കോവിഡ് ബാധിതര്‍ക്ക് രോഗമുക്തിക്ക് ശേഷം ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ തുടര്‍ച്ചയായ നെഞ്ചു വേദനയ്ക്ക് സാധ്യതയുണ്ടെന്ന് പഠനം. അമേരിക്കയിലെ സാള്‍ട്ട് ലേക്ക് സിറ്റിയിലുള്ള ഇന്റര്‍മൗണ്ടന്‍ ഹെല്‍ത്തിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.
ഹൃദ്രോഗ സംബന്ധമായ ലക്ഷണങ്ങള്‍ക്കായി 150000 പേരുടെ ഡേറ്റ ഗവേഷകര്‍ പരിശോധിച്ചു. മൂന്ന് സംഘങ്ങളായി ഇവരെ തരംതിരിച്ചാണ് പഠനം നടത്തിയത്. 18 ന് മുകളില്‍ പ്രായമുള്ള കോവിഡ് പോസിറ്റീവ് ആയിരുന്നവര്‍ ആദ്യ ഗ്രൂപ്പിലും കോവിഡ് നെഗറ്റീവ് ആയവര്‍ രണ്ടാമത്തെ ഗ്രൂപ്പിലും ഉള്‍പ്പെടുന്നു.
കോവിഡ് കാലത്തിന് മുന്‍പുള്ള 2018 ജനുവരി 1 മുതല്‍ 2019 ഓഗസ്റ്റ് 31 വരെയുള്ള കാലഘട്ടത്തില്‍ പരിശോധിക്കപ്പെട്ട രോഗികളുടെ വിവരങ്ങള്‍ കണ്‍ട്രോള്‍ ഗ്രൂപ്പായും ഉപയോഗിച്ചു. ഇതില്‍ നിന്ന് കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് ആറ് മാസങ്ങള്‍ക്കും ഒരു വര്‍ഷത്തിനു ശേഷവും നെഞ്ചുവേദന അനുഭവപ്പെടുന്നതിന്റെ തിരക്ക് അധികമാണെന്ന് കണ്ടെത്തി. ഇത് ഈ രോഗികളില്‍ ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങള്‍ തുടര്‍ന്നും ഉണ്ടാകാനുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു.
അതേ സമയം ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അതിഗുരുതര സാഹചര്യങ്ങളുടെ നിരക്ക് കോവിഡ് രോഗികളില്‍ ഉയര്‍ന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ന്യൂ ഓര്‍ലിയന്‍സില്‍ നടന്ന അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ 2023 ലെ സയന്റിഫിക്ക് കോണ്‍ഫറല്‍ പഠനഫലം അവതരിപ്പിക്കപ്പെട്ടു.