വേനല്‍ക്കാലത്ത് ആരോഗ്യ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് ചര്‍മ സംരക്ഷണവും. ചൂടും വെയിലും പൊടിയും അധികം ഏല്‍ക്കുന്ന സമയമായതിനാല്‍ ചര്‍മ്മത്തെയും അത് സാരമായി ബാധിക്കും. വേനല്‍കാലത്തെ ചര്‍മ്മ സംരക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് സണ്‍സ്‌ക്രീന്‍.
കടുത്ത വെയില്‍ ചര്‍മ്മത്തില്‍ പതിക്കുന്നത് കാന്‍സര്‍ വരാനുള്ള സാധ്യത പോലും വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടാതെ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് മൂലം ചര്‍മ്മത്തില്‍ ചുളിവുകള്‍ വരാനും സാധ്യതയുണ്ട്. അതുകൊണ്ട് പുറത്തു പോകുമ്പോഴെല്ലാം സണ്‍സ്‌ക്രീന്‍ പുരട്ടുക. കുറഞ്ഞത് എസ്പിഎഫ് 30 ഉള്ള സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ ശ്രദ്ധിക്കുക.ഇത് ചര്‍മ്മത്തിന് കേടുപാടുകള്‍ വരുത്തുന്ന അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കും.
വേനല്‍ക്കാലത്ത് പല കാരണങ്ങളാല്‍ നമ്മുടെ ചര്‍മ്മം പെട്ടന്ന് വരണ്ടുപോകും. അതുകൊണ്ട് തന്നെ ലൈറ്റ് മോയ്സ്ചറൈസര്‍ തെരഞ്ഞെടുക്കുന്നത് ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും ചര്‍മ്മം വരളുന്നത് ഒഴിവാക്കാനും സഹായിക്കും.
ചൂടുള്ള ദിവസങ്ങളില്‍ കനത്ത മേക്കപ്പ് ഒഴിവാക്കുക. വേനല്‍കാലത്ത് വിയര്‍പ്പ് കൂടുതലായിരിക്കും. വിയര്‍പ്പ് മൂലം മേക്കപ്പ് നാശമാകാനും സാധ്യതയുണ്ട്. ലൈറ്റ് മേക്കപ്പാണ് വേനല്‍ക്കാലത്ത് ഏറ്റവും നല്ലത്. ചര്‍മ്മസംരക്ഷണത്തെ പോലെ തന്നെ ധരിക്കുന്ന വസ്ത്രത്തിലും ശ്രദ്ധകൊടുക്കണം.
ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ ധരിക്കുന്ന വസ്ത്രം വലിയ പങ്ക് വഹിക്കുന്നു. അയഞ്ഞതും ഇരുണ്ട നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഗുണം ചെയ്യും. തൊപ്പിയും സണ്‍ഗ്ലാസുകളും ധരിക്കുന്നതും നല്ലതാണ്. കഠിനമായ വേനല്‍ക്കാലത്ത് മുഖത്ത് അടിഞ്ഞുകൂടിയ വിയര്‍പ്പും അഴുക്കും വൃത്തിയാക്കണം. എന്നാല്‍ എപ്പോഴും മുഖം കഴുകുന്നതിനെ വിദഗ്ധര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ സ്വാഭാവിക ഈര്‍പ്പം നീക്കും. ചര്‍മ്മത്തെ സംരക്ഷിക്കുന്ന പ്രകൃതിദത്തമായ ഈര്‍പ്പമുള്ള ഘടകങ്ങള്‍ ശരീരം ഉത്പാദിപ്പിക്കുന്നുണ്ട്. ഇടയ്ക്കിടെ മുഖം കഴുകുന്നത് ചര്‍മ്മത്തെ വരണ്ടതാക്കും.