17.1 C
New York
Wednesday, March 29, 2023
Home Health മലയാളി മനസ്സ് .. ആരോഗ്യ വീഥി

മലയാളി മനസ്സ് .. ആരോഗ്യ വീഥി

ലോകമെമ്പാടുമുളള ഉപ്പിന്റെ അമിത ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയാണ് ലോകാരോഗ്യ സംഘടന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇതനുസരിച്ച് കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇത് മൂലമുണ്ടാകുന്ന രോഗങ്ങള്‍ മൂലം 70 ലക്ഷത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്ന് ഈ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.

ലോകത്തിലെ ഭൂരിഭാഗം ആളുകളും പ്രതിദിനം 10.8 ഗ്രാം ഉപ്പ് കഴിക്കുന്നു. എന്നാല്‍ ശരിയായ ആരോഗ്യത്തിന് ഈ അളവ് പ്രതിദിനം 5 ഗ്രാം ആണ്. അതായത്, ഭൂരിഭാഗം ആളുകളും ദിവസവും ഇരട്ടി ഉപ്പ് കഴിക്കുന്നവരാണെന്നര്‍ഥം. ഇതുമൂലം രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. കൂടാതെ ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റ് ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു.

ഉപ്പിലടങ്ങിയിരിക്കുന്ന സോഡിയം രക്തക്കുഴലുകളെ വികസിപ്പിക്കുകയും ഇതുമൂലം ഹൃദയവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ ഉപ്പിന്റെ കാര്യത്തില്‍ സ്ഥിതിഗതികള്‍ ഗുരുതരമായി മാറിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

ഇന്ന് അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപ്പ് കൂടാതെ സംസ്‌കരിച്ച, ടിന്നിലടച്ചതോ പാക്കറ്റുകളിലോ ലഭിക്കുന്ന റെഡിമെയ്ഡ് ഭക്ഷണത്തിന്റെ ഉപയോഗം വര്‍ധിച്ചു. ഇതില്‍ സോഡിയത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇത്തരത്തില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപ്പും പുറത്തുനിന്നുള്ള ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന ഉപ്പു കൂടിയാകുമ്പോള്‍ ശരീരത്തില്‍ ഉപ്പിന്റെ അളവ് വളരെ ഉയര്‍ന്നതാകുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ഇത് അനുഭവപ്പെടില്ലെങ്കിലും ഈ ഉപ്പ് പതുക്കെ ശരീരത്തില്‍ അതിന്റെ പ്രഭാവം കാണിക്കുകയും ഒരു ദിവസം അത് ഹൃദയത്തെ ബാധിക്കുകയും ചെയ്യാം.

2030ഓടെ ഉപ്പിന്റെ ഉപയോഗം 30 ശതമാനം കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം. ഇതിനായി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം ദൈനംദിന ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: