17.1 C
New York
Wednesday, March 29, 2023
Home Literature മലയാള നോവൽ സാഹിത്യം (PART - 3) ✍അവതരണം: പ്രഭ ദിനേഷ്

മലയാള നോവൽ സാഹിത്യം (PART – 3) ✍അവതരണം: പ്രഭ ദിനേഷ്

അവതരണം: പ്രഭ ദിനേഷ്✍

‘മലയാളി മനസ്സ്’ ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും’ മലയാള നോവൽ സാഹിത്യം’ പരമ്പരയുടെ മൂന്നാം ഭാഗത്തിലേക്ക് സ്വാഗതം🙏🙏

ഇന്നത്തെ ഭാഗത്തിലൂടെ അവതരിപ്പിക്കുന്നത് ആദ്യകാല മലയാള നോവലുകളുടെ ഉത്ഭവത്തെ കുറിച്ചും,എഴുതിയ നോവലിസ്റ്റ്കളുടെ പേരുവിവരങ്ങളെ കുറിച്ചുമാണ്.

ഭാഷയിൽ ആദ്യം ഗ്രന്ഥരൂപം പൂണ്ട നോവൽ ജോസഫ് പീറ്റ് എന്ന മിഷണറി തർജ്ജമ ചെയ്ത കാതറൈൻ മുല്ലെൻസിന്റെ ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ( 1854) ആണ്.

മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്നത് ‘അപ്പു നെടുങ്ങാടി’ രചിച്ച കുന്ദലതയാണ് (1887). ഒരു പ്രധാന നോവൽ ആയി കണക്കാക്കപ്പെടുന്നില്ലെങ്കിലും, മലയാള ഭാഷയിലെ ആദ്യ നോവൽ എന്ന പ്രതാപം ഈ നോവലിനുണ്ട്. ഒരു കേരളീയൻ എഴുതിയ ആദ്യനോവലും, മലബാർ മേഖലയിൽ പ്രസിദ്ധീകരിച്ച ആദ്യ നോവലും കൂടിയായിരുന്നു ഇത്. കലിംഗ സാമ്രാജ്യത്തിലെ രാജാവിന്റെ മകളായ കുന്ദലതയെ കേന്ദ്രീകരിച്ചുള്ള ഒരു ചരിത്രവിവരണമായിരുന്നു ഈ നോവൽ.

ഒ. ചന്തുമേനോന്റെ ഇന്ദുലേഖ എന്ന നോവലാണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ (1889) എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. മലയാളസാഹിത്യ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ ഈ നോവലിലൂടെ മലയാളത്തിലെ പുതിയ ഗദ്യസാഹിത്യരൂപത്തിന് പ്രാരംഭം കുറിച്ചു. ഈ നോവലിലെ പ്രധാന കഥാപാത്രത്തെ ശീർഷകം പരാമർശിക്കുന്നു.

ആദ്യകാലമലയാള നോവലിസ്റ്റുകളിൽ പ്രമുഖനായ സി.വി.രാമൻപിള്ള എഴുതിയ ചരിത്ര കാല്പനിക സമ്മിശ്ര സാഹിത്യമായ ‘മാർത്താണ്ഡവർമ്മ’ (1891) എന്ന നോവൽ മലയാള സാഹിത്യത്തിൽ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. ദ്രാവിഡഭാഷയിലെ ആദ്യ ചരിത്രാഖ്യായികയും, തിരുവിതാംകൂറിൽ നിന്നുമുള്ള ആദ്യ നോവലും കൂടിയാണ് മാർത്താണ്ഡവർമ്മ പുല്ലിംഗസ്വഭാവത്തോടു കൂടിയ തലക്കെട്ടിൽ പുറത്തിറങ്ങുന്ന ആദ്യ നോവലും . മാർത്താണ്ഡ വർമ്മയാണ്.

