകൾ, സിനിമാ നിരൂപണങ്ങൾ, സ്പോർട്സ് , യാത്രാവിവരങ്ങൾ, മത ബോധനങ്ങൾ ,പാചകം ,ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അറിയേണ്ടതെല്ലാം
വായനക്കാരിൽ എത്തിക്കുന്നതിൽ ഇതര മാധ്യമങ്ങൾക്ക് മാതൃകയാണ് മലയാളി മനസ്സ്.
മലയാളി മനസ്സിൻ്റെ തുടക്കം അനിവാര്യമായ കാലത്ത് തന്നെയായിരുന്നു എന്നത്
മലയാളത്തിലെ മുൻനിര പത്രങ്ങൾ എല്ലാം തന്നെ ഓൺലൈൻ പത്രങ്ങൾ ആരംഭിച്ചതിൽ നിന്നും മനസ്സിലാക്കാം.
മലയാള മനോരമയുടെ സീനിയർ എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ച മാനേജിംഗ്
എഡിറ്റർ ശ്രീ മാത്യുസ് ശങ്കരത്തിൽ സാറിൻ്റെ അനുഭവസമ്പത്തും മലയാളി മനസ്സ് ചുരുങ്ങിയ കാലം കൊണ്ട് വായനക്കാരുടെ മനസ്സിൽ ഇടം നേടുവാൻ മുഖാന്തരമായി.
സ്നേഹ സന്ദേശവുമായി മലയാളി മനസ്സിൻ്റെ വായനക്കാർക്ക് മുൻപിൽ എത്തിയ എന്നെ എഡിറ്റോറിയൽ ബോർഡ് അംഗമായി തെരഞ്ഞെടുത്തതിൽ ഏറെ സന്തോഷം..അഭിമാനം..
നന്ദി വാക്കുകൾക്കതീതമാണ് .. എങ്കിലും മലയാളി മനസ്സിൻ്റെ മാനേജിംഗ് ഡയറക്ടർ
ശ്രീ. രാജു ശങ്കരത്തിൽ സാറിനോടും , മാനേജിംഗ് എഡിറ്റർ ശ്രീ. മാത്യുസ് ശങ്കരത്തിൽ സാറിനോടും ഈ അംഗീകാരത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ.🙏
“മലയാള നാടിനെ
മറക്കാത്തവർ നമ്മൾ
മാതൃഭാഷയെ പ്രാണനായ് കരുതുന്നവർ നമ്മൾ,,
“മലയാളി മനസ്സിൻ്റെ
സഹയാത്രികർ നമ്മൾ
ഇനിയുള്ള നാളുകൾ
നാം ഒരുമിച്ച് തന്നെ..”
മലയാളി മനസ്സ് യാത്ര തുടരുകയാണ് ..
ഇനിയും മുന്നോട്ട്..
മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് ..
ഒപ്പം ഞാനുമുണ്ട്..
സ്നേഹത്തോടെ,
ബൈജു തെക്കുംപുറത്ത്
🙏💚