കുഞ്ഞാന

രചന: ദേവിമനു
കുമ്പകുലക്കി വരുന്നുണ്ടേ
കുണുങ്ങി കുണുങ്ങി വരുന്നുണ്ടേ
കുട്ടിക്കുറുമ്പനാന
കുഞ്ഞനാന കുഞ്ഞാന
ചെവിയതു രണ്ടുണ്ടേ
ചെരിഞ്ഞ് വീശുന്നുണ്ടേ
ചന്തത്തിലാടുന്നുണ്ടേ
ചങ്ങാതിയാന കുഞ്ഞനാന
കണ്ണുകൾ രണ്ടുണ്ടേ
കറുകറുത്ത മെയ്യാണേ
കാലുകൾ നാലാണേ
കുസൃതിയാണേ കുഞ്ഞാന
വാശിയേറെയുണ്ടേ
വാലുയർത്തിയോടുന്നുണ്ടേ
തുരുതുരെ വെള്ളം കോരി തൂവും
തുമ്പിക്കൈയ്യൊന്നുള്ള കുഞ്ഞനാന
ദേവി ടീച്ചർ
************************************************************************
കുട്ടിക്കുരങ്ങന്മാർ
രചന: ശ്രീകല മോഹൻദാസ്
കാട്ടിന്നുള്ളിലെ പേരമരക്കൊമ്പിൽ
ചാടിക്കളിക്കുന്നു കുട്ടിക്കുരങ്ങന്മാർ
അങ്ങോട്ടു ചാടിയും ഇങ്ങോട്ടു ചാടിയും
ചില്ലകൾ തോറും തൂങ്ങിക്കിടന്നും
കേറി മറിഞ്ഞും കോക്രി കാണിച്ചും
വിക്രമൻമാരവർ കാട്ടും കുറുമ്പുകൾ…
താഴെ ഒച്ചയനക്കം കേൾക്കുന്ന നേരത്തു
തുഞ്ചത്തേക്കോടിക്കയറും വിരുതന്മാർ…
നമ്മൾ കാട്ടുന്ന പോലൊക്കെ കാട്ടും മിടുക്കന്മാർ
ഇക്കൂട്ടരല്ലാതെയാരുണ്ടുലകിൽ…
ശ്രീകല മോഹൻദാസ്