1892 ൽ ഒ. ചന്തുമേനോൻ ‘ശാരദ’ എന്ന നോവൽ എട്ട് അദ്ധ്യായങ്ങൾ ഉൾപ്പെടുന്ന ആദ്യഭാഗം പുറത്തിറങ്ങി. രണ്ടാം ഭാഗം എഴുതിക്കൊണ്ടിരിക്കുന്നതിനിടെ 1899 ൽ അദ്ദേഹം മരിച്ചതിനാൽ ശാരദ എന്ന നോവലിനെ അപൂർണ്ണ നോവലായി കണക്കാക്കുന്നു.

കേരളത്തിലെ സാമൂഹിക പിന്നോക്കവിഭാഗങ്ങളെ പരാമർശിച്ച ആദ്യത്തെ മലയാളം നോവലായിരുന്നു പോതേരി(1892).

കുഞ്ഞമ്പു എഴുതിയ ‘സരസ്വതി വിജയം’.

കേരളത്തിലെ ക്രിസ്തീയ ജീവിതത്തെ കുറിച്ചുളള ഏറ്റവും ആദ്യത്തെ നോവലുകളിൽ ഒന്നായിരുന്നു 1892 ൽ ‘കൊച്ചീപ്പൻ തകരൻ’എഴുതിയ ‘കൊച്ചു തൊമ്മൻ’

കൂടാതെ പാശ്ചാത്യസാഹിത്യത്തിൽ നിന്നും മലയാള സാഹിത്യത്തിലേക്കുള്ള വിവർത്തനങ്ങൾ, അനുരൂപപ്പെടുത്തലുകൾ എന്നിവ മുഖേന ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലയാളത്തിൽ മികച്ച നോവലുകൾ ഉണ്ടായി.

കേരളവർമ്മ വലിയകോയിതമ്പുരാന്റെ അക്ബർ( ഡച്ച് നോവൽ വിവർത്തനം 1894), സാമുവൽ ജോൺസന്റെ റസ്സലാസിന്റെ സ്വതന്ത്ര പരിഭാഷ (1895), സി.വി.രാമൻപിള്ളയുടെ റോബിൻസൺ ക്ര്യൂ സോ(ഇംഗ്ലീഷ് നോവൽ വിവർത്തനം1916), പി.എൻ. കൃഷ്ണപിള്ള എഴുതിയ സത്യ കൃതിചാരിതം( ഒലിവർ ഗോൾഡ് സ്മിത്തിന്റെ ദ വികാർ ഒഫ് വേക് ഫീൽഡ് വിവർത്തനം(1930), കെ.ഗോവിന്ദൻ തമ്പിയുടെ രാജസിംഹൻ(അലക്സാണ്ടർ ഡ്യു മാസിന്റെ നോവൽ വിവർത്തനം), നാലപ്പാട്ട് നാരായണ മേനോൻ വിവർത്തനം ചെയ്ത പാവങ്ങൾ( വിക്ടർ ഹ്യൂഗോയുടെ ലെസ്മിസറബിൾ എന്ന നോവലിന്റെ വിവർത്തനം തുടങ്ങിയ നോവലുകൾ പ്രധാനപ്പെട്ടവയാണ്.

അടുത്തലക്കം ആധുനിക നോവലുകളുടെ വിവരണവുമായി വീണ്ടും കാണാം❤️💕💕

പ്രഭ ദിനേഷ്✍

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

  1. മലയാള നോവലിൻ്റെ ഉത്ഭവ കാലം മുതലുള്ള ചരിത്രം പ0ന വിധേയമാക്കി നോവലിൻ്റെ വികാസപരിണാമങ്ങൾ പണ്ഡിതോചിതമായി വിവരിക്കുന്നതിൽ വളരെ സൂക്ഷ്മത കാണിച്ചിരിക്കുന്നു. സാഹിത്യ വിദ്യാർത്ഥികൾക്ക് ഒരു റഫറൻസായി ഉപയോഗിക്കാവുന്ന ഒന്നായിരിക്കും ഈ പംക്തി പൂത്തിയാവുമ്പോൾ എന്ന കാര്യത്തിൽ സംശയമില്ല. വളരെ ശ്രമകരമായ ഒരു ദൗത്യം നന്നായി നിർവഹിക്കുന്ന പ്രഭയുടെ എഴുത്തിന് ആശംസകൾ🌹❤️💕🌹👍

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: