ഇതാ, ഒരു സുഗന്ധ പുഷ്പം വിരിയുന്നു.. മലയാളി മനസ്സ് വിഷ്വൽ മീഡിയായ്ക്ക് തുടക്കം കുറിക്കുന്നു..
മൂന്നു വർഷമായി അക്ഷരങ്ങളുടെയും ആശയങ്ങളുടെയും സംഗമവേദി ഒരുക്കുന്ന മലയാളി മനസ്സ് എന്ന ഈ ഓൺലൈൻ പത്രം പുതിയ ഒരു ഭ്രമണപദമാണ് തുറക്കുന്നത്. ജൈത്രയാത്രയുടെ തുടർച്ച..,
മൃദുവായ ഒരു പുതുമഴ പോലെ പെയ്ത് മലയാളികളുടെ ഉള്ളിനെ കുളിരണിയിച്ച് വസന്തം വിടർത്തിയ മലയാളി മനസ്സ് പത്രം, ഇന്നിതാ നിങ്ങളുടെ മുമ്പിൽ ദൃശ്യ വിസ്മയങ്ങൾ ഒരുക്കുവാൻ കടന്നു വരുന്നു. മാധ്യമ ലോകത്തെ ആകാശത്തെ പുതു നക്ഷത്രം മലയാളി മനസ്സ് പത്രം വിഷ്വൽ മീഡിയ ചാനൽ ആരംഭിക്കുമ്പോൾ ഏവരുടെയും മനസ്സിൽ രണ്ട് നക്ഷത്രങ്ങൾ ഒരുമിക്കുന്ന പ്രതീതി. പൂർവ്വകാലസ്‌മൃതികളിലെ സുഖം നുകരുമ്പോഴും വർത്തമാന കാലത്തിന്റെ ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ അനുവദിക്കാതെ വരുംകാലത്തെ അനശ്വരമാക്കുവാൻ കഴിയുന്ന ഒരു ദൃശ്യാവിഷ്ക്കാരം അതായിരിക്കും മലയാളി മനസ്സ് വിഷ്വൽ മീഡിയ ചാനൽ.
മൂന്ന് വർഷം കൊണ്ട് മലയാളി മനസ്സ് പത്രത്തെ ഓൺലൈൻ പത്രങ്ങളുടെ ഒന്നാംനിരയിലെത്തിച്ച ധീഷണാശാലിയായ ചീഫ് എഡിറ്റർ രാജു ശങ്കരത്തിലിന്റെ നേതൃത്വവും മേൽനോട്ടവും ഈ ദൃശ്യ വിരുന്നിനെ വ്യത്യസ്തവും ഭാവനാ സമ്പന്നവുമാക്കുന്നു .മലയാളത്തിന്റെ മനമറിഞ്ഞു കൊണ്ട് ആരംഭിക്കുന്ന മലയാളി മനസ് വിഷ്വൽ മീഡിയ’ വിജയഭേരി മുഴക്കികൊണ്ട് മുന്നേറുവാൻ ഫിലഡൽഫിയയിലെ ശക്തരും കരുത്തരുമായ വിൻസന്റ് ഇമ്മാനുവൽ, അഡ്വക്കേറ്റ് ജോസ് കുന്നേൽ, ശാലു പുന്നൂസ്, സന്തോഷ് ഏബ്രഹാം, തോമസ് ചാണ്ടി, സജു വർഗീസ്, റോഷൻ പ്ലാംമൂട്ടിൽ, കൊച്ചുമോൻ വയലത്ത്, സിജിൻ തിരുവല്ല, ലിബിൻ പുന്നശ്ശേരിൽ, ജോൺ സാമുവൽ എന്നിവരടങ്ങുന്ന ഒരു വൻ നിര തന്നെ കൂടെയുണ്ട്. ഓജസ്സും തേജസ്സുമുള്ള ഈ പടനായകരുടെ പ്രഭാവവും പ്രതാപവും മലയാളി മനസ്സ് വിഷ്വൽ മീഡിയ സ്വദേശത്തും വിദേശത്തും അനർഘ സുന്ദരമായ കാഴ്ചയുടെ വർണ്ണ വിസ്മയം തീർക്കുമെന്ന് ഉറപ്പുണ്ട്.
ഓൺലൈൻ മാധ്യമങ്ങളിൽ മലയാളി മനസ്സിൻറെ കുതിപ്പാണിത് . പത്രലോകത്ത് മലയാളി മനസ്സ് ഉയർത്തിയ ശക്തമായ മാറ്റൊലി ദൃശ്യ മാധ്യമ രംഗത്തും തുടരുവാൻ.. മലയാള ഭാഷയുടെ നറുമണം ഒട്ടും ചോരാതെ സത്യവും ധർമ്മവും മുൻ നിർത്തി മലയാളി മനസ്സ് വിഷ്വൽ മീഡിയ ആരംഭിക്കുവാൻ നിങ്ങൾ ഏവരുടെയും അനുഗ്രഹം ഉണ്ടായിരിക്കുമല്ലോ.
ചാനൽ ലോഞ്ചിംഗിന്റെ തീയ്യതിയും, സ്ഥലവും, സമയവുമടങ്ങിയ കൂടുതൽ വിവരങ്ങൾ നിങ്ങളെയേവരെയും ഉടനെ അറിയിക്കുന്നതാണ്. മലയാളി മനസ്സ് പത്രത്തെ സസ്നേഹം ഇരുകൈയ്യും നീട്ടി സ്വീകരിച്ച് വിജയത്തേരിൽ മുന്നോട്ടു കുതിപ്പിച്ച നിങ്ങൾ ഏവർക്കും മുന്നിൽ മലയാളി മനസ്സ് വിഷ്വൽ മീഡിയ ചാനൽ സമർപ്പിക്കുവാൻ ഇതാ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു.. ഈ മഹനീയ സംരംഭത്തിന് നിങ്ങൾ ഏവരുടെയും അനുഗ്രഹവും പ്രാർത്ഥനയും സവിനയം അഭ്യർത്ഥിക്കുന്നു.
അഭിനന്ദനങ്ങളും ആശംസകളും. പത്രം പോലെ ഇതും ഒരു ഗംഭീര വിജയം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏👍
Congratulations.
All the good wishes 👍🌷
മലയാളി മനസ്സ് ഓൺലൈൻ ദിനപത്രം ചുരുങ്ങിയ നാൾ കൊണ്ട് നേടിയ അഭൂതപൂർവ്വമായ കുതിപ്പ് ഏവരെയും അമ്പരപ്പിക്കുന്നതും അസൂയതോന്നിപ്പിക്കുന്നതുമാണ്. മലയാളി മനസിന്റെ നവ സംരംഭ വും വിജയിക്കുമെന്ന് ഉറപ്പാണ്. മലയാളി മനസ്സിന്റെ നേടുംതൂണുകളായ ചീഫ് എഡിറ്റർ ശ്രീ രാജു ശങ്കരത്തിലും , മാനേജിങ് എഡിറ്റർ ശ്രീ മാത്യു ശങ്കരത്തിലും ഈ സംരംഭവം പൂർവ്വാധികം ഭംഗിയാക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു.
രാജു ശങ്കരത്തിലിന്റെ അർപ്പണബോധത്തിലും ദീര്ഘവീക്ഷണത്തിലും വിരിയുന്ന നവ കുസുമമായ മലയാളിമനസ് വിഷ്വൽ മീഡിയ, നറുമണം വിതറട്ടെ . സകല നന്മകളും ആശംസകളും നേരുന്നു
ഡോ. മാത്യു ജോയിസ് , ലാസ് വേഗാസ്
മലയാളി മനസ്സിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ പോലെ മീഡിയ ചാനൽ .🙏🙏 അഭിനന്ദനങ്ങൾ
ഭാവുകങ്ങൾ നേരുന്നു❤️❤️